'വിഷ്ണുവും അഖിൽ മാരാറും പിരിയണം; വിഷ്ണു കരഞ്ഞത് നന്നായി പോയി, അവനും പഠിക്കട്ടെ'; കുടുംബം പറയുന്നു
കൊച്ചി: ബിഗ് ബോസ് സീസൺ 5 ലെ മികച്ച ഗെയിമറാണ് വിഷ്ണു ജോഷി. യഥാർത്ഥ ബിഗ് ബോസ് മെറ്റീരിയലാണ് വിഷ്ണുവെന്നും ഗെയിം കൃത്യമായി മനസിലാക്കിയാണ് താരം മുന്നോട്ട് പോകുന്നതെന്നുമാണ് ഒരു വിഭാഗം പ്രേക്ഷകരുടെ വിലയിരുത്തൽ. എന്നാൽ വിഷ്ണു അഖിൽ മാരാറുമായി ഗ്രൂപ്പ് ചേർന്ന് കളിക്കുന്നതിനെതിരെ ആരാധകർക്കിടയിൽ അമർഷം ഉണ്ട്. ബിഗ് ബോസിൽ തനിച്ച് മത്സരിക്കണമെന്നിരിക്കെ ഈ കൂട്ട് കെട്ട് രസംകൊല്ലിയാണെന്നാണ് ചിലരുടെ അഭിപ്രായം.
വിഷ്ണുവിന്റെ കുടുംബവും ഇതേ അഭിപ്രായമാണ് പങ്കുവെയ്ക്കുന്നത്. മലയാളം ഫിൽമിബീറ്റിന് നൽകിയ അഭിമുഖത്തിലാണ് കുടുംബം ഇത് സംബന്ധിച്ച് മനസ് തുറന്നത്. വിഷ്ണുവിന്റ ബിഗ് ബോസിലേക്കുള്ള യാത്രയെ കുറിച്ചും ഗെയിമിനെ കുറിച്ചുമെല്ലാം കുടംബം അഭിമുഖത്തിൽ പ്രതികരിച്ചു. വായിക്കാം

'കൽനായക് ആണെന്നാണ് വിഷ്ണുവിനെ ആളുകൾ പറയുന്നത്. കേൾക്കുമ്പോൾ രസമുണ്ട്. ഒരു വില്ലൻ ഉണ്ടെങ്കിലേ നായകന് പൊങ്ങി വരാൻ പറ്റുകയുള്ളൂ. സർക്കാസ്റ്റിറ്റ് ആയി സിനിമയെ കുറിച്ചൊക്കെ സംസാരിക്കുന്ന ആളാണ് വിഷ്ണു. അങ്ങനെയായിരിക്കണം വിഷ്ണു അഖിൽ മാരാറുമായി കണക്ട് ചെയ്തിട്ടുണ്ടാകുക.
അണ്ണൻ -തമ്പി ആണെങ്കിലും അഖിലിനെതിരെ വിഷ്ണു തന്റെ നിലപാടുകൾ വ്യക്തമാക്കാറുണ്ട്. വീട്ടിൽ അമ്മ പോലും തെറ്റാണ് ചെയ്തതെങ്കിൽ അവൻ ചൂണ്ടിക്കാട്ടാറുണ്ട്. അത് പോലെ തന്നെയാണ് അവിടെ മാരാറുടെ കാര്യത്തിലും വിഷ്ണു പറയുന്നത്. മാരാർ തെറ്റ് ചെയ്താൽ വിഷ്ണു അത് ചൂണ്ടിക്കാട്ടാറുണ്ട്.
മാരാറും വിഷ്ണുവും പിരിയുമോയെന്ന് അറിയില്ല. പക്ഷേ പിരിയട്ടെ എന്നാണ് പറയാനുള്ളത്. അവസാനം ഒരാൾക്കല്ലേ കപ്പ് കിട്ടുകയുള്ളൂ. അതുകൊണ്ട് പിരിഞ്ഞാൽ അല്ലെ പറ്റുകയുള്ളൂ. പിന്നെ പരസ്പരം അടിച്ച് നിൽക്കുമ്പോഴായിരിക്കും ആളുകൾക്ക് കാണാൻ ഇഷ്ടം. അടി ഉണ്ടാകുമ്പോൾ ആണ് ആളുകൾക്ക് എപ്പിസോഡ് കാണുക.
