'അത് പ്രണയ വിവാഹമായിരുന്നു..ജോലിക്ക് കയറും മുമ്പ് തന്നെ കല്യാണം കഴിഞ്ഞു'; വിവാഹത്തെക്കുറിച്ച് ദേവു
ബിഗ്‌ബോസ് മലയാളം സീസൺ 5 ൽ ഇപ്പോൾ സ്‌ക്രീൻ സ്‌പേസ് കണ്ടെത്തി മികച്ച രീതിയിൽ മുന്നേറുന്ന ഒരു മത്സരാർത്ഥിയാണ് വൈബർ ഗുഡ് ദേവു. തുടക്കത്തിൽ തന്നെ ദേവു- ജുനൈസ് വഴക്ക് ശ്രദ്ധേയമായിരുന്നു. എലിമിനേഷന് വേണ്ടിയുള്ള നോമിനേഷനിൽ ഉണ്ടായ തർക്കമാണ് പിന്നീട് ദേവുവും ജുനൈസും തമ്മിലുള്ള പ്രശ്‌നത്തിന് കാരണമായത്.
രണ്ട് പേരും തമ്മിൽ നടന്ന പോര് പിന്നീട് ബിഗ് ബോസിൽ മറ്റ് മത്സരാർത്ഥികൾ തമ്മിലും ചർച്ചയായി. എന്തായാലും അവസാനം ജുനൈസും വൈബർ ഗുഡ് ദേവുവും പ്രശ്‌നം പരിഹരച്ചു. എന്നാൽ ദേവുവും ഏയ്ഞ്ചലിനും തമ്മിൽ പ്രശ്‌നം തുടർന്നു. കുറച്ച് ദിവസം കൊണ്ട് തന്നെ ബിബ് ബോസിൽ അത്യവശ്യം മറ്റുള്ളവരുടെ ശ്രദ്ധ നേടാൻ വൈബർ ഗുഡ് ദേവുവിന് സാധിച്ചു. മുൻകൂട്ടിയാണ് വൈബർ ഗുഡ് ദേവു മുന്നോട്ട് പോകുന്നതെന്നാണ് പ്രേക്ഷകർ പറയുന്നത്.

ബിഗ്ബോസിനരത്തെ ദേവുവിനെക്കുറിച്ച് മാത്രമല്ല ചർച്ച. ദേവുവിന്റെ പുറത്തുള്ള ജീവിതവും ഇപ്പോൾ സോഷ്യൽമീഡിയ തേടുകയാണ്. വൈബർ ഗുഡ് ദേവുവിന്റെ ഭർത്താവ് ആരാണ് ..എപ്പോഴാണ് കല്യാണം കഴിഞ്ഞത് എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ഉയരുന്നുണ്ട്. ഇപ്പോൾ തന്റെ വിവാഹത്തെക്കുറിച്ച് ചെറുതായി സംസാരിച്ചിരിക്കുകയാണ് ദേവു.
തന്റേത് പ്രണയ വിവാഹമായിരുന്നുവെന്ന് ആണ് ദേവു വെളിപ്പെടുത്തിയിരിക്കുന്നത്. ബിഗ്ബോസിനകത്ത് നടന്ന സംസാരത്തിന് ഇടെയായിരുന്നു തന്റേത് പ്രണയവിവാഹമായിരുന്നുവെന്നും പഠിച്ച് കഴിഞ്ഞ് ജോലിക്ക് കയറും മുമ്പ് തന്നെ വിവാഹം കഴിഞ്ഞുവെന്നും ദേവു പറയുന്നത്. ദേവുവിനെ സോഷ്യൽമീഡിയയ വഴി പരിചതമാണെങ്കിൽ. മറ്റു വിശദമായ വിവരങ്ങൾ പ്രേക്ഷകർക്ക് അത്ര പരിചിതമല്ല,. താരം അതങ്ങനെ പങ്കുവെച്ചിട്ടുമില്ല ദേവു
എന്നാൽ ബിഗ് ബോസിൽ എത്തിയതോടെ താരത്തിന്റെ കുടുംബത്തെ കുറിച്ചും ഭർത്താവിനെക്കുറിച്ചും ആണ് ആളുകൾ അന്വേഷിക്കുന്നത്. ബിഗ് ബോസിലെ തന്റെ ഇൻട്രോ വീഡിയോയിൽ ദേവു തന്റെ കുടുംബത്തെ പരിചയപ്പെടുത്തിയിരുന്നു. അച്ഛനും അമ്മയും മകളും അടങ്ങുന്നതാണ് ദേവുവിന്റെ കുടുംബം. വീട്ടുകാരെ കുറിച്ച് പറഞ്ഞപ്പോഴും ഭർത്താവിനെക്കുറിച്ച് ദേവു ഒന്നും പറഞ്ഞിലല്.

ദേവലു പറയാത്ത ആ കാര്യം വിശദമായി അറിയാൻ ആദ്യ എപ്പിസോഡിന് പിന്നാലെ നിരവധി പേരാണ് വൈബർ ഗുഡ് ദേവു വിന്റെ ഭർത്താവിനെ ഗൂഗിളിൽ തിരഞ്ഞത്. ദേവു തന്റെ വ്യക്തി പരമായ കാര്യങ്ങൾ പറയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്നാണ് പറയുന്നത്. മകളാണ് തന്റെ ലോകമെന്നാണ് ദേവു പറഞ്ഞത്. എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് മകൾ. ദേവുവിന് മകൾ ഉള്ള കാര്യം അറിയുന്നവർ അധികം പേരൊന്നുമല്ല. റിപ്പോർട്ടുകൾ പ്രകാരം 1984 ഏപ്രിൽ പതിനേഴിനാണ് ശ്രീദേവിയുടെ ജനനം.
ചേന്ദമംഗലം സ്വദേശിനിയായ ദേവു ഒറ്റമകളാണ്. 39 -കാരിയായ ദേവു ഒരു സിംഗിൾ മദർ ആണ് . നേരത്തെ ബാംഗ്ലൂരിലെ ഐടി മേഖലയിലാണ് ഇവർ ജോലി ചെയ്തിരുന്നത്. സോഷ്യൽ മീഡിയയിലെ മോട്ടിവേഷൻ വീഡിയോകളിലൂടെ ആണ് ഇവർ ശ്രദ്ധ നേടുന്നത് . പല കാര്യങ്ങളിലും അഭിപ്രായം പറയാറുണ്ട്. പക്ഷേ ഇവരുടെ അഭിപ്രായം ചില വിവാദങ്ങൾക്ക് കാരണം ആവാറുണ്ട്.












Click it and Unblock the Notifications