'ലൈഫിൽ ഇത്ര ഇഷ്ടമുണ്ടായ ആളുണ്ടായിട്ടില്ല, പിന്നീട് ടെക്സ്റ്റ് ചെയ്യാനോ വിളിക്കാനോ പോയിട്ടില്ല': വിഷ്ണു
ബിഗ്‌ബോസ് ഹൗസിൽ ഇപ്പോൾ സംസാരം വൈബ് ദേവുവും വിഷ്ണു ജോഷിയുമാണ്. ശ്രുതിയും വിഷ്ണുവും വൈബ് ദേവുവും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് വിഷ്ണുവിനോട് സംസാരിക്കുന്നുണ്ട്. ദേവു കുറച്ച് പൊസസ്സീവ് ആണ് എന്ന തരത്തിലാണ് വിഷ്ണു സംസാരിക്കുന്നത്. ദേവുവിന്റെ പൊസസ്സീവിനസ്സ് വിഷ്ണുവിന് പറ്റുന്നില്ല എന്നാണ് ശ്രുതിയോട് വിഷ്ണു പറയുന്നത്. ഇക്കാര്യം പറയുന്നതിനിടെ ശ്രുതിയോട് വിഷ്ണു തന്റെ പ്രണയങ്ങളെക്കുറിച്ച് പറയുന്നുണ്ട്.
തനിക്ക് ഒരുപാട് പ്രണയമുണ്ടായരുന്നുവെന്നും എന്നാൽ അവസാനം ഉണ്ടായ പ്രണയമാണ് തനിക്ക് ശരിക്കും പ്രണയമെന്ന് തോന്നിയതെന്നും ആണ് വിഷ്ണു പറയുന്നത്. അതുവരെയുള്ള പ്രണയങ്ങളിൽ താൻ മറ്റുള്ള പെൺകുട്ടികൾക്ക് മെസേജ് അയക്കുകയും വിളിക്കുകയും ചെയ്തിരുന്നുവെങ്കിലും താൻ ഈ പ്രണയത്തിൽ വളരെ ആത്മാർത്ഥമായിരുന്നെന്നും വിഷ്ണു പറയുന്നു. പ്രഷർ വന്നപ്പോൾ താൻ തന്നെയാണ് ബ്രേക്ക് അപ്പ് ആകാമെന്ന് പറഞ്ഞതെന്നും വിഷ്ണു പറയുന്നു.

ഇപ്പോൾ ബ്രേക്ക് അപ്പ് ആയിക്കഴിഞ്ഞാൽ നിനക്ക് വേറെ ആളെ കിട്ടും എനിക്കും വേറെ ആളെ കിട്ടും. ഈ കൊച്ചിന്റെ പേരിൽ ഞാൻ അനാവശ്യമായ പ്രഷർ എടുത്ത് ഇഷ്ടപ്പെട്ട കരിയർ മാറ്റി പഠിക്കാമെന്ന് തീരുമാനിച്ചത്. ബ്രേക്ക് അപ്പായത് നന്നായി എന്നു തോന്നുന്നു, ഡിപ്ലോമ പകുതിക്ക് വെച്ചാണ് ബ്രേക്ക് അപ്പായത്. ഡിപ്ലോമ പൂർത്തിയായിരുന്നെങ്കിൽ വിദേശത്ത് എവിടെങ്കിലും പോയി അതിനെക്കാൾ പ്രശ്‌നമായേനെ. എന്റെ ലൈഫിൽ തീരുമാനങ്ങൾ എടുക്കുമ്പോൾ സങ്കടം തോന്നിയെങ്കിലും പിന്നീട് അടിപൊളിയായിരുന്നു.
