Get Updates
Get notified of breaking news, exclusive insights, and must-see stories!

'സെറീനയേക്കാള്‍ വോട്ട്, എന്നിട്ടും വിഷ്ണു പുറത്ത്': ബിഗ് ബോസ് പണി കൊടുത്തതോ, കൃത്യമായ ലക്ഷ്യമുണ്ട്

ബിഗ് ബോസ് മലയാളം സീസണ്‍ 5 ഫൈവില്‍ നിന്നും ഒരു താരം കൂടി പുറത്തായിരിക്കുകയാണ്. ഫൈനല്‍ 5 ല്‍ എത്തുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്ന വിഷ്ണു ജോഷിയാണ് ഇന്നലെ ഷോയില്‍ നിന്നും വിടപറഞ്ഞത്. തുടക്കം മുതല്‍ മികച്ച മത്സരം കാഴ്ചവെച്ചുവെന്ന വ്യക്തിയായിരുന്നു വിഷ്ണു. എന്നാല്‍ ഇടക്ക് വെച്ച് താരത്തിന്റെ മത്സരീതിക്കെതിരെ വലിയ വിമർശനം ഉയർന്നു വരാന്‍ തുടങ്ങി. പ്രത്യേകിച്ച് ബിബി ഹോട്ടല്‍ ടാസ്ക് മുതലായിരുന്നു വിമർശനങ്ങള്‍ അധികവും.

പുറത്തുപോയ താരമായ ശ്രുതി ലക്ഷ്മിയെ കുറിച്ചുള്ള പരാമർശങ്ങളും താരത്തിന് വിനയായെന്നാണ് വിലയിരുത്തപ്പെടുന്നത്. വോട്ടിങില്‍ സെറീനയേക്കാള്‍ വോട്ട് വിഷ്ണുവിനായിരുന്നെങ്കിലും ശ്രുതി ലക്ഷ്മി വിവാദം കാരണം അദ്ദേഹത്തെ ബിഗ് ബോസ് എവിക്ഷനിലൂടെ പുറത്താക്കുകയായരുന്നുവെന്നാണ് ലോറന്‍സ് എന്നയാള്‍ ബിഗ് ബോസ് സോഷ്യല്‍ മീഡ ഗ്രൂപ്പുകളില്‍ കുറിക്കുന്നത്.

 vishnujoshy

'ശ്രുതി ലക്ഷ്മിയുടെ വിഷയം കാരണമാണ് വിഷ്ണുവിനെ പുറത്താക്കിയതെന്നാണ് അറിയാൻ സാധിച്ചത്. സെറീനയ്ക്കാണ് വിഷ്ണുവിനെക്കാൾ വോട്ട് കുറവ്. ഷിജുവിനും വിഷ്ണുവിന്റെ അത്രെയും വോട്ട് ഇല്ല. കഴിഞ്ഞ ആഴ്ച വിഷ്ണു നോമിനേഷനിൽ ഇല്ലായിരുന്നു. ഉണ്ടായിരുന്നേൽ കഴിഞ്ഞ ആഴ്ച തന്നെ വിഷ്ണുവിനെ പുറത്താക്കിയേനെ'- ലോറന്‍സ് കുറിച്ചു.

ഇനി രണ്ടു കാര്യങ്ങാളാകും സംഭവിക്കുക. ഒന്ന്, അഖിൽ മാരാർ വളരെ ഡൗണ്‍ ആയിട്ട് ക്വിറ്റ് ചെയ്യുകയോ ഫിസിക്കൽ അസോൾട്ട് ആരോപിച്ചു പുറത്താക്കുകയോ ചെയ്യും. അതുമല്ലെങ്കിൽ വിഷ്ണു ആർമിയുടെ മുഴുവൻ വോട്ടും വാങ്ങി അയാൾ കപ്പ്‌ ഉയർത്തും. ജനങ്ങളുടെ വോട്ടിന് വലിയ വില കൊടുക്കാത്ത ഷോ ആണിത്. ഒരു കാരണവും പറയാതെ വിഷ്ണുവിനെ ഔട്ട്‌ ആക്കുന്നത് മോശമായതുകൊണ്ടാണ് അവർ അവനെ നോമിനേഷൻ ലിസ്റ്റിൽ കിട്ടാൻ കാത്തിരുന്നതെന്നും അദ്ദേഹം പറയുന്നു.

