'ടിക്കറ്റ് ടു ഫിനാലെ' ഉഴപ്പാനുള്ള യഥാർത്ഥ കാരണം ഇതാണ്'; ഒടുവിൽ തുറന്ന് പറഞ്ഞ് വിഷ്ണു ജോഷി
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 ൽ 'ടിക്കറ്റ് ടു ഫിനാലെ' ടാസ്കിനിടയിൽ ഉഴപ്പ് കാണിച്ചതിന് വലിയ വിമർശനമായിരുന്നു മത്സരാർത്ഥിയായ വിഷ്ണു ജോഷി കേട്ടത്. ഈ ഉഴപ്പും അമിത ആത്മവിശ്വാസവുമെല്ലാമാണ് വിഷ്ണുവിന്റെ പുറത്താകലിന് വഴിവെച്ചതെന്ന് വരെ ആരാധക വിമർശനം ഉയർന്നിരുന്നു. എന്നാൽ ഇപ്പോഴിതാ താൻ എന്തുകൊണ്ടാണ് 'ടിക്കറ്റ് ടു ഫിനാലെ'യിൽ ഉഴപ്പിയതെന്ന് തുറന്ന് പറയുകയാണ് വിഷ്ണു. 'മൈൽ സ്റ്റോൺ മെയ്ക്കേഴ്സ്' യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിഷ്ണുവിന്റെ പ്രതികരണം. വായിക്കാം
'ബിഗ് ബോസിൽ ആദ്യ ദിവസം മുതൽ ഒരു വീക്കിലും എനിക്ക് ഓരോ എലിമിനേഷനിൽ നിന്നും രക്ഷപ്പെട്ട് പോകണമെന്ന് ചിന്ത ഉണ്ടായിരുന്നില്ല. കാരണം എലിമിനേഷനിൽ വന്നാൽ മാത്രമേ പ്രേക്ഷകർ വോട്ട് ചെയ്ത് അടുത്ത റൗണ്ടിലേക്ക് നമ്മൾ പോകുകയുള്ളൂ. അങ്ങനെ പ്രേക്ഷക പിന്തുണ കിട്ടി മുൻപോട്ട് പോകണമെന്നായിരുന്നു ആഗ്രഹം. അല്ലാതെ കടിച്ച് തൂങ്ങി മുന്നോട്ട് പോകണമെന്ന് ആഗ്രഹിച്ചിട്ടില്ല. അതുകൊണ്ടാണ് ടിക്കറ്റ് റ്റു ഫിനാലെ ഉഴപ്പിയത്.

ക്യാപ്റ്റൻസി ടാസ്കുകളിൽ ചിലതും ഞാൻ ഇതുപോലെ ഉഴപ്പിയിരുന്നു. കാരണം ക്യാപ്റ്റനായാൽ എലിമിനേഷനിൽ വരില്ലായിരുന്നു. അതിന്റെ ആവശ്യം എനിക്ക് ഇല്ലായിരുന്നു. എലിമിനേഷൻ വരുന്നത് ഭയക്കുന്നില്ലെന്ന് ബിഗ് ബോസിൽ വെച്ച് തന്നെ പറഞ്ഞ ആൾ കൂടിയാണ് ഞാൻ. നെഗറ്റീവോ പോസിറ്റീവോ എന്തുമായിക്കോട്ടെ സെയിഫ് ആയി പോകേണ്ട എന്ന് തന്നെയായിരുന്നു ചിന്ത.
