Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഷ്ണുവിന് മുന്നിലുള്ളത് ചതിയോ, ആ വ്യക്തിയെ സൂക്ഷിക്കണമെന്ന് ആരാധകരുടെ മുന്നറിയിപ്പ്

ബി​ഗ്ബോസ് സീസൺ 5 പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടുതുടങ്ങി. മത്സരാർത്ഥികളെല്ലാം ഫുൾ എനർജിയിലാണ്. തുടക്കത്തിൽ തന്നെ ഉ​ഗ്രൻവഴക്കും തർക്കവുമൊക്കെയായി പോരാട്ടം തന്നെയാണ് ബി​ഗ്ബോസ് സീസൺ 5 ൽ. വ്യത്യസ്ത തന്ത്രങ്ങളാണ് വീടിനകത്ത് മത്സരാർത്ഥികൾ പയറ്റുന്നത്. റോബിന്റെ രീതി പരീക്ഷിക്കുന്നവരുണ്ട്, വളരെ ശാന്തമായി കളിക്കുന്നവരുണ്ട്. അങ്ങനെ ഓരോ രീതിയാണ്. ബി​ഗ്ബോസിൽ തുടക്കത്തിൽ തന്നെ സ്ക്രീൻസ്പേസ് കണ്ടെത്തിയ ഒരാളാണ് ദേവു.

ആദ്യ ടാസ്കിനിടെ തർക്കിച്ചുകൊണ്ടാണ് ദേവു സ്പേസ് കണ്ടെത്തിയത്. പിന്നീട് ​ദേവലു-ജുനൈസ് വഴക്കും ചർച്ചയായി. പിന്നീട് ​ ദേവുവും വിഷ്ണുവും തമ്മിൽ തർക്കം ഉണ്ടാവുകയും അത് എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് വിഷ്ണു പരിഹരിക്കുകയും ചെയ്തിരുന്നു. എന്നാൽ അതിന് പിന്നാലെ അപ്രതീക്ഷിത സംഭവങ്ങളാണ് നടന്നത്. വിഷ്ണു തന്റെ ബെസ്റ്റ് ഫ്രണ്ടാണെന്ന് ദേവു പറഞ്ഞു,. വിഷ്ണുവിന്റെ കൂടെത്തന്നെ വൈബ് ദേവു ഉണ്ടായിരുന്നു. എന്നാൽ വിഷ്ണുവിന്റെ ഫാൻസിന് ഇവരുടെ ഈ കൂട്ടുകെട്ട് അത്രയ്ക്ക് ഇഷ്ടമായിട്ടില്ല. വിഷ്ണുവിന് അവർ മുന്നറിയിപ്പ് നൽകുകയാണ്.

Vishnu

ദേവു ഒരു പ്രണയ തന്ത്രമാണ് വിഷ്ണുവിന് ഒരുക്കുന്നതെന്നാണ് ആരാധകർ പറയുന്നത്. മികച്ച മത്സരാർത്ഥി ആണെന്ന് തിരിച്ചറിഞ്ഞ് വിഷ്ണുവിനെ ഗെയിം സ്ട്രാറ്റജിയിൽ വീഴ്ത്തുക ആണ് ദേവു എന്നാണ് ആരാധകർ പറയുന്നത്. ദേവുവിനെ വിഷ്ണു സൂക്ഷിക്കണം എന്നാണ് ആരാധകർ പറയുന്നത്. എന്നാൽ ദേവു- വിഷ്ണു ജോഡിയെ ഇഷ്ടപ്പെടുന്നവരും ഉണ്ട്. മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന വിഷ്ണു ദേവുവിനൊപ്പം ചേർന്നാൽ ശ്രദ്ധ മാറിപ്പോവുമോ എന്ന ഭയം ആരാധകർക്ക് ഉണ്ട്.

bigg boss 5 new311

എന്നാൽ ദേവു തന്റെ കാര്യത്തിൽ കൂടുതൽ ഇടപെടുന്നത് വിഷ്ണുവിന് അത്ര ഇഷ്ടമാകുന്നില്ല. ശ്രുതി വിഷ്ണുവും വൈബ് ദേവുവും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് വിഷ്ണുവിനോട് സംസാരിക്കുന്നുണ്ട്. ദേവു കുറച്ച് പൊസസ്സീവ് ആണ് എന്ന തരത്തിലാണ് വിഷ്ണു സംസാരിക്കുന്നത്. ദേവുവിന്റെ പൊസസ്സീവിനസ്സ് വിഷ്ണുവിന് പറ്റുന്നില്ല എന്നാണ് ശ്രുതിയോട് വിഷ്ണു പറയുന്നത്. ഇക്കാര്യം പറയുന്നതിനിടെ ശ്രുതിയോട് വിഷ്ണു തന്റെ പ്രണയങ്ങളെക്കുറിച്ച് പറയുന്നുണ്ട്.

ദേവുവിന് വിളിച്ചാൽ സംസാരിക്കാനും കേൾക്കാനും ഞാൻ തയ്യാറാണ്. പക്ഷേ ദേവുവിനോട് മാത്രം സംസാരിക്കാൻ പറ്റില്ല, വിഷ്ണു പറഞ്ഞു. വിഷ്ണു പറഞ്ഞ കാര്യങ്ങൾ ശ്രുതി ദേവുവിനെ പറഞ്ഞ് മനസ്സിലാക്കി കൊടുക്കുന്നുണ്ട്. വിഷ്ണുവിന് പൊസസ്സീവിനസ്സ് പറ്റുന്നില്ല. നിങ്ങൾക്ക് നല്ല ഫ്രണ്ട്‌സായിട്ട് ഇരിക്കാടോ. എന്നാൽ ദേവു വിഷ്ണുവിന് തന്നോട് കണക്ഷൻ ഇല്ലാ എന്നാണ് പറയുന്നത്. അവന് കണക്ഷൻ ഇല്ലാത്തതുകൊണ്ടല്ലേ അവന് എന്നെ മനസ്സിലാക്കാൻ പറ്റാതെ പോയത്. എന്നാണ് ദേവു പറയുന്നത്. ദേവു പൊസ്സ്സീവല്ല എന്നാണ് പറയുന്നതെങ്കിലും പലതവണ വിഷ്ണുവിനോട് പൊസസ്സീവ് ആയി പെരുമാറുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+