Get Updates
Get notified of breaking news, exclusive insights, and must-see stories!

'വിഷ്ണുവിന് ബാംഗ്ലൂരില്‍ ഭാര്യയും മോളും, ലൗ സ്ട്രാറ്റജിയെടുത്താല്‍ ഞങ്ങള്‍ വോട്ട് ചെയ്യില്ല'; കുടുംബം പറയുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ തുടക്കം മുതല്‍ ശ്രദ്ധിക്കപ്പെട്ട മത്സരാര്‍ത്ഥിയാണ് വിഷ്ണു ജോഷി. മികച്ച ഗെയിമര്‍ എന്ന പേരെടുക്കാന്‍ തുടക്കത്തില്‍ തന്നെ വിഷ്ണുവിന് സാധിച്ചിരുന്നു. അടുത്തിടെയായി വിഷ്ണു ബിഗ് ബോസ് ഹൗസില്‍ ലൗ സ്ട്രാറ്റജി പുറത്തെടുക്കുകയാണ് എന്ന തരത്തില്‍ ചിലര്‍ നിരീക്ഷിച്ചിരുന്നു. റെനീഷയുമായി വിഷ്ണു അടുക്കുന്നു എന്ന തരത്തിലായിരുന്നു ചിലരുടെ പ്രതികരണം.

ഇപ്പോഴിതാ ഇത്തരം നിരീക്ഷണങ്ങളില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് വിഷ്ണു ജോഷിയുടെ കുടുംബം. വണ്‍ഇന്ത്യ മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ആണ് കുടുംബത്തിന്റെ പ്രതികരണം. വിഷ്ണുവിന്റെ അമ്മ അമുദ, സഹോദരന്‍ അര്‍ജുന്‍, കസിന്‍ അര്‍ജുന്‍ എന്നിവരാണ് വിഷ്ണുവിന്റെ സ്വഭാവ സവിശേഷതകളെ കുറിച്ച് മനസ് തുറക്കുന്നത്. വിഷ്ണുവിനെ കുറിച്ച് കുടുംബത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

Vishnu

വിഷ്ണുവിനെ കുറിച്ച് രജിത് സാര്‍ വന്നപ്പോള്‍ പറഞ്ഞത് ശരിയാണ്. പുറത്ത് നിന്ന് കാണുമ്പോള്‍ വിഷ്ണുവിനെ വെറുപ്പായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ആ അഭിപ്രായം ഒരുപാട് പേര്‍ക്കുണ്ട്. അങ്ങനെ ജഡ്ജ് ചെയ്യുമ്പോള്‍ വിഷമം തോന്നാറുണ്ട്. ഒന്നും അറിയാതെ ആള്‍ക്കാര്‍ ഇവന്‍ അഹങ്കാരിയാണ്, അടിമക്കണ്ണാണ് എന്നൊക്കെ പറയുമ്പോള്‍ വലിയ വിഷമം തോന്നും. മാരാരുടെ അടിമക്കണ്ണാണ് വിഷ്ണു എന്നാണ് പറയുന്നത്.

പൊതുവെ വിഷ്ണു നന്നായി ഗെയിം കളിക്കുന്നുണ്ട്. ഗസ്റ്റായി വന്ന റോബിന്‍ അവിടെ നിന്ന് പുറത്ത് പോകാന്‍ പാടില്ലായിരുന്നു. പുള്ളിയെ അവിടെ നിര്‍ത്തണമായിരുന്നു. നമ്മള്‍ കാണാന്‍ ആഗ്രഹിക്കുന്നത് ഇതുപോലെ മത്സരാര്‍ത്ഥികള്‍ ഫേസ് ടു ഫേസ് ഫൈറ്റ് വരുന്നതാണ്. അങ്ങേരെ എന്തെങ്കിലും പറഞ്ഞതിന് പുറത്താക്കിയത് നിരാശപ്പെടുത്തി. റോബിനോട് ഒന്ന് രണ്ട് തവണ നേരെ നിന്ന് സംസാരിക്കാന്‍ വിഷ്ണുവിനായിരുന്നു.

ഇത് സീസണ്‍ 4 അല്ല, ഞങ്ങളുടെ ഷോ ആണ് എന്ന് റോബിനോട് വിഷ്ണു പറഞ്ഞതിന് ശേഷമാണ് ഇത്രയും പ്രശ്‌നമുണ്ടായത്. വോട്ടിംഗില്‍ എല്ലാവരും ഡീഗ്രേഡ് ചെയ്യാന്‍ തുടങ്ങി. പക്ഷെ അത് ശരിയല്ല. തനിക്ക് ഇഷ്ടപ്പെട്ട കണ്ടസ്റ്റന്റ്‌സിന് എതിരെ അവന്‍ മോശമായി സംസാരിച്ചു, എന്നാല്‍ അവന്‍ അങ്ങ് പുറത്താകട്ടെ എന്ന് ചിന്തിക്കുന്നത് ശരിയല്ല. ബിഗ് ബോസ് ഹൗസില്‍ പോയി ലൗ സ്ട്രാറ്റജി എടുത്താല്‍ വീട്ടില്‍ നിന്ന് വോട്ട് ചെയ്യില്ല എന്ന് വിഷ്ണുവിനോട് ഞങ്ങള്‍ പറഞ്ഞിട്ടുണ്ട്.

കാരണം ഓരോ സീസണിലും ഇതേ കാര്യങ്ങള്‍ ആണ് പലരും ചെയ്ത് വരുന്നത്. വിഷ്ണുവിന് പിന്നെ പുതിയതായിട്ട് എന്താണ് കൊടുക്കാനുള്ളത്. എന്നാല്‍ പിന്നെ വിഷ്ണു വീട്ടില്‍ ഇരുന്നാല്‍ പോരെ. അവന്‍ അവന്റെ ഗെയിം കളിക്കട്ടെ. പഴയ ആള്‍ക്കാരുടെ ഗെയിം കളിച്ചാല്‍ എല്ലാവരും പറയും, ഹാ ഇത് പഴയ സീസണില്‍ കളിച്ചതല്ലേ എന്ന്. അതിനാല്‍ ലൗ സ്ട്രാറ്റജിയൊന്നുമില്ല.

അമ്മയെ പ്രകോപിപ്പിക്കാന്‍ വിഷ്ണു വീട്ടില്‍ പലതും പറയാറുണ്ട്. ഞാന്‍ ലിവിംഗ് ടുഗെദര്‍ ആണ് എന്നൊക്കെ അമ്മയോട് പറയും. പിന്നീട് ഇവന്‍ തന്നെ പറയും ഭാര്യയും മോളും ബാംഗ്ലൂര്‍ ഉണ്ട് എന്നൊക്കെ. ബാംഗ്ലൂരിലേക്ക് തിരിച്ച് പോകുമ്പോള്‍ എന്റെ ഭാര്യയും മോളും കാത്തിരിക്കും ഞാന്‍ ഇന്ന് പോകും അമ്മേ എന്നൊക്കെയാണ് പറയുക. അപ്പോള്‍ അമ്മ പറയും നീ അവിടെ എങ്ങനെലും ജീവിച്ചോ. ഇങ്ങോട്ട് കൊണ്ടുവരേണ്ട എന്ന്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+