Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഷ്ണുവിന് പാളിയത് അവിടം മുതല്‍: 'ഷോ എഡിറ്റർ വരെ, വില്ലന്‍' , തുറന്ന കത്തുമായി ആരാധകന്‍

'ബിഗ് ബോസ് പ്രവചനാതീതമാണ്', ഷോ അവതാരകനായ മോഹന്‍ലാല്‍ ആവർത്തിക്കുന്ന വാക്കുകളാണിത്. ആ വാക്കുകള്‍ സൂചിപ്പിക്കുന്നത് പോലെ ബിഗ് ബോസില്‍ എന്ത്, എപ്പോള്‍ സംഭവിക്കുമെന്ന പ്രവചനങ്ങളെല്ലാം തന്നെ പലപ്പോഴും കീഴ്മേല്‍ മറിഞ്ഞു. അത്തരത്തിലുള്ള ഒരു സംഭവമായിരുന്നു കഴിഞ്ഞ ദിവസത്തെ വിഷ്ണു ജോഷിയുടെ പുറത്താകല്‍. എതിരാളികള്‍ പോലും ഫൈനല്‍ ഫൈവില്‍ ഉറപ്പിച്ച താരം തികച്ചും അപ്രതീക്ഷിതമായി പുറത്തേക്ക് പോകുകയായിരുന്നു.

തുടക്കം മുതല്‍ തന്നെ വളരെ മികച്ച രീതിയില്‍ കളിച്ച് മുന്നേറിയ താരമായിരുന്നു വിഷ്ണു. എന്നാല്‍ ഇടക്കുവെച്ച് താരത്തിന്റെ ഗ്രാഫ് താഴേക്ക് പോയി. വിവിധ കാരണങ്ങളാണ് വിഷ്ണുവിന്റെ ആരാധകർ തന്നെ ഇതിന് കണ്ടെത്തുന്നത്. അത്തരത്തിലുള്ള കാരണങ്ങള്‍ നിരത്തി ഒരു ആരാധകന്‍ വിഷ്ണുവിന് എഴുതിയ തുറന്ന കത്താണ് ഫേസ്ബുക്കിലെ ബിഗ് ബോസ് ഗ്രൂപ്പുകളില്‍ ഇപ്പോള്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. സിദ്ധി ശ്രീ എന്നയാള്‍ എഴുതിയ ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

 vishnu-joshy

പ്രിയപ്പെട്ട വിഷ്ണു..

ഈ എഴുത്ത് നിങ്ങളിലേക്ക് എത്തുമെന്ന് ഉറച്ചു വിശ്വസിക്കട്ടെ. ബിഗ്ഗ്‌ബോസ് മലയാളം സീസണ്‍ 5 ല്‍ മുൻവിധികൾ ഇല്ലാതെ കളി കണ്ടുമാത്രം നിങ്ങളെ ഇഷ്ടപ്പെട്ട ഒരാളാണ് ഞാൻ. കട്ട ടാസ്കിൽ ദേവുവിനെ പ്രകോപിപ്പിച്ച് കട്ട വലിച്ചെറിയിപ്പിച്ചത് മുതലാണ് നിങ്ങളെ ഇഷ്ടപ്പെട്ടു തുടങ്ങുന്നത്. ഡാൻസ് മരത്തോണിൽ ഷൈൻ ആയി നിങ്ങൾ പകർന്നാടിയപ്പോൾ ഒരുപാട് ചിരിച്ചു.

പിന്നീട് സാഗറുമായുള്ള പ്രശ്നത്തിലൂടെ അതുവരെ കളത്തിൽ നിശബ്ധനായിരുന്ന അഖിൽ മാരാർ പ്രബലനായി വന്നപ്പോഴും ഞാൻ നോക്കിയത് നിങ്ങളെയാണ്. എല്ലാം കൂർമ്മ ബുദ്ദിയോടെ നിരീക്ഷിക്കുന്ന നിങ്ങളെ. പിന്നെ അത്രയൊന്നും ശബ്ദമുയർത്താതെ, വലിയ ഇടപെടലുകൾ ഇല്ലാതെ കടന്നുപോയ വെള്ളിയാങ്കല്ല് ടാസ്കിലും ചക്രവ്യൂഹത്തിലും നിങ്ങൾ കൊടുത്ത തമാശ രംഗങ്ങള്‍ കണ്ട് ആസ്വദിച്ചു.

ഷിജു - മാരാർ - മിഥുൻ കോമ്പോ ഒരു ഭാഗത്തു രസിപ്പിക്കുബോൾ തന്നെ ഹൗസിലെ മറ്റുള്ളവരുമായി ഉണ്ടാക്കിയ വൈബ്.. എല്ലാം ഞങ്ങൾ ആസ്വദിച്ചിരുന്നു. മാണിക്യക്കല്ല് ടാസ്കിലാണ് പിന്നെ വിഷ്ണുവിന്റെ ഗെയിം സ്ട്രോങ്ങ്‌ ആയതു. വളരെ പെട്ടെന്നുള്ള ഇടപെടലുകൾ, അതീവ ശ്രദ്ധ, ഗെയിം പ്ലാന്‍, അങ്ങനെ നിങ്ങളൊരു മികച്ച ബിബി മെറ്റീരിയൽ ആണെന്ന് അടിവരയിട്ട് തെളിയിച്ചു.

