വിഷ്ണുവിന് അസൂയ: വിഷ്ണുവിനെതിരെ സ്ട്രാറ്റജി നടക്കുന്നു, ആ നീക്കത്തില്‍ അഖിലുമുണ്ടോ: സഹോദരന്‍ പറയുന്നു
ബിഗ് ബോസ് മലയാളം സീസണ്‍ 5 മത്സരാർത്ഥിയായ റിനോഷിനെ വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമമാണ് വിഷ്ണു നടത്തുന്നതെന്ന് റിനോഷിന്റെ സഹോദരന്‍ ആരോഷ്. കഴിഞ്ഞ കുറേ സീസണുകള്‍ കൃത്യമായി കണ്ട് വന്ന വ്യക്തിയാണ് വിഷ്ണു. അതുകൊണ്ട് തന്നെ മറ്റൊരു മത്സരാർത്ഥിയെക്കുറിച്ച് ഇത്തരം കാര്യങ്ങള്‍ ക്യമറയ്ക്ക് മുന്നില്‍ പറഞ്ഞാല്‍ ജനം അത് ചർച്ച ചെയ്യുമെന്ന് അവന് അറിയാം. അതുകൊണ്ടാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചതെന്നും ആരോഷ് പറയുന്നു. വണ്‍ഇന്ത്യ മലയാളത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വളരെ മനോഹരമായ രീതിയിലാണ് ബിഗ് ബോസില്‍ റിനോഷ് ജോർജ് മത്സരിക്കുന്നത്. ആവശ്യമുള്ള കാര്യങ്ങളില്‍ മാത്രം ഇടപെട്ടുകൊണ്ടാണ് സംസാരിക്കുന്നത്. പുറത്ത് അവന്‍ എങ്ങനെയാണോ അതുപോലെയാണ് ബിഗ് ബോസിനുള്ളിലും. സീസണ്‍ ഓഫ് ഒർജിനല്‍സ് എന്ന ടൈറ്റിലിനോട് പൂർണ്ണമായും യോജിക്കുന്ന തരത്തിലാണ് റിനോഷ് അവിടെ നില്‍ക്കുന്നതെന്നും ആരോഷ് പറയുന്നു.

റിനോസ് സെക്സ് ടോക്ക് നടത്തിയെന്ന വിഷ്ണുവിന്റെ നിലപാടിനോട് ഒരിക്കലും യോജിക്കാനാവില്ല. റിനോഷിന്റെ ഭാഗം അവിടെ അവന്‍ തന്നെ കൃത്യമായി വിവരിക്കുന്നുണ്ട്. ഒരു തമാശ പറഞ്ഞതിനേയടക്കം അവന്‍ വളച്ചൊടിക്കുകയാണ്. വിഷ്ണുവിന്റെ ഭാഗത്ത് നിന്നും വന്ന തെറ്റാണ്. ലാലേട്ടന്‍ മാത്രമല്ല, ബിഗ് ബോസ് തന്നെ ആ രീതി തെറ്റാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് പുറത്ത് പോയ ആളുകളെക്കുറിച്ച് ഇങ്ങനെ പറയാന്‍ പാടില്ല.
റിനോഷ് പറഞ്ഞതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ അവിടേയുള്ള പലരും സംസാരിച്ചിട്ടുണ്ട്. അതിന്റെ ക്ലിപ്പുകളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. അതുകൊണ്ട് കൂടുതലൊന്നും അക്കാര്യത്തില്‍ പറയാനില്ല. ഇതൊക്കെ കൃത്യമായ സദാചാര അമ്മാവന്‍ ചമയലാണ്. നമ്മള്‍ 2023 ല്‍ എത്തിയിട്ടും ഒരു ആണിനും പെണ്ണിനും തുറന്ന് സംസാരിക്കാന്‍ പറ്റാത്ത സ്ഥിതിയാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
വിഷ്ണുവിന് റിനോഷിനോടുള്ള കൃത്യമായ അസൂയ കാരണമാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചത്. റിനോഷ് ലഹരിയെ പ്രമോട്ട് ചെയ്യുന്നുവെന്നാണ് മറ്റൊരു ആരോപണം. അന്ന് കിച്ചണില്‍ നടന്ന ആ സംസാരത്തില്‍ വിഷ്ണു അവിടെ ഉണ്ടായിരുന്നില്ല. ആ പേര് ആദ്യമായി എടുത്തിട്ടത് ഷിജുവാണ്. അവിടെ തികച്ചും തമാശ നിറഞ്ഞ സംസാരമായിരുന്നു. അതിനെയാണ് ഈ തരത്തില്‍ വളച്ചൊടിക്കുന്നത്.

വിഷ്ണുവിന്റെ ആരോപണങ്ങള്‍ക്കുള്ള മറുപടികള്‍ റിനോഷ് തന്നെ മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ട്. എന്നാല്‍ വിഷ്ണുവിന് അപ്പോള്‍ പ്രതികരിക്കാന്‍ സാധിച്ചിട്ടില്ല. നല്ല വ്യക്തിയാണ് റിനോഷ്. അതോടൊപ്പം റിനോഷ് പറയുന്ന കാര്യങ്ങള്‍ ആളുകള്‍ കേട്ടിരിക്കും. അതുപോലത്തെ കഴിവുകള്‍ വിഷ്ണുവിന് ഉണ്ടെന്ന് തോന്നുന്നില്ല. ഇതൊക്കെ കാരണമായിരിക്കും വിഷ്ണുവിന് അസൂയ ഉണ്ടാവുന്നത്.
വിഷ്ണുവിനോടൊപ്പമില്ലെന്ന സൂചന അഖില്‍ മാരാർ കൊടുക്കുന്നത് ഒരിക്കല്‍ കണ്ടിരുന്നു. പിന്നീട് വീണ്ടും കൂട്ടായി. റിനോഷിനെ താറടിച്ച് കാണിക്കാനുള്ള ഈ നീക്കം ഇരുവരുടേയും സ്ട്രാറ്റജിയുടെ ഭാഗമാണോയെന്ന് അറിയില്ല. പക്ഷെ വിഷ്ണുവിന് കൃത്യമായ സ്ട്രാറ്റജിയുണ്ട്. അത് റിനോഷിനെ വ്യക്തിഹത്യ ചെയ്യലാണെന്നും ആരോഷ് പറയുന്നു.
റിനോഷിനൊരു വില്ലനായി സ്വയം പ്രഖ്യാപിക്കാനുള്ള ഒരു നീക്കമാണ് വിഷ്ണു നടത്തുന്നത്. വളരെ ടോക്സിക്കായുള്ള കുറേ ആരാധകരും വിഷ്ണുവിനുണ്ട്. അവർ എന്തൊക്കെയാണ് ചെയ്തുകൂട്ടുന്നത്. റിനോഷിന്റെ ഇന്‍ബോക്സിലും ചാറ്റിലുമൊക്കെ വലിയ തെറികളാണ് ചിലർ നടത്തുന്നത്. എന്തിനാണ് ഇതൊക്കെ ചെയ്യുന്നത്. വിമർശനം എല്ലാവരും നടത്തും, എന്നാല്‍ ഇത്തരത്തിലുള്ള അധിക്ഷേപം എന്തിനാണെന്നും അദ്ദേഹം ചോദിക്കുന്നു.












Click it and Unblock the Notifications