Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആരും അറിയാതെയായിരിക്കും വിളിച്ചത്.. ഉമ്മ എന്നെ മകനായി കാണുന്നതില്‍ സന്തോഷമേ ഉള്ളൂ' ഉള്ളുലച്ച് നാദിറ

ബിഗ്‌ബോസ് മലയാളം സീസൺ 5 ഏഴ് ആഴ്ച പൂർത്തിയാക്കുകയാണ്. ഇന്ന് മോഹൻലാൽ എത്തിയ എപ്പിസോഡായിരുന്നു. വളരെ വ്യത്യസ്തമായൊരു ടാസ്‌ക് ഇന്ന് മോഹൻലാൽ മത്സരാർത്ഥികൾക്ക് നൽകിയിരുന്നു. മാതൃദിനവുമായി അനുബന്ധിച്ചായിരുന്നു ടാസ്‌ക്. അമ്മമാർക്ക് കത്തെഴുതാനായിരുന്നു മോഹൻലാൽ പറഞ്ഞത്.

മത്സരാർത്ഥികളെല്ലാം അവരുടെ അമ്മമാർക്ക് കത്തെഴുതുകയും വായിക്കികയും ചെയ്തു. ഹൃദയത്തിൽ തൊടുന്ന നിമിഷം ആയിരുന്നു അത്. സാഗറും ജുനൈസും അമ്മമാർക്ക് എഴുതിയ കത്ത് എല്ലാവർക്കും നോവായി അതുപോലെ തന്നെ നാദിറയുടെ കത്തും അത് കഴിഞ്ഞ് ഉമ്മയുടെ ഫോൺവിളിയും ആയപ്പോൾ ബിഗ്‌ബോസ് വീടിനകത്തെ എല്ലാവരുടേയും കണ്ണ് നിറഞ്ഞുപോയി.

nadira

23 മാതൃദിനം കടന്നുപോയെങ്കിലും ആദ്യമായാണ് മാതൃദിന ആശംസകൾ നേരുന്നതെന്ന് നാദിറ പറയുന്നു. ഒരു ജീവതത്തിൽ പുരുഷനായും സ്ത്രീയായും ജീവിക്കാൻ ഭാഗ്യം ലഭിച്ച എന്റെ എല്ലാ മാറ്റവും ഏറെ വേദനയോട് മാത്രം നോക്കിക്കണ്ട എന്റെ ഉമ്മയ്ക്ക് ഇന്ന് ഈ മകനെ ഓർത്ത് അഭിമാനിക്കാനും സന്തോഷിക്കാനും സാധിക്കുന്നുണ്ടെന്ന് ഞാൻ വിശ്വസിക്കട്ടേ എന്നും നാദിറ പറയുന്നു.

അതിന് ശേഷം നാദിറയെ നാദിറയുടെ ഉമ്മ വിളിക്കുന്നു. മേളെ എന്ന് വിളിച്ചാണ് ഉമ്മ സംസാരിക്കുന്നത്, നന്നായി ​ഗെയിം കളിക്കുന്നുണ്ട് ടെഷൻ ഒന്നും വേണ്ട എന്നും ഉമ്മ പറയുന്നു. ലവ് യു ഉമ്മ എന്ന് പറഞ്ഞപ്പോൾ വല് യു മോനേ എന്നാണ് ഉമ്മ പറടയുന്നത് . വിളിച്ചതിൽ ഒരുപാട് സന്തോഷം ഉണ്ടെന്നും ആരും അറിയാതെ ആയിരിക്കും വിളിച്ചതെന്ന് തനിക്ക് അറിയാമെന്നും ഉമ്മ പഴയത് പോലെ തന്നെ മോനെ എന്ന് വിളിച്ചതിൽ സന്തോഷമേ ഉള്ളൂവെന്നും ഉമ്മ മോനെ എന്നു വിളിക്കണമെന്ന് തന്നെയാണ് ആഗ്രഹമെന്നും നാദിറ പറയുന്നു.

കത്ത് ടാസ്കിന് ശേഷം എലിമിനേഷനെക്കുറിച്ച് പറയുന്നണെങ്കിലും ഞായറാഴ്ച ആയിക്കോട്ടെ എന്നാണ് മോഹൻലാൽ പറയുന്നത്. ആരൊക്കെയാണ് ഇത്തവണ ബി​ഗ്ബോസിൽ നിന്ന് പുറത്തുപോകുമെന്ന് ഞായറഴ്ച അറിയാൻ പറ്റും. അതേസമയം കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ അഖിലിനോട് മോഹനൻലാൽ ചില കാര്യങ്ങൾ ചോദിച്ചിരുന്നു.

അഖിൽ കൂടുതലും സ്ത്രീകളോടാണ് ദേഷ്യപ്പെടുന്നതെന്നും അവർ ഒന്നും തിരിച്ച് പറയില്ല എന്നത് കൊണ്ടാണോ എന്നും മോഹൻലാൽ ചോദിക്കുന്നു. ഇതൊന്ന് കൺട്രേൾ ചെയ്യ് എന്നും വന്നതിനെക്കാളും മോശമായി പോയിക്കഴിഞ്ഞാൽ എന്താ കാര്യമെന്നും ചോദിക്കുന്നു. എന്താടോ വാര്യരെ താൻ നന്നാവത്തത് എന്ന് ഡയലോഗും മോഹൻലാൽ പറയുന്നു.

"അഖിലെ ദേഷ്യം കുറയുന്നില്ലല്ലേ. നാവ് ഇങ്ങനെ കടിക്കുമ്പോൾ, ആരെങ്കിലും താടിക്കൊരു തട്ടുതന്നാൽ കട്ടായി പോകും എന്നും സിനിമയിൽ ആക്ഷനൊക്കെ ചെയ്യുന്ന സമയത്ത് നാക്കൊന്ന് പുറത്തേക്കിരുന്നാൽ പല്ലുകൾ കൂട്ടിയിടിച്ച് കുഴപ്പമാകുമെന്നും എന്താടോ വാര്യരെ നന്നാകാത്തെ എന്നൊക്കെ പറയുന്നത് പോലെയാണ്. മാരാരെ എന്ത് പറ്റി എന്നാണു ലാലേട്ടൻ ചോദിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+