എപ്പിസോഡിൽ ചില കാര്യങ്ങൾ വരുമ്പോൾ തുടക്കം ഉണ്ടാകും, ഒടുക്കം ഉണ്ടാകില്ല. അതുകണ്ട് ആളുകൾ വിലയിരുത്താൻ ശ്രമിക്കും. രണ്ട് സൈഡും അറിയാൻ ശ്രമിച്ച് ആളുകളെ വിലയിരുത്തണം. വിഷ്ണുവിനെ ഇഷ്ടപ്പെടുന്ന ആളുകളുടെ വോട്ട് മാത്രമേ അവന് കിട്ടിയിട്ടുള്ളൂവെന്നാണ് ഞങ്ങളുടെ വിലയിരുത്തൽ. വിഷ്ണുവിനെ അടുത്ത് അറിയുമ്പോൾ മാത്രമാണ് യഥാർത്ഥത്തിൽ അവൻ എന്താണെന്ന് അറിയാൻ കഴിയൂ.
കണ്ണിൽ കാണുന്നത് മാത്രമല്ല, ആളുകളുടെ ഉള്ളിൽ ഉള്ള നൻമയെ തിരിച്ചറിയണമെങ്കിൽ അവരുമായി അടുത്ത് അറിയണം. അവരുടെ യഥാർത്ഥ ക്യാരക്ടർ അപ്പോഴാണ് മനസിലാകുക. നമ്മൾ വളരെ അധികം മുൻവിധിയോടെയായിരിക്കും പൊതുവെ ബിഗ് ബോസ് കാണുക. വിഷ്ണു നോമിനേഷനിൽ വരുമ്പോൾ വല്ലാത്ത പേടിയാണ്. അവന്റെ ഗെയിം കാണുന്നവർ ആണെങ്കിൽ ആളുകൾ വോട്ട് ചെയ്യും. എന്നാൽ അത് കാണാതെ ചില എപ്പിസോഡും ചെറിയ വീഡിയോകളും മാത്രം കാണുന്നവർ ആണെങ്കിൽ വോട്ട് കിട്ടണമെന്നില്ല.
ചില എപ്പിസോഡുകൾ കാണുമ്പോൾ ഇവൻ ഇത് എന്താണ് കാണിക്കുന്നത് എന്ന് തോന്നാറുണ്ട്. മറ്റുള്ളവരെ കളിയാക്കുന്ന സ്വഭാവം വിഷ്ണുവിന് ഉണ്ടങ്കിൽ പുറത്ത് വന്ന് എപ്പിസോഡ് കാണുമ്പോൾ അവന് അതൊക്കെ മനസിലാകും. വ്യക്തി എന്ന നിലയിൽ മെച്ചപ്പെടാൻ അവനെ അത് സഹായിക്കും. അതൊരു നല്ല മാറ്റമായിരിക്കം.
കളിയാക്കി ചിരിക്കുന്ന രീതിയൊക്കെ സ്ട്രാറ്റജിയൊന്നുമല്ല. അത് അവന്റെ രീതിയാണ്. കൂടുതൽ ഇഷ്ടമുള്ളവരോടാണ് അവൻ അങ്ങനെ കാണിക്കാറുള്ളത്. ജുനൈസ് എന്ത് പാവമാണെന്ന് അമ്മ പറയാറുണ്ട്. അമ്മ ജുനൈസിന്റെ പിആർ ആണ്. വിഷ്ണുവിനെ തിരിച്ച് കളിയാക്കിയപ്പോൾ അവൻ കരഞ്ഞല്ലോ. അങ്ങനെ തന്നെ വേണം കരയട്ടെ എന്നാണ് ഞങ്ങൾ പറഞ്ഞത്, അവൻ പഠിക്കട്ടെ, അവനും മനസിലാകണം അത്', ചിരിച്ച് കൊണ്ട് കുടുംബാംഗങ്ങൾ പറഞ്ഞു.












Click it and Unblock the Notifications