Get Updates
Get notified of breaking news, exclusive insights, and must-see stories!

മാരാരോ ഷിജുവോ..? പിന്തുണ ആര്‍ക്കെന്ന് വെളിപ്പെടുത്തി വിഷ്ണു; 'ദേവുവുമായി പ്രശ്‌നങ്ങളില്ല'

ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ എല്ലാവരേയും ഞെട്ടിച്ച എവിക്ഷനായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ബിഗ് ബോസ് ഹൗസിലെ ഏറ്റവും ശക്തനായ മത്സരാര്‍ത്ഥികളില്‍ ഒരാളായ വിഷ്ണു ജോഷിയായിരുന്നു ശനിയാഴ്ച പുറത്തായത്. ആദ്യ എപ്പിസോഡ് മുതല്‍ ബിഗ് ബോസ് എന്ന ഗെയിം ഷോയ്ക്ക് ഏറ്റവും അനുയോജ്യനായ മത്സരാര്‍ത്ഥി എന്ന വിശേഷണത്തിന് അര്‍ഹനായിരുന്നു വിഷ്ണു ജോഷി.

അതിനാല്‍ തന്നെ വിഷ്ണുവിന്റെ പുറത്താകല്‍ എല്ലാവരേയും അമ്പരപ്പിച്ചിരുന്നു. ബിഗ് ബോസിനുള്ളില്‍ അഖില്‍ മാരാര്‍-ഷിജു-വിഷ്ണു ജോഷി കോംബോ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. മൂവരും തമ്മിലുള്ള സൗഹൃദകൂട്ടായ്മ ബിഗ് ബോസിനെ വിനോദപരമാക്കുന്നതില്‍ വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. ഇപ്പോഴിതാ തങ്ങളുടെ സൗഹൃദത്തെ കുറിച്ച് മനസ് തുറക്കുകയാണ് വിഷ്ണു. ഫില്‍മിബീറ്റ് മലയാളത്തോടാണ് അദ്ദേഹത്തിന്റെ പ്രതികരണം.

Vishnu Bigg Boss

വിഷ്ണുവിന്റെ വാക്കുകള്‍

'അണ്ണനും തമ്പിയും അതിനകത്ത് മാസാണ്. മാസും ക്ലാസും കോമഡിയുമൊക്കെയായി വളരെ എന്‍ജോയ് ചെയ്തിട്ടുണ്ട്. ഷിജു ചേട്ടനും മാരാരുമായിട്ട് പരമാവധി കണക്ട് ചെയ്യുന്നത് തമാശകളാണ്. അണ്ണന്‍ തമ്പി കോംബോ പൊളിഞ്ഞിട്ടൊന്നുമില്ല. പരമാവധി ഒന്നിച്ചിരിക്കുന്നത് ഒഴിവാക്കി സ്പ്ലിറ്റ് ആയിട്ട് നിന്നു എന്നേ ഉള്ളൂ. ഒരുമിച്ചിരുന്നില്ലെങ്കില്‍ കൂടി നമ്മള്‍ തമ്മില്‍ ഒരു ബോണ്ട് ഉണ്ടായിരുന്നു.

ലാസ്റ്റ് ടൈം ആയപ്പോഴേക്ക് നമ്മളാണ് ടിക്കറ്റ് ടു ഫിനാലെയില്‍ ആദ്യം പുറത്തിറങ്ങിയത്. നമ്മള്‍ ഒരുമിച്ച് ഫുഡുണ്ടാക്കുകയും കളിക്കുകയും ചെയ്യും. ആ ബോണ്ടിനൊന്നും ഒന്നും പറ്റാന്‍ പോണില്ല. ഞാനെന്റെ ഹൃദയത്തോട് ചേര്‍ത്ത് വെച്ച് സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നയാളാണ്. ഈ ഷോയുടെ ആവശ്യം കഴിയുമ്പോഴേക്ക് ഡസ്റ്റ് ബിന്നിലിട്ട് പോകാന്‍ വേണ്ടി സുഹൃത്തുക്കളെ ഉണ്ടാക്കിയിട്ടില്ല.

ഷിജു ചേട്ടനും അഖില്‍ മാരാരും എന്റെ ചേട്ടന്‍മാരെ പോലെയാണ്. പോകാന്‍ നേരത്തും അടിപൊളിയായിട്ടാണ് ഞങ്ങള്‍ ഇറങ്ങിയത്. ഫിനാലെ വേദിയില്‍ അണ്ണന്‍മാരെ സപ്പോര്‍ട്ട് ചെയ്യാനായി തമ്പി അവിടെയുണ്ടാകും. പുറത്ത് നിന്നുള്ളവര്‍ ആരെയാണോ ടൈറ്റില്‍ വിന്നറായി കണക്കാക്കുന്നത് അവര്‍ ജയിക്കട്ടെ. 84 ദിവസം കഴിഞ്ഞിറങ്ങുമ്പോഴും എനിക്ക് അതിന്റെ അകത്ത് നിന്ന് ഒരു തുള്ളി സങ്കടം പോലുമുണ്ടായിട്ടില്ല.

ദേവുമായി ഒരു പ്രശ്‌നവുമില്ല. ഷോയില്‍ ഉണ്ടായ കാര്യം അവിടെ തീര്‍ന്നു. എനിക്ക് ആരോടും വ്യക്തിപരമായ ദേഷ്യമൊന്നും ഉണ്ടായിട്ടില്ല. ബിഗ് ബോസ് ഷോയിലൂടെ ഒരുപാട് പേര്‍ എന്നെ സ്‌നേഹിച്ചു എന്ന് മനസിലാക്കുന്നു. അതിന് വലിയ നന്ദിയുണ്ട്. ഇനി ഒരാഴ്ച കൂടിയെ ഫൈനലിനുള്ളൂ എന്നതിനാല്‍ ആരേയും മിസ് ചെയ്യാന്‍ പോകുന്നില്ല.'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+