'റിനോഷിന് കൃത്യമായ ഗെയിം പ്ലാനുണ്ട്... പാവം ഇമേജ് സ്ട്രാറ്റജി'; വെട്ടിത്തുറന്ന് വിഷ്ണു
ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ ആരും പ്രതീക്ഷിക്കാത്ത എവിക്ഷനായിരുന്നു വിഷ്ണു ജോഷിയുടേത്. ആദ്യ എപ്പിസോഡ് തൊട്ട് യഥാര്‍ത്ഥ ബിബി മെറ്റീരിയല്‍ എന്ന പേര് സമ്പാദിച്ച വിഷ്ണു 84-ാം ദിവസമാണ് ബിഗ് ബോസ് ഹൗസ് വിട്ട് പുറത്തെത്തിയത്. പുറത്തെത്തിയ വിഷ്ണുവിന് വലിയ സ്വീകരണമാണ് പ്രേക്ഷകര്‍ നല്‍കിയിരുന്നത്. ബിഗ് ബോസ് ഹൗസിലെ ഏറ്റവും ശക്തനായ മത്സരാര്‍ത്ഥിയായിരുന്നു വിഷ്ണു.
വിഷ്ണുവിന് സമാനമായി അതേ വിശേഷണം ലഭിച്ച മത്സരാര്‍ത്ഥിയായിരുന്നു റിനോഷ് ജോര്‍ജ്. ഇപ്പോഴും ബിഗ് ബോസ് ഹൗസില്‍ തുടരുന്ന റിനോഷുമായി ഒന്ന് രണ്ട് തവണ വിഷ്ണു കൊമ്പുകോര്‍ക്കുന്ന സാഹചര്യവുമുണ്ടായിരുന്നു. റിനോഷും ശ്രുതിയുമായുള്ള അടുപ്പത്തെ കുറിച്ച് വിഷ്ണു പറഞ്ഞത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. ഇപ്പോഴിതാ റിനോഷിനെ കുറിച്ച് മനസ് തുറക്കുകയാണ് വിഷ്ണു. വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിഷ്ണുവിന്റെ പ്രതികരണം.

വിഷ്ണുവിന്റെ വാക്കുകള്‍
'റിനോഷ് അവിടെ വ്യക്തമായ ഗെയിം പ്ലാനോട് കൂടിയാണ് നില്‍ക്കുന്നത്. ഗെയിം സ്ട്രാറ്റജിക്ക് വേണ്ടി രണ്ട് ക്യാരക്ടര്‍ ബില്‍ഡ് ചെയ്‌തെടുത്ത് കളിക്കാം, ഫേക്ക് എന്ന രീതിയില്‍. ഞാന്‍ അത് അതിന്റെ അകത്ത് തന്നെ പറഞ്ഞിട്ടുണ്ട്. റിനോഷ് ഒരു സ്ഥലത്ത് വേറെ രീതിയിലും മറ്റൊരു സ്ഥലത്ത് മറ്റൊരു രീതിയിലും നില്‍ക്കുന്നു എന്ന്. മിഥുനും റിനോഷും കോഡ് വെച്ച് സംസാരിച്ചതിന് ലാല്‍ സാര്‍ വീക്കെന്‍ഡ് എപ്പിസോഡില്‍ ചോദിച്ചിരുന്നു.
അപ്പോള്‍ ഇവര്‍ പറഞ്ഞത് ഓഡിയന്‍സിന് ഒരു ടാസ്‌ക് കൊടുത്തതാണ് എന്നാണ്. ഓഡിയന്‍സിന് എന്ത് ടാസ്‌കാണ് ഇവര്‍ കൊടുക്കുന്നത്. ഇവര്‍ക്ക് കിട്ടുന്ന ടാസ്‌ക് മര്യാദയ്ക്ക് കളിച്ചാല്‍ പോരെ. എന്തിനാണ് ഓഡിയന്‍സിന് അങ്ങോട്ട് ടാസ്‌ക് കൊടുക്കുന്നത്. റിനോഷും മിഥുനും പാവങ്ങളാണ് എന്ന രീതിയില്‍ ക്യാരക്ടര്‍ ബില്‍ഡ് ചെയ്ത് വെച്ചേക്കുവാണ്. ലാല്‍ സാര്‍ ചോദിച്ചപ്പോള്‍ അത് ചിരിച്ച് തള്ളി പോയി.
നേരെമറിച്ച് അത് ഞാനും അഖില്‍ മാരാരും ആയിരുന്നെങ്കില്‍ ഹൗസിനകത്തും പുറത്തും ചര്‍ച്ച ചെയ്യാന്‍ പോകുന്നത് വേറെ രീതിക്കായിരിക്കും. പുള്ളി രണ്ട് ക്യാരക്ടര്‍ ബില്‍ഡ് ചെയ്ത് വെച്ചിട്ടുണ്ട്. അത് ഉള്ളത് കൊണ്ട് ഇത് താഴ്ന്ന് പോകും. അത് ഞാന്‍ എക്‌സ്‌പോസ് ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ടായിരുന്നു. പക്ഷെ അത് വേറെ രീതിക്കാണ് കണ്‍വേ ആയി പുറത്തേക്ക് വിട്ടത്. ഇവര്‍ ഞാന്‍ പറഞ്ഞത് വളച്ചൊടിച്ചാണ് പുറത്തേക്ക് വിട്ടത്.
ഞാന്‍ ആ വ്യക്തികളെ പറ്റിയോ ആ ഇന്‍സിഡന്റിനെ പറ്റിയോ അല്ല പറഞ്ഞത്. ഇയാളുടെ ഗെയിം പ്ലാന്‍ ഇതാണ്. പ്ലീസ് ഇനിയെങ്കിലും കണ്ണ് തുറന്ന് കാണൂ എന്നാണ് പറഞ്ഞത്', വിഷ്ണു പറയുന്നു. പിന്നീട് റിനോഷിന് അനുയോജ്യമായ സിനിമാ പേര് ഏതാണെന്ന് അവാതരക ചോദിക്കുമ്പോള്‍ ഇരുമുഖന്‍ എന്നാണ് വിഷ്ണു പറയുന്നത്.












Click it and Unblock the Notifications