ബിഗ് ബോസിൽ ആദ്യ ദിവസങ്ങളിലൊക്കെ എനിക്ക് ഭയങ്കര നെഗറ്റീവായിരുന്നു പുറത്ത് എന്ന് എല്ലാവരും പറഞ്ഞിരുന്നു. ഒരു ബാക്കപ്പും ബാഗ്രൗണ്ടും ഇല്ലാതെയാണ് ഞാൻ ബിഗ് ബോസിൽ വന്നത്. എന്നിരുന്നാലും എലിമിനേഷനിൽ വന്ന് ആ റിസ്ക് എടുക്കാൻ തന്നെയായിരുന്നു എനിക്ക് ഇഷ്ടം. ടിക്കറ്റ് റ്റു ഫിനാലേയെ ഞാൻ കുറച്ച് കാണുന്നില്ല. എല്ലാവരും ഭയങ്കരമായി പരിശ്രമിച്ചിരുന്നു. ഞാൻ ഉഴപ്പി തന്നെയാണ് കളിച്ചത്. തെറ്റായിട്ട് തന്നെയാണ് ഞാൻ കളിച്ചത്. അതിനെ ന്യായീകരിക്കുന്നില്ല.
ചില ടാസ്കുകൾ വന്നപ്പോൾ ചെയ്യണമെന്ന് തോന്നിയിട്ടുണ്ട്. ഞാൻ 82ാം ദിവസം ഞാൻ ഇറങ്ങി വന്നെങ്കിലും വളരെ സന്തോഷത്തോടെയാണ് ഞാൻ പുറത്തേക്ക് വന്നത്. ടിക്കറ്റ് റ്റു ഫിനാലെ വീക്കിൽ എനിക്ക് ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഗെയിം കളിക്കാതിരുന്നത് എന്ന് പറയുന്നില്ല. പക്ഷേ അതിനൊരാഴ്ച മുൻപ് എനിക്ക് വയറ്റിളക്കവും ഛർദ്ദിയുമൊക്കെ ഉണ്ടായിരുന്നു. ആരോഗ്യ പ്രശ്നം രൂക്ഷമായതോടെ ബിഗ് ബോസ് തന്നെ എന്നെ വിളിച്ച് പറഞ്ഞു വിഷ്ണുവിനെ ആശുപത്രിയിലേക്ക് മാറ്റേണ്ടി വരുമെന്ന്.
അതോടെ തന്റെ ഗെയിം എന്താകുമെന്ന ആശങ്ക ഞാൻ പങ്കുവെച്ചു. ടിക്കറ്റ് റ്റു ഫിനാലെ കളിക്കാൻ സാധിക്കില്ലെന്ന് ബിഗ് ബോസ് അറിയിച്ചു. ഇതോടെ ഞാൻ എനിക്ക് കഴിയുന്നത്രയും വരെ ഷോയിൽ തുടരാമെന്നും വളരെ ആഗ്രഹിച്ചാണ് ഈ പ്ലാറ്റ്ഫോമിൽ എത്തിയതെന്നും ബിഗ് ബോസിനെ അറിയിച്ചു. ഗെയിം കളിച്ചില്ലെങ്കിലും എന്നെ ആളുകൾ അത്രയും ദിവസം കൂടി കാണണമെന്നായിരുന്നു ഞാൻ കരുതിയത്.
ആശുപത്രിയിൽ പോയാൽ പോലും എനിക്ക് അവിടെ നിൽക്കാൻ സാധിക്കുമായിരുന്നില്ല. പ്രേക്ഷകർക്ക് കണ്ടന്റ് കൊടുക്കണം, അവരെ വീണ്ടും എന്റർടെയ്ൻ ചെയ്യണം എന്നൊക്കെയായിരുന്നു ആഗ്രഹം. ടിക്കറ്റ് റ്റു ഫിനാലെയുടെ ആദ്യ ടാസ്കിനിടയിൽ തന്നെ എനിക്ക് ബാത്ത്റൂമിൽ പോകാൻ തോന്നിയിരുന്നു. കഷ്ടപ്പെട്ടായിരുന്നു നിന്നത്. ഞാൻ ഒരിക്കലും എനിക്ക് വയ്യായേ എന്ന് അവിടെ പറഞ്ഞിട്ടില്ല', വിഷ്ണു പറഞ്ഞു.












Click it and Unblock the Notifications