പിന്നീട് ഞാൻ ടെക്സ്റ്റ് ചെയ്യാനോ വിളിക്കാനോ ഒന്നും പോയിട്ടില്ല എന്റെ , വിഷ്ണു പറയുന്നു. ദേവുവുമായുള്ള ഫ്രണ്ട്ഷിപ്പിനെക്കുറിച്ച് പറയുമ്പോഴാണ് വിഷ്ണു ഇക്കാര്യം പറഞ്ഞത്. ദേവുവിനോട് സംസാരിക്കാനും അവരെ കേൾക്കാനും തയ്യാറാണെന്ന് വിഷ്ണു ശ്രുതിയോട് പറയുന്നു.
ദേവുവിന് വിളിച്ചാൽ സംസാരിക്കാമനും കേൾക്കാനും ഞാൻ തയ്യാറാണ്. പക്ഷേ ദേവുവിനോട് മാത്രം സംസാരിക്കാൻ പറ്റില്ല, വിഷ്ണു പറഞ്ഞു. വിഷ്ണു പറഞ്ഞ കാര്യങ്ങൾ ശ്രുതി ദേവുവിനെ പറഞ്ഞ് മനസ്സിലാക്കി കൊടുക്കുന്നുണ്ട്. വിഷ്ണുവിന് പൊസസ്സീവിനസ്സ് പറ്റുന്നില്ല. നിങ്ങൾക്ക് നല്ല ഫ്രണ്ട്‌സായിട്ട് ഇരിക്കാടോ. എന്നാൽ ദേവു വിഷ്ണുവിന് തന്നോട് കണക്ഷൻ ഇല്ലാ എന്നാണ് പറയുന്നത്. അവന് കണക്ഷൻ ഇല്ലാത്തതുകൊണ്ടല്ലേ അവന് എന്നെ മനസ്സിലാക്കാൻ പറ്റാതെ പോയത്. എന്നാണ് ദേവു പറയുന്നത്.
ദേവുവും വിഷ്ണുവും തുടക്കത്തിൽ വൻ ഉടക്കായിരുന്നു. ആദ്യ വീക്കിലി ടാസ്കിനിടെയാണ് ഇരുവർക്കുമിടയിലെ തർക്കം ഉണ്ടായത് പല നിറത്തിലുള്ള കട്ടകൾ സ്വന്തമാക്കേണ്ട ഫിസിക്കൽ ടാസ്കിലെ ഒരേയൊരു ഗോൾഡൻ കട്ട ആദ്യം സ്വന്തമാക്കിയത് ദേവുവിൻറെ ടീമിലെ അനിയൻ മിഥുൻ ആയിരുന്നു. ബിഗ് ബോസ് പറഞ്ഞത് പ്രകാരം ഫ്രെയ്മിലെ മറ്റ് കട്ടകൾ ഒഴിവാക്കി താൻ നേടിയെടുത്ത ഗോൾഡൻ കട്ടയുമായി മിഥുൻ കുറേനേരം അവിടെ ഇരുന്നു.
എന്നാൽ ബിഗ് ബോസിൻറെ ആഹ്വാനപ്രകാരം ഷിജു ഓരോ ടീമിൻറെയും കട്ടകളുടെ എണ്ണമെടുക്കുന്ന സമയത്ത് അനിയൻ മിഥുൻ ഫ്രെയ്മിൽ നിന്ന് മാറിനിന്ന സമയത്ത് ദേവു ആ ഗോൾഡൻ കട്ട സ്വന്തമാക്കുകയായിരുന്നു. വീക്കിലി ടാസ്ക് അവസാനിച്ചിട്ടില്ലെന്നും അത് ദേവുവിൻറെ കൈയിൽ നിന്നും മറ്റുള്ളവർക്കും സ്വന്തമാക്കാനുള്ള അവസരമുണ്ടെന്നും വിഷ്ണു പറഞ്ഞപ്പോൾ ഇത് പക്ഷഭേദമാണെന്ന് ദേവു പറഞ്ഞതോടെ
തർക്കമായി പിന്നീട് വിഷ്ണു ദേവുവിനെ കെട്ടിപ്പിടിച്ച് പ്രശ്നം അവസാനിപ്പിച്ചിരുന്നു.












Click it and Unblock the Notifications