പാവക്കൂത്ത് ടാസ്കിനിടയിൽ നിങ്ങളുയർത്തിയ ശബ്ദം. സേഫ് ഗെയിം പൊളിച്ചു നടത്തിയ ഗെയിം. അങ്ങനെ പിന്നെയും പിന്നെയും നിങ്ങളിലെ ഗെയിമർ ഞങ്ങളെ ഹരം കൊള്ളിച്ചു. മിഷൻ എക്സ് ഗെയിമിൽ നിങ്ങൾ കാണിച്ച ആത്മാർത്ഥത, നിങ്ങളോടു കൂട്ടുകാരനുണ്ടായ ഭാവമാറ്റം അതിന്റെ പ്രതിഫലനങ്ങൾ ഒക്കെ നെഞ്ചിടിപ്പോടെയാണ് ഞങ്ങൾ കണ്ടത്.

vishnu

കറക്കുകമ്പനി ടാസ്കിൽ നിങ്ങൾ ഗെയിം ചെയ്ഞ്ചറായി. ഖല്‍നായക്കായി വന്നപ്പോൾ നിങ്ങളെ സപ്പോർട്ട് ചെയ്യുന്ന ഞങ്ങളും അത് ആഘോഷിച്ചു. പക്ഷേ എല്ലാം തകിടം മറഞ്ഞത് ഹോട്ടൽ ടാസ്ക് മുതലായിരുന്നു. സത്യസന്ധമായി പറഞ്ഞാൽ നിങ്ങളുടെ വാനോളം നിന്ന പ്രകടനത്തെ പാടേ ഉലച്ചുകളഞ്ഞു ഹോട്ടൽ ടാസ്ക്. എന്തുകൊണ്ടെന്ന് ഇപ്പോളും മനസ്സിലായില്ല. അവിടം മുതലാണ് വിഷ്ണുവിന് പിഴച്ചതെന്ന് കരുതുന്നു.

ചിലപ്പോൾ ഗെയിം സാധ്യതകൾ അറിയാത്ത സാധാരണ പ്രേക്ഷകരുടെ മനോവിചാരങ്ങൾ നിങ്ങൾക്ക് പ്രതികൂലമായിരിക്കാം. എങ്കിലും ബിഗ് ബോസിന്റെ വാക്കുകൾ മാനിച്ചു നോ ഫൈറ്റ് വീക്കിൽ സമാധാനത്തോടെ കളിച്ച നിങ്ങളെ ഞങ്ങൾ സ്വാഗതം ചെയ്തു. പക്ഷേ മാരാരുമായുണ്ടായ ഭിന്നത ചിലപ്പോൾ പിന്നെയും നിങ്ങൾക്ക് പ്രതികൂലമായി എന്ന് ഞാൻ കരുതുന്നു.

പിന്നെ കോടതി ടാസ്ക് വന്നപ്പോളും, ലൈഫ് ഗ്രാഫ് വന്നപ്പോളും നിങ്ങളുടെ പ്രഭാവം പിന്നെയും കുറഞ്ഞു പോയി. ആരോഗ്യം തളർത്തിയതാവാം. ഒടുവിൽ വന്ന ടിക്കറ്റ് ടു ഫിനാലെ ടാസ്ക്കുകളും പ്രതികൂലമായി. ഒടുവിൽ ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തേക്ക്. പ്രിയപ്പെട്ട വിഷ്ണൂ, നിങ്ങൾക്ക് വോട്ടിങ് കുറവാണ് എന്ന് ഒരിക്കലും വിശ്വസിക്കുന്നില്ല.

എങ്കിലും ചിലത് പറയാതെ വയ്യ, ചിലപ്പോളെങ്കിലും പിടിവിട്ടു പോയ വാക്കുകൾ, ഷോ എഡിറ്ററുടെ ഒട്ടും നിങ്ങൾക്ക് അനുകൂലമല്ലാത്ത എപ്പിസോഡ് എഡിറ്റിംഗ്, നിങ്ങളുടെ അനാരോഗ്യം, ഇവയാണ് നിങ്ങൾക്ക് വില്ലനായതെന്ന് കരുതുന്നു. എങ്കിലും നിങ്ങൾ അവിടെ കളിച്ച കളികൾ ഞങ്ങൾ എന്നും ഓർക്കും. മാരാർ ഷിജു വിഷ്ണു ത്രയം നൽകിയ കോമഡി, എന്റർടെയിന്മെന്റ്, റോബിൻ ഷോ നടത്തിയപ്പോൾ നിങ്ങൾ ചങ്കൂറ്റത്തോടെ കൊടുത്ത മറുപടി. നിങ്ങൾ കൊടുത്ത ഗെയിം, നിങ്ങളുടെ പ്രകോപനം, നിങ്ങളുടെ മനസ്സ് നിറഞ്ഞ ചിരി, കണ്ണീർ, സംസാരം എല്ലാം എല്ലാം ഞങ്ങൾ ഓർക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+