'വെള്ളിയാങ്കല്ല്'വെറുമൊരു ടാസ്കല്ല, ബിഗ് ബോസിന്റെ യഥാർത്ഥ ബ്രില്യൻസ്..ഫലം കാണിച്ച് തന്നത്..'
ബിഗ് ബോസ് വീടിനെ ഇളക്കി മറിച്ച ഗെയിമായിരുന്നു വീക്ക്ലി ടാസ്കിന്റെ ഭാഗമായി നടന്ന 'വെള്ളിയാങ്കല്ല്' ടാസ്ക്. വീറും വാശിയും നിറഞ്ഞ പോരാട്ടത്തിനൊടുവിൽ ശോഭയായിരുന്നു മത്സരത്തിൽ ജയിച്ചത്. 56ഓളം രത്നങ്ങൾ ആയിരുന്നു ഗെയിമിന്റെ അവസാനം അവർ സ്വന്തമാക്കിയത്.
അതേസമയം 'വെള്ളിയാങ്കല്ല്' ടാസ്കിലൂടെ ബിഗ് ബോസിന്റെ ബ്രില്യൻസ് ആണ് കണ്ടതെന്ന് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. പലതും തുറന്ന് കാട്ടി തരുന്നതായിരുന്നു ഗെയിം എന്നും ബിഗ് ബോസ് ഗ്രൂപ്പിൽ പങ്കുവെച്ച കുറിപ്പിൽ ആരാധകൻ പറഞ്ഞു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

ബിഗ്ഗ്‌ബോസ് ബ്രില്ലിയൻസ്
ഈ ആഴ്ച്ചത്തെ കളിയിലൂടെ ബിഗ്ഗ്‌ബോസ് നമ്മുടെ സമൂഹത്തിലെ നന്മ തിന്മകളെ കാണിച്ചു തന്നു. ഷിജു കൺഫെഷൻ റൂമിൽ പറഞ്ഞ പോയിന്റ് വളരെ വലുതാണ്. വിശകലനം ചെയ്യാം!!
1) ഷിജു ഇത് ഒരു ഗെയിം എന്നതിലുപരി ഇത് സമൂഹത്തിന്റെ കണ്ണാടി ആണ് എന്ന് മനസ്സിലാക്കി. അതാണ് പുള്ളിയുടെ ബ്രില്ലിയൻസ് .
2) ഇതിലെ വിജയിച്ച ശോഭ സ്വാർത്ഥ വ്യക്തികളെയും കൂർമ്മ ബുദ്ദിയായ വ്യക്തികളെയും പ്രതിനിധികരിക്കുന്നു. അവർ പല വഴിയിലൂടേം ഉണ്ടാക്കിയ വിജയം ആണത്. അവർ കളിയിൽ വിജയിച്ചു എന്നാൽ സമൂഹത്തിൽ വെച്ചു നോക്കുമ്പോൾ അതൊരു വിജയം ആയിരുന്നോ?
3) കൊള്ളക്കാർ ഏതു വിധേനയും ദയ ഇല്ലാതെ കൊള്ളയടിച്ചു രത്നങ്ങൾ നേടുന്നു. റിനോഷിനെ മനപ്പൂർവം. ഗെയിംപോലും മറന്ന് കൊള്ളയടിക്കുന്നു. അവടെ ഷിജു നില്പുണ്ട് എന്നിട്ടും പാവം ആയ വ്യക്തി എന്ന നിലയിൽ ഒരു ഈസി ടാർഗറ്റ് എന്ന നിലയിൽ റിനോഷിനെ ആക്രമിക്കുന്നു.
4) കൊള്ളക്കാർ മറ്റുള്ളവർക് ഒരു തുള്ളി വെള്ളം പോലും കുടിക്കാൻ രത്നങ്ങൾ ചോദിക്കുന്നു. ഒരു ദയ പോലും കാണിക്കുന്നില്ല. സെറീനയും റിനീഷയും ഒക്കെ തൊണ്ട വരളുന്നു എന്ന് കരഞ്ഞു പറഞ്ഞു എന്നിട്ടും രത്നങ്ങൾ നൽകിയാണ് അവർക്ക് വെള്ളം കുടിക്കാൻ ആയത്. സമൂഹത്തിലെ ഓരോ അവസ്ഥകളെ മുതലെടുക്കുന്ന വ്യക്തികളെ ആണ് ഇത് പ്രതിനിധാനം ചെയ്യുന്നത്.

5) റിനോഷ് എത്ര പാവം ആണ്. ഇത്രയൊക്കെ പാവം ആവാമോ എന്നൊക്കെ നമ്മൾ ചിന്തിച്ചു. എന്നാൽ ഉപദ്രവിച്ചാൽ ചേര ആണേലും കടിക്കും എന്ന രീതിയിൽ ആണ് റിനോഷ് പ്രതികരിച്ചത്. ഒപ്പം "Coins gave me more pain than happiness" എന്ന ഡയലോഗും കൂടി വായിക്കുമ്പോൾ പൈസ ഉണ്ടാക്കുന്ന തിരക്കിൽ പണം മാത്രം ഉണ്ടാക്കി സന്തോഷം നഷ്ടപെടുന്ന വ്യക്തിയെയും റിനോഷിൽ കാണാം. അവസാനം അവൻ സന്തോഷം ആണ് വലുത് എന്നുമനസ്സിലാക്കി സന്തോഷം തേടി പോകുന്നു.
6) അനധീകൃത സ്വത്ത് സമ്പാദനം ചെയ്യുന്ന വ്യക്തികൾ സ്വത്ത് ഏതൊക്കെ വഴിയിൽ ആണ് കടത്തുന്നത് എന്ന് നമുക്ക് ഇതിൽ കാണാം. സെറീന, ലച്ചു തുടങ്ങ്യവർ മുടിക്കുള്ളിൽ വെയ്ക്കുന്നു. ചിലർ ഇന്നറിൽ വെയ്ക്കുന്നു. ഇത് തന്നെ അല്ലെ സമൂഹത്തിലും ചെയ്യുന്നത്?
7) ഏറ്റവും അധികം രത്നങ്ങൾ നേടി ഗെയിം വിജയിച്ച ശോഭയും ഒരു രത്നം പോലും കയ്യിൽ ഇല്ലാതെ ഗെയിം തോറ്റ റിനോഷും. സമൂഹത്തിൽ ആരാണ് ജയിച്ചത് ആരാണ് തോറ്റത്?
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications