'ബോധവും ബുദ്ധിയുമില്ല, സംസാരിക്കാനും അറിയില്ല'; ഏഞ്ചലിന്‍ ബിഗ് ബോസിലെ ദുരന്തം; കുറിപ്പ്
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ബിഗ് ബോസിന്റെ അഞ്ചാമത്തെ സീസണ്‍ ആരംഭിച്ചിരിക്കുകയാണ്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ ബിഗ് ബോസ് വലിയ ചര്‍ച്ച വിഷയമായി മാറിയിരിക്കുകയാണ്. 18 മത്സാരാർത്ഥികളുമായാണ് ഏറ്റവും പുതിയ സീസണ്‍ ആരംഭിച്ചത്. എല്ലാവരും കഴിഞ്ഞ സീസണുകള്‍ കണ്ട് കൃത്യമായ പ്ലാനോട് കൂടിയാണ് ഇത്തവണ ഹൗസിലേക്ക് എത്തിയത്. ഇതിനിടെ ആദ്യ ദിവസം തന്നെ പല മത്സാര്‍ത്ഥികളും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടിയിരുന്നു.
അങ്ങനെ ഒരു മത്സരാര്‍ത്ഥിയാണ് ഏഞ്ചല്‍ മറിയ. ഒമര്‍ ലുലുവിന്റെ ഏറ്റവും പുതിയ ചിത്രം നല്ല സമയം എന്ന ചിത്രത്തിലൂടെയാണ് എഞ്ചല്‍ അറിയപ്പെട്ടത്. ചിത്രത്ത്ിന്റെ പ്രോമോഷനുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖങ്ങളില്‍ ഒമര്‍ ലുലു നടത്തിയ ചില പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കൂടാതെ കഴിഞ്ഞ ദിവസം ബിഗ് ബോസ് എപ്പിസോഡില്‍ താരം തന്റെ ജീവിതകഥ തുറന്നുപറഞ്ഞിരുന്നു.

താന്‍ ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നുപോയെന്നാണ് ഏഞ്ചല്‍ പറയുന്നത്. എനിക്ക് ജീവിതത്തില്‍ പല പീഡനങ്ങളും നേരിട്ടുണ്ടെവന്നും അതെല്ലാം ഞാന്‍ തുറന്നു പറഞ്ഞാല്‍ ഇത് കഴിയുമ്പോ പലരും ജയിലില്‍ ആകും. എന്നാല്‍ അത് സംഭവിക്കരുത്. അവര്‍ ജയിലില്‍ പോയി ഉണ്ട തിന്ന് ജീവിക്കരുതെന്നുമാണ് താരം പറഞ്ഞത്.
തന്നെ ദ്രോഹിച്ചവര്‍ പുറത്ത് വെച്ച് തന്നെ അനുഭവിച്ച് തീരണം. അബ്യൂസ് ചെയ്യപ്പെട്ട വ്യക്തിയാണ് ഞാന്‍. ആ വ്യക്തിയില്‍ നിന്ന് ഞാന്‍ അങ്ങനെയൊരു അബ്യൂസ് പ്രതീക്ഷിച്ചിരുന്നില്ലെന്നും താരം ജീവിത കഥ പറയുന്നതിനിടെ തുറന്നുപറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഏഞ്ചലിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. ഏഞ്ചലിന്റെ പ്രകടനം വിലയിരുത്തി ഒരു ആരാധകന്‍ സോഷ്യല്‍ മീഡിയ ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്.
ബിഗ് ബോസിന്റെ ഇത്രയും കാലത്തെ സീസണുകളില്‍ വച്ചുള്ള ഏറ്റവും മോശം മത്സാര്‍ത്ഥിയാണെന്നാണ് ആരാധകന്‍ കുറിപ്പില്‍ പറയുന്നത്. സീസണ്‍ അഞ്ച് വരെ എത്തി നില്‍ക്കുമ്പോള്‍ ഇതുവരെ കണ്ടതില്‍ ഏറ്റവും ദുരന്തം കന്റെസ്റ്റന്റ് ദേ ഈ മുതലാണ്, ദയ അച്ചു പോലും ഇതിനേക്കാള്‍ ഭേദം ആയിരുന്നു, ബോധം ഇല്ല ബുദ്ധി ഇല്ല, ഒന്ന് നേരെ സംസാരിക്കാന്‍ അറിയില്ല, വായി തോന്നി എം ഡി എം എ പവര്‍ എന്നൊക്കെ പറഞ്ഞതിന്റെ പേരില്‍ ഇതിനെയൊക്കെ എന്തിനാ ഷോയില്‍ കൊണ്ട് വന്നതെന്നാണ് ആരാധകന്‍ ചോദിക്കുന്നത്.
കുറിപ്പിന്റെ പൂര്‍ണരൂപം
ബിഗ്‌ബോസ്സ് മലയാളം സീസണ്‍ അഞ്ച് വരെ എത്തി നില്‍ക്കുമ്പോള്‍ ഇതുവരെ കണ്ടതില്‍ ഏറ്റവും ദുരന്തം കന്റെസ്റ്റന്റ് ദേ ഈ മുതലാണ്, ദയ അച്ചു പോലും ഇതിനേക്കാള്‍ ഭേദം ആയിരുന്നു, ബോധം ഇല്ല ബുദ്ധി ഇല്ല , ഒന്ന് നേരെ സംസാരിക്കാന്‍ അറിയില്ല, വായി തോന്നി എം ഡി എം എ പവര്‍ എന്നൊക്കെ പറഞ്ഞതിന്റെ പേരില്‍ ഇതിനെയൊക്കെ എന്തിനാ ഷോയില്‍ കൊണ്ട് വന്നത്
അതുപോലെ നല്ല പോലെ സിമ്പതി ഇറക്കുന്നുണ്ട്, അതില്‍ ജുനൈസ് , റിനോഷ്, വിഷ്ണു ഒക്കെ വീണ് പോയി, ഈ പറയുന്ന മൂന്ന് പേരും ഒരു കാരണവും ഇല്ലാതെ ഈ ദുരന്തത്തി നെ സപ്പോര്‍ട്ട് ചെയ്യുന്നത് എന്ന് മനസിലായിട്ടില്ല. മര്യാദക്ക് കൂടി ഒരാളെ ജയില്‍ നോമിനേറ്റ് ചെയ്യാന്‍ കൂടി അറിയാത്ത ഇതിനെ ഒക്കെ പെട്ടെന്ന് തന്നെ എടുത്ത് പുറത്ത് ഇടണം .












Click it and Unblock the Notifications