Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേവുവിന് പാനിക്ക് അറ്റാക്കോ ശ്വാസതടസമോ? ഞെട്ടിച്ച് വീഡിയോ..ബിഗ് ബോസിൽ നിന്നും പുറത്തേക്ക്?

ബിഗ് ബോസ് മലയാളം സീസൺ 5 രണ്ടാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. 'ബാറ്റിൽ ഓഫ് ഒറിജിനൽസ്'എന്ന ടാഗോടെ ആരംഭിച്ച ഷോ തുടക്കം മുതൽ തന്നെ ആവേശകരമായ എപ്പിസോഡുകളിലൂടെയാണ് കടന്ന് പോകുന്നത്. പരസ്പരം പോരടിച്ചും ഗെയിം കളിച്ചും കടുത്ത മത്സരം കാഴ്ച വെയ്ക്കാൻ മത്സരാർത്ഥികൾക്ക് സാധിച്ചിട്ടുണ്ട്.

ഒരു കോമണർ അടക്കം 18 പേരുമായി തുടങ്ങിയ ഷോയിൽ നിന്നും ആദ്യ ആഴ്ച പുറത്ത് പോകുന്നത് ആരായിരിക്കും എന്നതാണ് ഇനി ഉറ്റുനോക്കപ്പെടുന്നത്. അതിനിടയിൽ ബിഗ് ബോസിൽ നിന്നും ആദ്യം പുറത്ത് പോകുക വൈബർ ഗുഡ് ദേവു ആകുമോയെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. പുതിയ പ്രമോയാണ് ഇത് സംബന്ധിച്ച സൂചനകൾ നൽകുന്നത്.

viber good devu new

ഏറ്റവും ഒടുവിലായി പുറത്ത് വന്ന ബിഗ് ബോസ് പ്രമോയിൽ മത്സരാർത്ഥിയായ ലെച്ചു തന്റെ ജീവിത കഥ പറയുന്ന രംഗങ്ങളാണ് ഉള്ളത്. ലെച്ചുവും മറ്റ് മത്സരാർത്ഥികളും വികാരഭരിതരാകുന്നത് വീഡിയോയിൽ കാണാം. ഇതിനിടയിൽ പെട്ടെന്ന് അതീവ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന ദേവുവിനെയാണ് വീഡിയോയിൽ കാണുന്നത്.

ശ്വാസം കഴിക്കാനാകാതെ ദേവു ബുദ്ധിമുട്ടുകയും ഹൗസിലെ മറ്റുള്ളവർ ചേർന്ന് ദേവുവിനെ മെഡിക്കൽ റൂമിലേക്ക് മാറ്റുന്നതും വീഡിയോയിലുണ്ട്. വന്ന ദിവസം തന്നെ തനിക്ക് അസിഡിറ്റി അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതായി ദേവു പറഞ്ഞിരുന്നു. മാത്രമല്ല വയറിന് പ്രശ്നങ്ങളും മാനസിക സമ്മർദ്ദങ്ങളും ഉള്ളതായും താരം പറഞ്ഞിരുന്നു.

vibergooddevu1

ഇതോടെ ദേവു ആരോഗ്യകാരണങ്ങളാൽ പുറത്ത് പോകുമോയെന്ന ചോദ്യങ്ങളാണ് ആരാധകർ ഉയർത്തുന്നത്. ഇപ്പോൾ പുറത്തുവന്ന പ്രമോ വീഡിയോ ഞെട്ടിക്കുന്നതാണെന്ന് ബിഗ് ബോസ് അനലിസ്റ്റ് കൂടിയായ രേവതിയും പറയുന്നു. 'വിഷ്ണുവിന്റെ വിഷയം അടക്കം എല്ലാം കൊണ്ടും അവർ സമ്മർദ്ദത്തിലായിരുന്നു.ഇപ്പോഴും അവർ മെഡിക്കൽ റൂമിൽ തുടരുകയാണെന്നാണ് മനസിലാകുന്നത്', രേവതി പറഞ്ഞു.

'ശ്വാസ തടസം പോലൊയൊക്കെയാണ് വീഡിയോയിൽ കാണാൻ സാധിച്ചത്. കഴഞ്ഞ ദിവസം ദേവു മനീഷയോട് ചോദിച്ചിരുന്നു തന്നെ ഷോയിൽ നിന്നും പുറത്താക്കുമോയെന്ന്. ഇല്ല മോളേ വലിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ മാത്രമേ അവർ പുറത്തേക്ക് വിടുകയുള്ളൂവെന്നാണ് മനീഷ പറഞ്ഞത്'.

' ഇനി ദേവു പുറത്ത് പോകുകയാണെങ്കിൽ ബിഗ് ബോസിലെ വലിയ ട്വിസ്റ്റായിരിക്കും അത്. കാരണം ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് പുറത്ത് പോയി തിരിച്ച് വീണ്ടും റീ എൻട്രി ഉണ്ടെങ്കിൽ അത് ഭയങ്കര ട്വിസ്റ്റായിരിക്കും. അങ്ങനെ നടന്നിട്ടുണ്ട്. തിരിച്ചു വരാതെ പോയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്'

'എന്നാൽ ദേവുവിന് ഒട്ടും വയ്യാതെ സാഹചര്യമാണ് ഉള്ളതെങ്കിൽ തീർച്ചയായും അവരെ പുറത്താക്കിയേക്കാം. ഒട്ടും പിടിച്ച് നിൽക്കാൻ പറ്റാത്ത സാഹചര്യമാണെങ്കിൽ അത് സംഭവിക്കും. ദേവുവിനെ സംബന്ധിച്ച് അവർക്ക് ഷോയിൽ തുടരണമെന്ന് ആഗ്രഹമുണ്ട്. കാരണം രണ്ടാഴ്ച ആയിട്ടില്ല'.

'മനീഷ പറഞ്ഞത് കുഴപ്പമൊന്നും ഉണ്ടാകില്ലെന്നാണ്. കാരണം തനിക്ക് കുഴപ്പമൊന്നും ഇല്ല, നടുവേദന, അസഡിറ്റി പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ കുഴപ്പമില്ല. ആരോഗ്യ പ്രശ്നങ്ങൾ ഗുരുതരമല്ലെങ്കിൽ നിന്നെയും ഷോയിൽ തുടരാൻ അനുവദിക്കും എന്നായിരുന്നു മനീഷ പറഞ്ഞത്, രേവതി പറയുന്നു.

ബിഗ് ബോസ് സീസൺ 3 വിജയിയും നടനുമായ മണിക്കുട്ടനും ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഷോയിൽ നിന്നും പുറത്ത് പോയിരുന്നു. അന്ന് ഏറ്റവും കൂടുതൽ ജനപ്രീതിയുണ്ടായിരുന്ന താരത്തിന്റെ പുറത്ത് പോക്ക് വലിയ ചര്‍ച്ചയായിരുന്നു. എന്നാൽ പിന്നീട് അദ്ദേഹത്തെ മടക്കി കൊണ്ടുവന്നിരുന്നു. ഇതിനെതിരെ അന്ന് വലിയ വിമർശനങ്ങളും ഉയർന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+