'വളരെ സങ്കടമുണ്ട്, ഞാൻ ടോപ്പ് 5ൽ എത്തേണ്ട ആളായിരുന്നു'; വിഷമം മറച്ചുവെയ്ക്കാതെ വിഷ്ണു
ബിഗ്‌ബേസ് മലയാളം സീസൺ 5 ൽ നിന്ന് കഴിഞ്ഞദിവസം വിഷ്ണു പുറത്തായിരുന്നു. ബിഗ്‌ബോസ് പ്രേക്ഷകർ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു ഇത്. ഫൈനൽ 5 ൽ എത്തുമെന്ന് ഒരുപോലെ എല്ലാവരും പ്രതീക്ഷിച്ചിരുന്ന മത്സരാർത്ഥിയായിരുന്നു വിഷ്ണു. വിഷ്ണുവിന്റെ ആരാധകർക്ക് ഈ പുറത്താക്കൽ ഇപ്പോഴും ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല.
ഇങ്ങനെയൊരു പുറത്തുപോക്ക് താനും പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് വിഷ്ണുവും പറയുന്നത്. മലയാളം ഫില്‍മി ബീറ്റിനോട് വിഷ്ണു പറഞ്ഞ കാര്യങ്ങൾ തുടർന്ന് വിശദമായി വായിക്കാം. 85 ദിവസം തന്നെ സഹിച്ച് ബിഗ്‌ബോസിൽ നിർത്തിയ എല്ലാവർക്കും വിഷ്ണു നന്ദി പറഞ്ഞു. സാധരാണനിലയിൽ നിന്ന് ഇത്രയും ദിവസം അവിടെ നിൽക്കാൻ സാദഗിച്ചതിൽ സന്തോഷമുണ്ടെന്നും വിഷ്ണു പറഞ്ഞു.

''ഒട്ടും പ്രീക്ഷിച്ചിരുന്നില്ല. ഞാൻ പെട്ടി പോലും പാക്ക് ചെയ്തിരുന്നില്ല. പക്ഷേ ഔട്ടായിപ്പോയതിൽ എനിക്ക് സങ്കടമോ കുറ്റബോധമോ ഇല്ല. എനിക്ക് പറയാനുള്ളതും ചെയ്യാനുള്ളതുമൊക്കെ പ്രവൃത്തിച്ച് തന്നെയാണ് ഇറങ്ങിയത്. അയ്യോ ഞാൻ ഔട്ട് ആയി എന്ന് തോന്നിയില്ല,'' വിഷ്ണു പറയുന്നു.
ഔട്ട് ആയിപ്പോയതിൽ ഒരു തുള്ളി സങ്കടമില്ലെന്നും പക്ഷേ ഫിനാലയിൽ എത്തുമെന്ന് സ്വപ്‌നം കണ്ടിരുന്നുവെന്നും വിഷ്ണു പറഞ്ഞു. താൻ ടോപ്പ് 5 ൽ എത്തേണ്ട ആളായിരുന്നുവെന്നും അടുത്ത സീസൺ വരുമ്പോഴേക്കും ജിഷ്ണു ജോഷി എന്ന മത്സരാർത്ഥിയെക്കുറിച്ച് ചർച്ച ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നതെന്നും വിഷ്ണു വ്യക്തമാക്കി.
ഞാൻ ഒരുപാട് തെറ്റുകൾ ചെയ്തിട്ടുണ്ടാവാം ഞാൻ ശരികൾ മാത്രമുള്ള മനുഷ്യനല്ല, ആ തെറ്റുകൾ ആരും പിന്തുടരുത്. എന്റെ തെറ്റ് എന്റേതുമാത്രമാണ്. ഞാൻ എന്തെങ്കിലും ശരി ചെയ്തിട്ടുണ്ടെങ്കിൽ അത് മാത്രം എടുക്കുക, വിഷ്ണു പറഞ്ഞു. വോട്ട് കുറയാനുള്ള കാരണത്തെക്കുറിച്ചും വിഷ്ണു പറഞ്ഞു. തന്നോടുള്ള ഇഷ്ടക്കുറവ് മറ്റുള്ളവർക്ക് വോട്ട് വിഭജിച്ച് പോകാൻ കാരണമായിട്ടുണ്ടാവും എന്നാണ് വിഷ്ണു പറയുന്നത്.
തന്നെ മനപൂർവ്വം ഔട്ട് ആക്കിയതാണെന്ന് താൻ കരുതുന്നില്ലെന്നും വിഷ്ണു പറഞ്ഞു. എന്നെപ്പോലുള്ള ഒരു മത്സരാർത്ഥി അവിടെ ഉണ്ടാവണം എന്നത് അകത്തുള്ളവരുടേയും പുറത്തുള്ളവരുടേയും ആഗ്രഹമായിരിക്കും. വോട്ടിംഗ് പ്രതീക്ഷിച്ചത് പോലെ എത്തിയിട്ടുണ്ടാവില്ല, വിഷ്ണു പറഞ്ഞു.
അതേസമയം റിനോഷുമായി ഉണ്ടായ പ്രശ്നം വിഷ്ണുവിന് വോട്ട് കുറയാൻ കാരണമായിട്ടുണ്ടാവാം എന്നാണ് പ്രേക്ഷകർ വിലയിരുത്തുന്നത്. ബിഗ്ബോസിന് പുറത്തുപോയ ഒരു മത്സരാർത്ഥിയെക്കുറിച്ച് വിഷ്ണുവിന്റെ പരാമർശം ബിഗ്ബോസിനകത്തും പുറത്തും വലി വിമർശനത്തിന് കാരണനായിരുന്നു. അതുവരെ വിഷ്ണുവിന് പ്രേക്ഷകരുടെ പിന്തുണ ആവശ്യത്തിന് ഉണ്ടായിരുന്നു. ഈ പ്രശ്നത്തിന് പിന്നാലെയാണോ വോട്ട് കുറഞ്ഞത് എന്നാണ് ചിലർ ഉന്നയിക്കുന്ന ചോദ്യം.
വിഷ്ണു പുറത്തയാതിന്റെ ഞെട്ടൽ പലർക്കും ഇപ്പോഴും വിട്ടുമാറിയിട്ടില്ല. എന്നാൽ ഇന്നും ബിഗ്‌ബോസിൽ എവിക്ഷൻ ഉണ്ടാകുമെന്നാണ് സൂചന. ഏഷ്യാനെറ്റ് പുറത്തുവിട്ട പ്രൊമോയിൽ ഇത് വ്യക്തമാക്കുന്നുണ്ട്. 7 പേരാണ് എവിക്ഷനിൽ ഉണ്ടായിരുന്നത്. അതിൽ നിന്നുമാണ് ഇന്നലെ വിഷ്ണു പുറത്തായത്. ഇനി 6 പേരാണ് ഉള്ളത്. അതിൽ നാല് പേർ സേഫ് ആയതാണ് സൂചന. നാദറയും റെനീഷയുമാണ് ഇനി ബാക്കിയുള്ളത്. ഇവരിൽ ആര് പുറത്തുപോകുമെന്ന് ഇന്ന് അറിയാം.












Click it and Unblock the Notifications