ബിഗ് ബോസിന്റെ പ്ലാൻ നടന്നു. നാളെ ഷിജുവിനെ കൂടി പുറത്താക്കിയിട്ട് സെറീന, നാദിറ എന്നിവരെ സേഫ് ആക്കും. വിഷ്ണു പോയെങ്കിൽ നാളെ ഉറപ്പായും ഷിജുവും പോകും. മാരാരിനെ പിന്നിൽ നിന്നും കുത്തി വീഴ്ത്താനാണ് ബിഗ് ബോസിന്റെ ശ്രമം. ഷിജു ഇല്ലാതെ 2 ആഴ്ച മാരാറിന് അവിടെ പിടിച്ചു നിൽക്കാൻ സാധിച്ചാൽ അയാൾ ഉറപ്പായും ജയിക്കും. ഫിനാലെയിൽ വോട്ട് ഭിന്നിക്കാതെ ഷിജുവിന്റെയും വിഷ്ണുവിന്റെയും വോട്ടുകൾ കൂടെ നേടി മാരാർ കപ്പ്‌ അടിക്കുമെന്നും ലോറന്‍സ് കൂട്ടിച്ചേർക്കുന്നു.

vishnu

അതേസമയം, ഓവർ കോണ്‍ഫിഡന്‍സാണ് വിഷ്ണുവിന് തിരിച്ചടിയായതെന്ന വിലയിരുത്തലും ശക്തമാണ്. വിഷ്ണു അവിടെ ഉള്ളതിൽ ഏറ്റവും മികച്ച മത്സരാർത്ഥിയായിരുന്നു എന്നതിൽ ആർക്കും സംശയമില്ല. എവിക്ഷന്‍ ലിസ്റ്റിലുണ്ടായിട്ടും പെട്ടി പോലും പാക്ക് ചെയ്യാതെ കോൺഫിഡന്റ് ആയി നിന്നു. പക്ഷെ ആ കോണ്‍ഫിഡന്‍സ് തന്നെ ഒടുവില്‍ അവന് തിരിച്ചടിയായി മാറിയെന്നാണ് ഷാക്കിർ എന്നൊരു പ്രേക്ഷകന്‍ അഭിപ്രായപ്പെടുന്നത്.

കട്ട ടാസ്കിൽ ദേവുവിനെ പ്രകോപിപ്പിച്ച അന്ന് കുതിച്ച അവന്റെ ഗ്രാഫ് വളരെ വലുതായിരുന്നു. അഖിൽ തന്നെ ഒരിക്കൽ പറഞ്ഞിട്ടുണ്ട് അന്നാണ് ഈ ഗെയിം എങ്ങനെ കളിക്കണമെന്ന് മനസ്സിലായതെന്ന്. പിന്നീടങ്ങോട്ട് വിഷ്ണു അഖിലിനൊപ്പം കൂടി. എന്നാലും ഒരു 75 ദിവസങ്ങൾക്കിപ്പുറം അഖിലിനെതിരെ എങ്ങനെ കളിക്കുമെന്ന് ഞാനടക്കമുള്ളവർ ചിന്തിച്ചിരുന്നു. കാരണം അവന്റെ ലക്ഷ്യം കിരീടം തന്നെയായിരുന്നുവെന്നും ആരാധകന്‍ അഭിപ്രായപ്പെടുന്നു.

ഹോട്ടൽ ടാസ്ക് മുതലാണ് വിഷ്ണുവിന്റെ ഓവർ കോൺഫിഡൻസ് വിനയായി തുടങ്ങിയത്. അന്ന് കാണിച്ച ഓവർ ഷോ ഗ്രാഫ് താഴോട്ട് കൊണ്ടുപോയി. (ഈ ഷോ റിയാസിനോടും ഫിറോസിനോടും കാണിച്ചപ്പോ അവരെടുത്തു എയറിലാക്കുകയും ചെയ്തു.)
പിന്നീട് ഒരു എവിക്ഷന്‍ കൂടി അതിജീവിച്ചപ്പോ ആ കോൺഫിഡൻസ് ഇരട്ടിയായി. അഖിലിനെതിരെ എങ്ങനെ നീങ്ങണമെന്നറിയാതെ കുഴഞ്ഞതോടെ അഖിലിന്റെ ഫാൻസ് വോട്ട് മൊത്തം ഷിജു അണ്ണൻ കീശയിലാക്കി.

പിന്നീട് 2 വീക്ക് മിണ്ടാതെ ഒന്നും ചെയ്യാതെ ഇരുന്ന് അവസാനം റിനോഷിനെ ടാർഗറ്റ് ചെയ്തു. അതാണ് കൂടുതല്‍ തിരിച്ചടിയായി മാറിയത്. ലഹരി പ്രമോഷന്‍ പ്രസ്താവന ഷിജു തന്നെ പൊളിച്ചടുക്കുകയും ചെയ്തു. അങ്ങനെ ഓവർ കോൺഫിഡൻസും അല്‍പ്പം അഹങ്കാരവുമാണ് ടോപ്പ് 3 യില്‍ പ്രതീക്ഷിച്ച വ്യക്തിയെ പത്താമത് എത്തിച്ചതെന്നും ആരാധകർ നിരീക്ഷിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+