Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേവുവുമായുള്ള പ്രശ്‌നം പരിഹരിച്ചോ? യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ത്? വിഷ്ണുവിന്റെ കുടുംബത്തിന് പറയാനുള്ളത്

ബിഗ് ബോസ് മലയാളം സീസണ്‍ 5 ന്റെ ആദ്യ എപ്പിസോഡുകളില്‍ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട മത്സരാര്‍ത്ഥികള്‍ ആയിരുന്നു വിഷ്ണു ജോഷിയും വൈബര്‍ ഗുഡ് ദേവുവും. ആദ്യ ദിവസങ്ങളില്‍ മുട്ടന്‍ വഴക്കായിരുന്ന ഇരുവരും പിന്നീട് നല്ല സുഹൃത്തുക്കളായി മാറി. എന്നാല്‍ വീണ്ടും രണ്ട് പേരും തമ്മില്‍ വഴക്കാവുകയും ചെയ്തു. ഇതിന് പിന്നാലെ അധികം വൈകാതെ ദേവു ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്താകുകയും ചെയ്തു.

ഇതിന് പിന്നാലെ വിഷ്ണുവിനെതിരെ രൂക്ഷമായ പ്രതികരണമാണ് ദേവു നടത്തിയത് വിഷ്ണു കാരണം തന്റെ മകള്‍ക്ക് വയ്യാതായി എന്നും വിഷ്ണുവിനെ താന്‍ വെറുതെ വിടില്ല എന്നും ദേവു പറഞ്ഞിരുന്നു. വിഷ്ണുവിന്റെ പിആര്‍ ടീം കാരണം തന്റെ മകള്‍ക്ക് കടുത്ത മാനസിക സംഘര്‍ഷം ഉണ്ടായി എന്നാണ് ദേവു പറഞ്ഞിരുന്നത്. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ച് വിഷ്ണുവിന്റെ കുടുംബം തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

vishnu joshy

ദേവുവിന്റെ വികാരത്തെ തങ്ങള്‍ മാനിക്കുന്നു എന്നും അതിനാല്‍ തന്നെ ദേവു പറഞ്ഞതിലൊന്നും മറുപടി പറയാനില്ല എന്നുമാണ് വിഷ്ണുവിന്റെ കുടുംബം പറയുന്നു. മകള്‍ക്ക് വയ്യാതായി എന്ന് അറിഞ്ഞപ്പോള്‍ ആ ഒരു വിഷമത്തില്‍ ദേവു എന്തെങ്കിലും പറഞ്ഞ് കാണും എന്നും അത് തങ്ങള്‍ കാര്യമായി എടുക്കുന്നില്ല എന്നും വിഷ്ണുവിന്റെ സഹോദരനും അമ്മയും പറഞ്ഞു. വണ്‍ഇന്ത്യ മലയാളത്തോടായിരുന്നു ഇരുവരുടേയും പ്രതികരണം. അവരുടെ വാക്കുകളിലേക്ക്...

ദേവുവുമായുള്ള പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചിട്ടില്ല. ദേവുവിന്റേയും വിഷ്ണുവിന്റേയും ഇടയില്‍ നിന്ന് മൂന്നാമതൊരാള്‍ക്കും ഇതൊക്കെ പറയാവുന്നതാണ്. പക്ഷെ പ്രത്യക്ഷത്തില്‍ ദേവുവിന്റെ ഭാഗത്ത് നിന്ന് നോക്കുമ്പോള്‍ വിഷ്ണുവിന്റെ പേരില്‍ കുട്ടിക്ക് വയ്യാണ്ടായി എന്നതാണ് അവര്‍ കേള്‍ക്കുന്നത്. ഒരു കണ്ടസ്റ്റന്റിന് വേണ്ടി വേറൊരു കണ്ടസ്റ്റന്റിന്റെ ഫാമിലിയില്‍ കയറിയിട്ട് എന്തിനാണ് ഇവര്‍ ഇങ്ങനെ കളിക്കുന്നത്.

ഒരു ഫോട്ടോയിടുമ്പോഴേക്കും വീഡിയോ ഇടുമ്പോഴേക്കും അതില്‍ മോശം കമന്റിടുകയാണ്. സത്യത്തില്‍ ആ കമന്റിടുന്ന വ്യക്തിയെ ആണ് നമ്മള്‍ ഇവിടെ ഫോക്കസ് ചെയ്യേണ്ടത്. പക്ഷെ ചിലര്‍ വിഷ്ണുവിനേയും ദേവുവിനേയും മോശമാക്കി കാണിക്കുകയായിരുന്നു. ദേവു അങ്ങനെ ചെയ്തിട്ടല്ലേ, വിഷ്ണു അങ്ങനെ പറഞ്ഞിട്ടല്ലേ എന്നൊക്കെയായിരിക്കും പറയുക. പക്ഷെ കമന്റിട്ട വ്യക്തിയെ നോക്കില്ല.

ഏതോ വീട്ടിലിരുന്ന് ചുമ്മാ ആളുകള്‍ക്ക് എന്തും പറയാം എന്നുള്ള സാഹചര്യത്തില്‍ അവരെയാണ് നമ്മള്‍ ഫോക്കസ് ചെയ്യേണ്ടത്. ഒരു ഷോയ്ക്ക് വേണ്ടി ആളുകളെ പേഴ്സണല്‍ അറ്റാക്ക് ചെയ്തിട്ട് നമുക്ക് എന്ത് കിട്ടാനാണ്. അവര്‍ക്ക് ഉണ്ടാകുന്ന ഒരു മനോവിഷമം എത്രയായിരിക്കും. ആ കമന്റ് കണ്ടപ്പോള്‍ അമ്മക്ക് വിഷമമായി. അത് തന്നെയായിരിക്കും ദേവുവിനും ഉണ്ടായിട്ടുള്ളത്.

ആ ഒരു ഫീലിംഗ്സില്‍ ആയിരിക്കും ദേവു വിഷ്ണുവിനെതിരെ പൊട്ടിത്തെറിച്ചത്. ഞങ്ങള്‍ക്ക് അതില്‍ കുഴപ്പമില്ല. അവര്‍ക്കൊരു ഇമോഷന്‍ വന്നു. അത് നമ്മള്‍ മനസിലാക്കി റെസ്പെക്ട് ചെയ്യുക എന്ന് മാത്രമെ ചെയ്യാനുള്ളൂ എന്നാണ് വിഷ്ണുവിന്റെ അമ്മ അമുദയും സഹോദരന്‍ അര്‍ജുനും പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+