Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രുതിയെ നേരിൽ കണ്ട് പ്രശ്നം പരിഹരിക്കും? വിഷണുവിന്റെ മറുപടി ഇങ്ങനെ..റിനോഷുമായുള്ള പ്രശ്നത്തെ കുറിച്ചും

കൊച്ചി: ബിഗ് ബോസ് സീസൺ 5 ൽ വെച്ച് റിനോഷിനും മുൻ മത്സരാർത്ഥിയായ ശ്രുതി ലക്ഷ്മിക്കും എതിരെ നടത്തിയ ആരോപണത്തിൽ കടുത്ത വിമർശനമായിരുന്നു വിഷ്ണു ജോഷിക്ക് നേരിടേണ്ടി വന്നത്. ഹൗസിൽ നിന്ന് പോയ , സഹോദരിയെ പോലെ കണക്കാക്കുന്നുവെന്ന് പറഞ്ഞ വ്യക്തിയുമായി റിനോഷ് സെക്സ് ടോക്ക് നടത്തിയെന്നായിരുന്നു വിഷ്ണു ആരോപിച്ചത്. പരാമർശം വിവാദമാകുകയും വിഷയത്തിൽ വിഷ്ണുവിനെതിരെ ശ്രുതി ചാനലിന് പരാതി നൽകുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ ബിഗ് ബോസിൽ നിന്നും പുറത്തായതിന് പിന്നാലെ വിവാദത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് വിഷ്ണു. ശ്രുതിയുമായി പ്രശ്നം സംസാരിച്ച് തീർക്കുമോയെന്നതടക്കമുള്ള ചോദ്യങ്ങൾക്കാണ് വിഷ്ണു മറുപടി നൽകിയത്. 'ബിഹൈന്‍റ് വുഡ്സി'ന് നൽകിയ അഭിമുഖത്തിലാണ് വിഷ്ണുവിന്റെ പ്രതികരണം. ബിഗ് ബോസിൽ തന്നോട് ഒരുപാട് സ്നേഹം കാണിച്ച മത്സരാർത്ഥികളെ കുറിച്ചും അഭിമുഖത്തിൽ വിഷ്ണു മനസുതുറന്നു.

sruthy-

വിഷ്ണുവിന്റെ വാക്കുകളിലേക്ക് -'ഹൗസിനുള്ളിൽ തന്നെ വളരെ അധികം സ്നേഹിച്ച വ്യക്തി അഖിൽ മാരാർ ആണ്. ചുരുക്കം ചില ആളുകൾ മാത്രമേ കപടമല്ലാത്ത സ്നേഹം പ്രകടിപ്പിച്ചിട്ടുള്ളൂ. നമ്മുക്ക് മനസിലാകും യഥാർത്ഥ സ്നേഹമാണോ അതോ ഷോയ്ക്ക് വേണ്ടി സ്നേഹം പ്രകടിപ്പിക്കുന്നതാണോയെന്ന്. അഖിൽ എനിക്ക് ചേട്ടനെ പോലെ തന്നെയാണ്. പുള്ളി പറയുന്ന എല്ലാ കാര്യങ്ങളും എനിക്കും എന്റെ നിലപാടുകൾ പുള്ളിക്കും അംഗീകരിക്കാനാകണമെന്നില്ല. എതിർപ്പുകൾ നമ്മൾ പരസ്പരം തുറന്നുപറഞ്ഞിട്ടുണ്ട്.

ബിഗ് ബോസിൽ ഏറ്റവും നല്ല മനസിന് ഉടമയെന്ന് തോന്നിയ വ്യക്തി അനിയൻ മിഥുനാണ്. അദ്ദേഹം ഹൗസിൽ പറഞ്ഞ കഥകളൊന്നും ചോദ്യം ചെയ്യാൻ ഞാൻ നിന്നിട്ടില്ല. വളരെ നിഷ്കളങ്കനായ വ്യക്തിയാണ് മിഥുൻ. അവന് വിഷമമാകുമെന്ന് തോന്നിയത് കൊണ്ടാണ് മിഥുനോട് അവൻ പറഞ്ഞ കാര്യങ്ങളെ കുറിച്ചൊന്നും പിന്നീട് ചോദിക്കാതിരുന്നത്.

