'മാരാര്‍-ശോഭ ടോം ആന്റ് ജെറി കളി സ്ട്രാറ്റജി, എനിക്ക് ഭയങ്കര ക്രിഞ്ചായിട്ടാണ് തോന്നിയത്'; വിഷ്ണു ജോഷി
ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ശക്തനായ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു വിഷ്ണു ജോഷി. വിഷ്ണുവിന്റെ പുറത്താകല്‍ പലര്‍ക്കും പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. പ്രേക്ഷകരും ബിഗ് ബോസ് ഹൗസില്‍ നിന്ന് നേരത്തെ പുറത്തായവരും എല്ലാം വിഷ്ണു ടോപ് 5 ല്‍ എത്തും എന്ന് പ്രവചിച്ചിരുന്നു. എന്നാല്‍ 84-ാം ദിവസം വിഷ്ണു ബിഗ് ബോസില്‍ നിന്ന് പുറത്താകുകയായിരുന്നു.
ബിഗ് ബോസ് ഹൗസിനകത്ത് ഏറെ പേര്‍ ചര്‍ച്ച ചെയ്തിട്ടുള്ളതാണ് അഖില്‍ മാരാര്‍- ശോഭ വിശ്വനാഥ് തര്‍ക്കം. പലപ്പോഴും ഈ തര്‍ക്കം നിലവിട്ട് പോയിട്ടുമുണ്ട്. ഇപ്പോഴിതാ അഖില്‍ മാരാര്‍- ശോഭ വിശ്വനാഥ് തര്‍ക്കം കണ്ടന്റ സ്ട്രാറ്റജിയാണ് എന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് വിഷ്ണു ജോഷി. വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിഷ്ണുവിന്റെ പ്രതികരണം. വിഷ്ണുവിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

ശോഭ-മാരാര്‍ തര്‍ക്കം ചില സമയത്ത് ഭയങ്കര ക്രിഞ്ച് ആയിട്ട് തോന്നിയിട്ടുണ്ട്. കണ്ടന്റ് സ്ട്രാറ്റജി സൃഷ്ടിക്കാനുള്ള ശ്രമമായിട്ട് തോന്നിയിട്ടുണ്ട്, അഖില്‍ മാരാര്‍ അല്ല, ശോഭ ചേച്ചി. ഞാന്‍ അതൊരു രണ്ടാമത്തേയോ മൂന്നാമത്തേയോ ആഴ്ച ചോദിച്ചിട്ടുണ്ട്. ശോഭ ചേച്ചിക്ക് അഖില്‍ മാരാര്‍ പറയുന്ന കാര്യം ഇഷ്ടപ്പെടുന്നില്ലെങ്കില്‍ നോ എന്ന് പറഞ്ഞാല്‍ അവിടെ നില്‍ക്കും അയാള്‍. നോ മീന്‍സ് നോ. അത്രേയുള്ളൂ.
അതിപ്പോള്‍ അഖില്‍ മാരാരോ ഞാനോ അല്ല വേറെ ആരാണെ ങ്കിലും ഒരു തമാശ മറ്റൊരു മത്സരാര്‍ത്ഥിയെ കുറിച്ച് പറയുമ്പോള്‍ അവര്‍ക്ക് അത് ഇഷ്ടമല്ല, ഇനി ആവര്‍ത്തിക്കരുത് എന്ന് സ്‌ട്രോംഗായിട്ട് പറഞ്ഞ് കഴിഞ്ഞാല്‍ അവിടെ നില്‍ക്കും. അതിന് മുകളിലേക്ക് എന്തെങ്കിലും പറയാന്‍ ആരും മുതിരത്തില്ല. ഇനിയിപ്പോള്‍ വെര്‍ബല്‍ അബ്യൂസ് ആണെങ്കില്‍ കൂടി അതിനെതിരെ ആക്ഷനെടുക്കും. ഇത് പറഞ്ഞതിന് ശേഷവും വീണ്ടും പറഞ്ഞ് കൊണ്ടിരിക്കും.
എനിക്ക് ഇതാണ് ഭയങ്കര വൈരുധ്യമായി തോന്നിയത്. ഞാന്‍ അത് നേരിട്ട് ചോദിച്ചിട്ടുണ്ട്. അങ്ങനെ പ്രശ്‌നമുണ്ടെങ്കില്‍ നേരത്തെ പറഞ്ഞാല്‍ മതിയല്ലോ. അപ്പോള്‍ അത് വഷളായി പോകത്തില്ലല്ലോ. അത് ക്യാരി ചെയ്ത് മുന്‍പോട്ട് കൊണ്ടുപോകാനുള്ള ഗെയിം സ്ട്രാറ്റജി പോലെ എനിക്ക് തോന്നിയിട്ടുണ്ട്.
ഞാനായിട്ട് മാരാരോട് പറഞ്ഞിട്ടുണ്ട് നമ്മളൊരിക്കലും അവര്‍ക്ക് സ്‌ക്രീന്‍ സ്‌പേസ് കൊടുക്കരുത് എന്ന്. സ്വയം കണ്ടന്റ് ഉണ്ടാക്കട്ടെ. അല്ലാതെ കൂട്ടുപിടിച്ച് ടോം ആന്റ് ജെറി എന്നൊക്കെ പറഞ്ഞ് കുറെ ദിവസം നില്‍ക്കാന്‍ ശ്രമിക്കുന്നത് പോലൊക്കെയാണ് തോന്നിയത്.












Click it and Unblock the Notifications