'വിഷ്ണു-ദേവു പ്രണയം', ദേവുവിനെ അംഗീകരിക്കുമോ? വിഷ്ണുവിന്റെ കുടുംബത്തിന്റെ മറുപടി ഇങ്ങനെ
ബിഗ് ബോസിൽ ആദ്യ ഘട്ടത്തിൽ സൗഹൃദം നല്ല സൗഹൃദം പുലർത്തിയവരായിരുന്നു വിഷ്ണുവും ദേവുവും. ഇരുവരും തമ്മിൽ പ്രണയമാണോയെന്ന തലത്തിലടക്കം പിന്നീട് ചർച്ചകൾ ഉണ്ടായിരുന്നു. എന്നാൽ പകുതിക്ക് വെച്ച് ഇരുവരുടേയും ബന്ധത്തിൽ വിള്ളൽ വീണു. പിന്നീട് പരസ്പരം പോരടിക്കുന്ന വിഷ്ണുവിനേയും ദേവുവിനേയുമാണ് ബിഗ് ബോസിൽ കണ്ടത്.
ബിഗ് ബോസിൽ നിന്നും പുറത്തായതിന് പിന്നാലെ കടുത്ത ആരോപണവും ദേവു വിഷ്ണുവിനെതിരെ ഉന്നയിച്ചിരുന്നു. വിഷ്ണു കാരണം തന്റെ മകൾ ആശുപത്രിയിൽ ആയെന്നും വിഷ്ണു തന്റെ ശത്രുവല്ല അതിനും മുകളിൽ ആണെന്നുമായിരുന്നു ദേവു തുറന്നടിച്ചത്. ഇതൊന്നും താൻ ക്ഷമിക്കില്ലെന്നും ദേവു പറഞ്ഞു.

ഇപ്പോഴിതാ ദേവുവിൻറെ ഈ ആരോപണത്തിൽ പ്രതികരിക്കുകയാണ് വിഷ്ണുവിന്റെ കുടുംബം. ദേവു- വിഷ്ണു പ്രണയ അഭ്യൂഹങ്ങളെ കുറിച്ചും കുടുംബം മനസ് തുറന്നു. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു കുടുംബത്തിന്റെ പ്രതികരണം. വായിക്കാം
ഒരു കമന്റാണ് ട്രിഗർ ചെയ്തത് എന്നാണ് ദേവു പറഞ്ഞത്. വിഷ്ണുവും ദേവുവും അല്ല യഥാർത്ഥത്തിൽ ഇവിടെ പ്രശ്നം. ഈ ഷോയെ കുറിച്ച് ആളുകൾ നോക്കി കാണുന്നതാണ് വിഷയം. ഇതൊരു ഗെയിം ഷോ ആണ്. ഈ സൈബർ അറ്റാക്കും പുറകെ പോക്കുമൊക്കെയാണ് കുടുംബത്തിൽ പ്രശ്നത്തിൽ ഉണ്ടാക്കുന്നത്.
വിഷ്ണുവിന് അങ്ങനെ ആർമി എന്ന് പറയാൻ ഉള്ളത് ഞങ്ങൾ സഹോദരങ്ങൾ മാത്രമാണ്. വിഷ്ണുവിന് ഷോയിലേക്ക് എത്തിപ്പെടാൻ പറ്റുമെന്നൊന്നും ഞങ്ങൾ ചിന്തിച്ചിട്ട് പോലുമില്ല. സ്വപ്ന തുല്യമായിരുന്നു ബിഗ് ബോസിൽ അവസരം ലഭിച്ചത്.വിഷ്ണു ഷോയിൽ പോകുമ്പോൾ പറഞ്ഞ കാര്യം എന്റെ പേര് പറഞ്ഞ് ആരേയും അറ്റാക്ക് ചെയ്യാനോ ട്രാോൾ ചെയ്യാനോ മോശം പറയാനോ പാടില്ലെന്നായിരുന്നു', വിഷ്ണുവിന്റെ സഹോദരൻ പറഞ്ഞു.