ബിഗ് ബോസിൽ പ്രണയ സ്ട്രാറ്റജി ഞാൻ ഇറക്കാൻ നോക്കിയിട്ടില്ല. ലാസ്റ്റ് ബ്രേക്കപ്പിന് ശേഷം എനിക്ക് ഇതുവരെ റിലേഷൻഷിപ്പ് ഉണ്ടായിട്ടില്ല. ആശയപരമായിട്ടും മാനസികപരമായിട്ടും ശാരീരകപരമായിട്ടും ഒരുപോലെ ആകർഷിച്ച ഒരാൾ ഉണ്ടായിട്ടില്ല. അങ്ങനെ ഒരാൾ ബിഗ് ബോസ് ഹൗസിൽ ഉണ്ടായെങ്കിൽ തന്നെ അയാളെ റിയലായി മാത്രമേ എനിക്ക് പ്രണയിക്കാൻ സാധിക്കുമായിരുന്നുള്ളൂ, അല്ലാതെ ഷോയ്ക്ക് വേണ്ടി പ്രണയിക്കാനൊന്നും കഴിയുമായിരുന്നില്ല.

ബാഹ്യസൗന്ദര്യമൊക്കെ കുറേനാൾ കഴിഞ്ഞാൽ ഫെയഡ് ഔട്ടാവും. എനിക്ക് ആശയപരമായി അടുക്കാൻ പറ്റുന്ന ആളാണോയെന്നതാണ് നോക്കുന്നത്. ഹ്യൂമർസെൻസും കോമൺസെൻസുമൊക്കെ പ്രധാനമാണ്. ബിഗ് ബോസിൽ അങ്ങനെ ഒരാൾ ഉണ്ടായിരുന്നില്ല.

ബിഗ് ബോസിൽ നിൽക്കുന്നതിൽ എനിക്ക് പ്രശ്നം തോന്നിയത് ഭക്ഷണത്തിന്റെ കാര്യത്തിൽ മാത്രമാണ്. ഞാൻ നന്നായി ഭക്ഷണം കഴിക്കുന്നൊരാൾ ആയിരുന്നു. അവിടെ റേഷനാണ്. ബാക്കിയുള്ളവർക്ക് കിട്ടുന്ന ഭക്ഷണം മാത്രമേ എനിക്കും കിട്ടുള്ളൂ. കൂടുതൽ ചോദിക്കാനൊന്നും പറ്റില്ല. ഭക്ഷണമൊഴിച്ച് ബാക്കിയൊന്നും ബിഗ് ബോസിൽ എനിക്ക് പ്രശ്നമായി തോന്നിയിട്ടില്ല. ഇഷ്ടപ്പെട്ട് പോയൊരു പ്ലാറ്റ്ഫോമാണ്.അവിടെ നടന്ന എല്ലാകാര്യങ്ങളും ഞാൻ ആസ്വദിച്ചിരുന്നു.

ശ്രുതിയെ അങ്ങോട്ട് പോയി കാണാൻ ശ്രമം നടത്തില്ല. എന്നെ വിളിച്ചാലോ കണ്ടാലോ പ്രശ്നമില്ല. അങ്ങോട്ട് പോയി അടിമേടിക്കേണ്ടതില്ലല്ലോ, കാണുമ്പോൾ കിട്ടുന്നതല്ലേ നല്ലത്. ശ്രുതിയെ ഫോൺ വിളിക്കാനും ശ്രമിക്കില്ല. കാരണം ഞാൻ പറയാൻ ഉദ്ദേശിച്ചത് എന്താണെന്ന് വിശദീകരിക്കാൻ ശ്രമിച്ചാൽ അത് ചിലപ്പോൾ അവർക്ക് മനസിലാകണമെന്നില്ല.

ദേഷ്യത്തിൽ നിൽക്കുമ്പോൾ നമ്മൾ പറയുന്നത് അവർ കേൾക്കുമായിരിക്കും, പക്ഷേ മനസിലാക്കില്ല. ഒന്നും ഉദ്ദേശിച്ച് പറഞ്ഞതല്ല, എങ്കിലും അവർക്കും കുടുംബാംഗങ്ങൾക്കുമൊക്കെ വിഷമം ഉണ്ടാകാൻ കാരണക്കാരനായത് ഞാനാണ് എന്നതിൽ ക്ഷമ ചോദിക്കുന്നു. പല ആവർത്തി ഞാൻ ക്ഷമ പറഞ്ഞിട്ടുണ്ട്.

റിനോഷിനെ ഞാൻ ടാർഗറ്റ് ചെയ്തിട്ടില്ല.റിനോഷിനെ കുറിച്ച് ഞാൻ പറയുന്ന കാര്യങ്ങൾ അവർ ഡിസ്കസ് ചെയ്തതായിരിക്കാം പുറത്തേക്ക് പോയത്. അല്ലാതെ ഞാൻ പറഞ്ഞ കാര്യങ്ങളിൽ എന്നോട് ചോദ്യം ഉണ്ടായിട്ടില്ല. നേരിട്ട് ചോദ്യം വന്നിരുന്നുവെങ്കിൽ ഞാൻ മറുപടി നൽകുമായിരുന്നു.അത് അവിടെ തീർന്നേനെ'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+