Get Updates
Get notified of breaking news, exclusive insights, and must-see stories!

'50 ദിവസമാെക്കെ ആയപ്പോഴാണ് ഒരു കാര്യം മനസ്സിലായത്'; റിനോഷിനെക്കുറിച്ച് തുറന്നുപറഞ്ഞ് വിഷ്ണു

ബി​ഗ്ബോസ് മലയാളം സീസൺ 5 അന്തിമഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഇനി രണ്ട് ആഴ്ച മാത്രമാണ് ​ഗ്രാന്റ്ഫിനാലയ്ക്കുള്ളത്. കഴിഞ്ഞദിവസം നടന്ന എവിക്ഷനിൽ വിഷ്ണുവാണ് ബി​ഗ്ബോസിൽ നിന്ന് പുറത്തായത്. ഫൈനൽ 5ൽ ഉണ്ടാവുമെന്ന് എല്ലാവരും വിചാരിച്ചിരുന്ന മത്സരാർത്ഥിയായിരുന്നു വിഷ്ണു. തീർത്തും അപ്രതീക്ഷിതമായിരുന്നു വിഷ്ണുവിന്റെ പുറത്തേക്കുള്ള പോക്ക്.

ബി​ഗ്ബോസ് വീട്ടിലെ മികച്ച ​ഗെയിമറായിരുന്നു വിഷ്ണു. അടുത്തിടെ റിനോഷും വിഷ്ണുവും തമ്മിൽ വലിയ തർക്കം ബി​ഗ്ബോസിനകത്ത് നടന്നിരുന്നു. വിഷ്ണു നടത്തിയ പരാമർശം അകത്തും പുറത്തും ഒരുപോല വിമർശനങ്ങൾക്കിടയാക്കിയിരുന്നു. ഇപ്പോൾ റിനോഷിനെക്കുറിച്ച് തുറന്നുസംസാരിച്ചിരിക്കുകയാണ് വിഷ്ണു.

vishnu

ഏഷ്യാനെറ്റിനോടായിരുന്നു വിഷ്ണുവിന്റെ പ്രതികരണം. അമ്പത് ദിവസമൊക്കെ ആയപ്പോഴാണ് തനിക്ക് റിനോഷിനെ പറ്റി ഒരു കാര്യം മനസ്സിലായതെന്നും വിഷ്ണു പറയുന്നു.റിനോഷ് നേരത്തെ ബി​ഗ് ബോസ് കണ്ടിട്ടുണ്ടോ എന്ന് തനിക്കറിയില്ല, പക്ഷേ റിനോഷിന് ഇതിനെക്കുറിച്ച് നല്ലയൊരു ഐഡിയ ഉണ്ടായിരുന്നുവെന്ന് തനിക്ക് ഉറപ്പാണെന്ന് വിഷ്ണു പറയുന്നു.

ബി​ഗ് ബോസിൽ മുമ്പുണ്ടായ സംഭവങ്ങളെക്കുറിച്ചൊക്കെ റിനോഷ് പറഞ്ഞിട്ടുണ്ടെന്നും വിഷ്ണു പറയുന്നു. ചിന്തിക്കുന്ന ആളാണ് റിനോഷെന്നും വിഷ്ണു പറഞ്ഞു. ഒരു കാര്യത്തിനായി ഇറങ്ങുമ്പോൾ പുള്ളി പഠിച്ചിട്ടേ പോകൂ എന്ന് എനിക്കറിയാം. അമ്പതാം ദിവസം ഒക്കെ ആയപ്പോഴാണ് ഒരു കാര്യം എനിക്ക് മനസിലായത്. പുള്ളി ബി​ഗ് ബോസിൽ എത്തിയിട്ട് രണ്ടോ മൂന്നോ ടൈപ്പ് ക്യാരക്റ്റർ സ്വയം രൂപപ്പെടുത്തി വെച്ചിരുന്നു വിഷണു പറഞ്ഞു.