ദേവു മറ്റുള്ളവരുടെ കമന്റ് കണ്ട് ട്രിഗർ ആയതാണ്. മകൾ ആശുപത്രിയിലായി എന്നത് കേട്ടപ്പോൾ സങ്കടം തോന്നി. അവരുടെ വികാരം അംഗീകരിക്കുന്നു. ദേവുവിനോട് ദേഷ്യം ഒന്നുമില്ല'.
അതേസമയം ദേവുവിനോട് വിഷ്ണുവിന് പ്രണയം ഉണ്ടായിരുന്നുവെങ്കിൽ അത് അംഗീകരിക്കുമായിരുന്നോയെന്ന ചോദ്യത്തിന് അങ്ങനെയൊന്നും അവൻ നിൽക്കില്ലെന്നായിരുന്നു മാതാപിതാക്കളുടെ മറുപടി. വിഷ്ണുവിന് നിരവധി പെൺ സുഹൃത്തുക്കൾ ഇവിടെ ഉണ്ട്. അവരോടൊക്കെ കാണിക്കുന്നത് പോലെ തന്നെയാണ് വിഷ്ണു ദേവുവിനോടും പെരുമാറിയത് എന്നാണ് മനസിലാക്കാൻ സാധിച്ചത്', അവർ പറഞ്ഞു.
പോകുന്നതിന് മുൻപേ തന്നെ പറഞ്ഞിട്ടുണ്ട്, അങ്ങോട്ട് പോകുമ്പോൾ ലവ് സ്ട്രാറ്റജിയും കൊണ്ട് പോകരുതെന്ന്. കാരണം ഒറിജിനലാണെങ്കിൽ പോലും ഫെയ്ക്ക് ആണെന്നൊരു സംശയം പുറത്തുണ്ടാകും. അതുകൊണ്ട് ശരിക്കും തോന്നിയാൽ തന്നെ പുറത്ത് വന്നിട്ട് മാത്രം അത് പറയുക. ഇല്ലെങ്കിൽ രണ്ട് പേർക്കും അത് മോശമായി ഭവിക്കുമെന്ന്', സഹോദരൻ പറഞ്ഞു.
'നൻമ കളിക്കരുത് എന്നും വാഴ ആയി നിൽക്കരുതെന്നും പറഞ്ഞിട്ടുണ്ട്. പ്രേമമൊക്കെ ഉണ്ടായിരുന്നു. പക്ഷേ സീരിയസ് ആയിട്ട് പ്രണയമൊന്നും ഇപ്പോൾ ഇല്ല. വിഷ്ണുവിന് ബിഗ് ബോസിൽ ഏറ്റവും അടുപ്പം അഖിലിനോടാണെന്ന് തോന്നിയിട്ടുണ്ട്. ബിഗ് ബോസിൽ കാണുന്നത് പോലെ തന്നെയാണ് വിഷ്ണു ആവശ്യത്തിന് സംസാരിക്കും. കളിയാക്കുന്ന സ്വഭാവമൊക്കെ അവൻ വീട്ടിലും എടുക്കാറുണ്ട്.
വിഷ്ണുവിന്റെ പേരിൽ ഒരു വാട്സ് ആപ് ഗ്രൂപ്പുണ്ട്. വിഷ്ണുവിനെ പിന്തുണയ്ക്കുന്നവരുടെ മാത്രം പോസ്റ്റാണ് അതിൽ പങ്കിടാറുള്ളത്. മറ്റ് മത്സരാർത്ഥികളെ കുറ്റം പറയുന്ന ഒന്നും വേണ്ടെന്ന് പ്രത്യേകം ഗ്രൂപ്പിൽ പറഞ്ഞിട്ടുണ്ട്.ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് അവൻ അവിടെ എത്തിയത്', കുടുംബം പറഞ്ഞു.












Click it and Unblock the Notifications