ഈ എവിക്ഷൻ നിസ്സാരമല്ല, ഈ ലിസ്റ്റിലെ ആര് പുറത്തുപോയാലും ഷോയുടെ ഗതിമാറും; കാരണം ഇത്
ബിഗ്‌ബോസ് സീസൺ 5 ൽ നിന്ന് ഇന്ന് ഒരു മത്സരാർത്ഥി കൂടി പുറത്തേക്ക് പോകും. ഷോ പത്താം വാരത്തിലേക്ക് കടക്കുന്ന നിർണായക വേളയിലാണ് ഷോയിൽ നിന്ന് ഒരാൾ കൂടി പുറത്താകുന്നത്. മറ്റ് ആഴ്ചകളിലെ എവിക്ഷൻ പോലെയല്ല ഈ ആഴിചയിലെ എവിക്ഷൻ. കാരണം ബിഗ്‌ബോസ് വീട്ടിലെ കരുത്തരായ മത്സരാർത്ഥികളാണ് ഇത്തവണത്തെ ലിസ്റ്റിൽ ഉള്ളത്. ഗ്രാന്റ്ഫിനാലയ്ക്ക് മൂന്ന് ആഴ്ചകൾ മാത്രമാണ് ബാക്കി. ടോപ്പ് 5 ൽ എത്താൻ സാധ്യതയുള്ള മത്സരാർത്ഥികളെ ഈ ആഴ്ചയോട് കൂടി മനസ്സിലായി തുടങ്ങും.
അതുകൊണ്ട് തന്നെ ഈ എവിക്ഷൻ വളരെ നിർണായകമാണ്. ഇത്തവണ എവിക്ഷനിലേക്ക് ആളുകളെ തിരഞ്ഞെടുത്ത രീതി വ്യത്യസ്തമായിരുന്നു. സാധരാണ എല്ലാവരുടേയും മുന്നിൽ വെച്ച് പറയുകയോ, അല്ലെങ്കിൽ കൺഫെഷൻ റൂമിൽ നിന്ന് പറയുകയോ ചെയ്യാറാണുള്ളത്. എന്നാൽ ഇത്തവണ മൂന്നുപേരും രണ്ടുപേരും അടങ്ങുന്ന സംഘമായി കൺഫെഷൻ റൂമിൽ നിന്ന് പരസ്പരം വാദിച്ച് നോമിനേഷനിൽ പെടാതെ നോക്കുകയാണ് വേണ്ടിയിരുന്നത്.

ഷിജു, ജുനൈസ്, നാദിറ എന്നിവരായിരുന്നു ഒരു ഗ്രൂപ്പ്, സെറീന, വിഷ്ണു, റെനീഷ എന്നിവർ ആയിരുന്നു മറ്റൊരു ഗ്രൂപ്പ്, അഖിൽ, അനു എന്നിവരും മിഥുൻ, റിനോഷ് എന്നിവരും ശോഭ, സാഗർ എന്നിവരുമായിരുന്നു മറ്റുള്ള ഗ്രൂപ്പുകൾ. ഷിജു. ജുനൈസ് നാദിറ എന്നിവർ ഉൾപ്പെട്ട ഗ്രൂപ്പും ശോഭ, സാഗർ എന്നിവർ ഉൾപ്പെട്ട ഗ്രൂപ്പും മുട്ടൻ വഴക്കാണ് നടന്നത്. ആദ്യത്തെ ഗ്രൂപ്പിലെ ഷിജു ക്യാപ്റ്റൻ ആയതുകൊണ്ട് നോമിനേഷൻ ഫ്രീയായിരുന്നു. എന്നാൽ നാദിറയും ജുനൈസും തമ്മിൽ തർക്കിച്ച ശേഷം ആരെയാണ് നോമിനേറ്റ് ചെയ്യേണ്ടതെന്ന് ഷിജുവാണ് തീരുമാനിക്കേണ്ടിയിരുന്നത്. ജുനൈസിനെയാണ് ഷിജു നോമിനേറ്റ് ചെയ്തത്. ശോഭ- സാഗർ ഗ്രൂപ്പിൽ നിന്ന് രണ്ടുപേരും നോമിനേറ്റ് ആയി. അഖിലും റിനോഷും സ്വയം നോമിനേഷനിൽ എത്തി.
അവസാനം നോമിനേഷനിൽ വന്നവർ ജുനൈസ്, വിഷ്ണു, അഖിൽ, റിനോഷ്, ശോഭ, സാഗർ എന്നിവരാണ്. എറ്റവും മികച്ച മത്സരാർത്ഥികൾ ആണ് ഈ 6 പേരും. അഖിലും റിനോഷും സ്വയം നോമിനേഷനിലേക്ക് വന്നത് തിരിച്ചടിയാകുമോ എന്ന് ഇന്നറിയാം. എല്ലാത്തവണത്തേയും പോലെ പ്രേക്ഷക പിന്തുണ ലഭിച്ചാൽ ജുനൈസ് സുരക്ഷിതനാവുകയും ചെയ്യും. ജുനൈസിനെ സംബന്ധിച്ച് കഴിഞ്ഞ ആഴ്ച മികച്ച പ്രകടനം നടത്തിയ മത്സരാർത്ഥിയായിരുന്നു.
അഖിൽ ആണെങ്കിലും ഷോയെ എപ്പോഴും ആക്ടീവ് ആക്കുന്ന ആളാണ്. നിലവിൽ കൂടുതൽ ഫാൻസുള്ളതും അഖിലാണ്. റിനോഷിനും പുറത്ത് ആരാധകരുണ്ട്. ബിഗ്ബോസിനകത്ത് തന്നെ റിനോഷിനെ ഇഷ്ടപ്പെടുന്നവർ ഉണ്ട്. ശോഭയാണെങ്കിൽ ഇത്തവണ ബിഗ്ബോസിന്റെ ക്യാപ്നായ വ്യക്തിയാണ്. ഈ ആഴ്ച ശോഭയായരിക്കും ബിഗ്‌ബോസ് വീട് നിയന്ത്രിക്കുക. ഈ ആറ് പേരിൽ നിന്ന് ആര് പുറത്തായാലും ഗെയിം അടിമുടി മാറും. ഇന്നത്തെ എപ്പിസോഡിൽ പുറത്തുപോകുന്നത് ആരാണെന്ന് മോഹൻലാൽ പ്രഖ്യാപിക്കും.












Click it and Unblock the Notifications