സകലാവല്ലഭൻ എന്ന് പ്രൊമോയിൽ പറയുന്നക് പോലെ ഒരു വ്യക്തിയാണ് റിനോഷെന്നും വിഷ്ണു പറയുന്നു. 84 ദിവസം കണ്ടത് വെച്ച് മാത്രമേ തനിക്ക് റിനോഷിനെ വിലയിരുത്താൻ പറ്റുള്ളൂവെന്നും മുൻപ് റിനോഷ് എന്ന വ്യക്തിയെ തനിക്ക് നേരിട്ടറിയില്ല എന്ന് പറഞ്ഞ വിഷ്ണു. താൻ റിനോഷിന്റെ ഫാൻ ബോയി ആയിരുന്നുവെന്നും പറയുന്നു.

ഐ ആം എ മല്ലു അടക്കമുള്ള പാട്ടുകൾ തനിക്ക് ഭയങ്കര ഇഷ്ടമാണെന്നും വിഷ്ണു പറഞ്ഞു. പുറത്ത് റിനോഷ് നല്ലൊരു വ്യക്തിയായിരിക്കുമെന്നാണ് താൻ വിശ്വസിക്കുന്നതെന്നും വിഷ്ണു പറ‍ഞ്ഞു.റിനോഷിന് ക്യത്യമായ ​ഗെയിം പ്ലാനുണ്ടെന്ന് വിഷ്ണു പറയുന്നു. കൃത്യമായ ​ഗെയിം പ്ലാനുള്ള എങ്ങനെ പെരുമാറണമെന്നും എവിടെ എന്ത് പറയണമെന്നും അറിയുന്ന സ്പേസ് ഉപയോ​ഗിക്കാൻ അറിയുന്ന മത്സരാർത്ഥിയാണ് റിനോഷെന്നും വിഷ്ണു പറഞ്ഞു.

റിനോഷ് രണ്ട് ക്യാറക്ടടർ സൃഷ്ടിച്ച് വെച്ച് അവിടെ ഇങ്ങനെയാണ് ഇവിടെ ഇങ്ങനെയാണ് പെരുമാറേണ്ടത് എന്ന് തീരുമാനിച്ച് പോലെയായിരുന്നു റിനോഷ് എന്നും വിഷ്ണു പറഞ്ഞു.24 മണിക്കൂറും അവിടെയുണ്ടായിരുന്ന താൻ ഇടയ്ക്ക് തെറ്റിദ്ധരിച്ചിട്ടുണ്ട്, ഇതിൽ ഏതാണ് ഒറിജിനൽ, ഏതാണ് ഫേയ്ക്കെന്ന്, പക്ഷേ അത് ​ഗെയിം പ്ലാൻ ആണെങ്കിൽ കുറ്റം പറയാൻ കഴിയില്ലെന്നും വിഷ്ണു പറയുന്നു.

ഈ ​ഗെയിം ഷോയിൽ വരുമ്പോൾ എല്ലാവർക്കും ​ഗെയിം പ്ലാൻ വേണ്ടതാണെന്നും വിഷ്ണു പറയുന്നു. ബി​ഗ് ബോസ് ഹൗസിലും കരിയറിലും നല്ല രീതിയിൽ മുന്നോട്ട് പോകാൻ സാധിക്കട്ടെ എന്ന് ആശസിക്കുന്നുവെന്നും വിഷ്ണു പറഞ്ഞു.പുറത്തുപോയൊരു മത്സാരാർത്ഥിയുടെ പേര് പറഞ്ഞായിരുന്നു റിനോഷും വിഷ്ണുവും വഴക്കിട്ടത്.

ഇതിന് പിന്നാലെ വിഷ്ണുവിനെതിരെ വലിയ വിമർശനങ്ങൾ വന്നു. തന്നെയും കടുംബത്തേയും അപമാനിച്ചെന്ന് റിനോഷ് പറയുകയും ചെയ്തിരുന്നു. വിഷ്ണു ഒരു വൃത്തികെട്ടവനാണെന്നും പറഞ്ഞിരുന്നു. വിഷ്ണുവിന്റെ പരാമർശം വലിയ വിമർശനങ്ങൾക്ക് കരാണമായതോടെ സംഭവത്തെക്കുറിച്ച് മോഹൻലാൽ വിശദീകരണം ചോദിക്കുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+