Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസ് ആര് ജയിക്കും? 'ആ 3 പേരുകൾ, കളിയറിഞ്ഞ് കളിക്കുന്ന മത്സരാർത്ഥി'; വൈറൽ കുറിപ്പ്

ബിഗ് ബോസ് സീസൺ 5 നാലാം ആഴ്ചയിലേക്ക് കടക്കുമ്പോൾ മത്സരാർത്ഥികളുടെ പ്രകടനങ്ങളിൽ പ്രേക്ഷകർ നിരാശയിലാണ്. മറ്റ് സീസണുകളിൽ നിനന് വ്യത്യസ്തമായി തുടക്കത്തിൽ തന്നെ ഒരു ശക്തനായ മത്സരാർത്ഥിയെ പ്രവചിക്കാൻ പോലും കഴിയുന്നില്ലെന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ. എന്നിരുന്നാലും നിലവിലെ ഗെയിമിന്റെ അടിസ്ഥാനത്തിൽ ഓരോ മത്സരാർത്ഥികളേയും വിലയിരുത്തുന്ന ഒരു ആരാധകന്റെ കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. ആര് വിജയി ആകുമെന്ന് ഇപ്പോൾ ഉറപ്പ് പറയാൻ കഴിയില്ലെങ്കിലും നിലവിലെ ടോപ് 3 ഇവരാണെന്ന് ആരാധകൻ ബിഗ് ബോസ് ഗ്രൂപ്പിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. വായിക്കാം

ബിഗ്ഗ് ബോസ്സ് മലയാളം സീസൻ 5, 20ആം എപ്പിസോഡ് എത്തിയിരിക്കുന്ന ഈ സമയത്ത്‌ ഒരു പ്രേക്ഷകൻ എന്ന നിലയിൽ ഞാൻ ഓരോ മത്സരാർത്ഥികളെയും എങ്ങനെ മനസ്സിലാക്കിയിരിക്കുന്നു എന്ന് പറയാം

 biggbossnew

18. ശ്രുതി ലക്ഷ്മി - ഈ ലിസ്റ്റിൽ ചെയ്തപ്പോൾ പല പൊസിഷനും ആര് വരണം എന്ന് സ്വാഭാവികമായ സംശയങ്ങൾ ഉണ്ടാക്കിയിരുന്നു, പക്ഷെ അവസാനം ആര് എന്നതിന് ശ്രുതി എന്നല്ലാതെ വേറെയൊരു പേര് തോന്നിയില്ല. അവിടെ അങ്ങനെ ഒരാൾ ഉണ്ട് എന്ന് പോലും ശ്രദ്ധിക്കുന്നത് റിനോഷ് ആയി ലവ് ട്രാക്ക് എന്നൊരു സംസാരം വന്നപ്പോ മാത്രമാണ്. ഹൗസിൽ തീരെ ആക്റ്റീവ് അല്ലാത്ത ഒരാൾ. പേഴ്സണലി നല്ലൊരു വ്യക്തി ആയി തോന്നി.

17. ലച്ചു - വന്നപ്പോൾ cuteness ഉം സംസാര രീതിയും കാരണം വളരെ ഇഷ്ടപ്പെട്ട ഒരു മത്സരാർഥി. ദേവുവിന്റെ കൂടെ കൂടിയതിൽ പിന്നെ ചെറിയ മാറ്റങ്ങൾ കാണുന്നുണ്ട്. cuteness മാത്രം കൊണ്ട് ഒരുപാട് മുന്നോട്ട് പോകില്ല. കാര്യമായി ഒന്നും ചെയ്തു കണ്ടിട്ടില്ല. പ്രത്യേക Game ഉം ഉള്ളതായി തോന്നിയില്ല.

16. അഞ്ചൂസ് - അഞ്ചൂസ് 15ത് പൊസിഷനിൽ വരാനുള്ള കാരണം സെറീനയും റെനീഷയുമാണ്. അവർ ഇല്ലായിരുന്നു എങ്കിൽ അഞ്ചൂസ് ഒരുപക്ഷേ ഇതിനും പിന്നിൽ ആയിരിക്കും ഉണ്ടാവുക. പ്രത്യേകിച്ചു ഒന്നും ചെയ്യാതെ റെനീഷയുടെ പിന്നാലെ നടക്കുന്നു. റെനീഷയും സെറീനയും കളിക്കുന്നുണ്ട് അഞ്ചൂസ് കളിക്കുന്നില്ല പ്രത്യേകം game പ്ലാൻ ഉള്ളതായും തോന്നിയിട്ടില്ല.

15. സാഗർ - വല്ലപ്പോഴും സ്ക്രീനിൽ കാണാം. തീരെ കുറവും അല്ല കൂടുതലും ഇല്ല. കുപ്പിപ്പാൽ വിഷയം വന്നപ്പോൾ 2 ദിവസം നന്നായി കേറി വന്നിരുന്നു, പിന്നെ മാരാരുമയുള്ള ഇഷ്യൂ ഉം. വല്യ പ്ലാനിംഗ് ഒന്നും ഇല്ലാത്ത ഒരാളെയാണ് തോന്നിയത്. ഇങ്ങനെ തന്നെ പോയാൽ കുറച്ചുനാൾ സുഖമായി മുന്നോട്ട് പോകും.

14. അനിയൻ മിഥുൻ - ക്യാപ്റ്റൻസി ടാസ്കിലേക്ക് മത്സരിച്ചപ്പോഴും, ചിലപ്പോഴൊക്കെ ടാസ്കിലും മാത്രമാണ് മിഥുനെ കൂടുതലും കാണുന്നുള്ളൂ. അധികം സംസാരിച്ചോ അഭിപ്രായം പറഞ്ഞോ കാണുന്നില്ല. എങ്കിലും സ്ക്രീനിൽ വരുമ്പോഴൊക്കെ നന്നായി ശ്രദ്ധിക്കപ്പെടുന്നുണ്ട്. വിഷ്ണുവുമായുള്ള കൂട്ട് തുടർന്ന് പോയാൽ ഗുണം ചെയ്യും.

13. അഞ്ചേലീൻ - ആദ്യ ദിവസങ്ങളിലും മൊത്തത്തിൽ നിറഞ്ഞു നിന്നിരുന്നു എങ്കിലും ഹനാൻ വന്ന് പോയതിൽ പിന്നെ game കുറച്ചു ഡൗണ് ആണ്. ഇന്ന് ഔട്ട് ആകും എന്ന് കേൾക്കുന്നുണ്ട്. ലച്ചു അവിടെ നിൽക്കുമ്പോൾ അഞ്ചേലീൻ പോകുന്നത് unfair ആണ്.

viberdevu

12. ദേവു - വന്നപ്പോൾ എന്തോ വലിയ സംഭവം ആയിരിക്കും എന്ന് കരുതിയ ഒരാളാണ് ദേവു. ഇപ്പോ പഴ്സണലി ഒട്ടും ഇഷ്ടം അല്ലാത്ത ഒരാളും ആണ്. സ്വയം എന്തോ വലിയ ആൾ ആണെന്ന് രീതിയിൽ സംസാരം. ഒരാളുടെ കാര്യം അയാളോട് ഒഴികെ ബാക്കി വീട്ടിൽ ഉള്ള എല്ലാവരോടും പറഞ്ഞു നടക്കും, എന്റെ അടുത്ത് അവന്റെ കളി നടക്കില്ല എന്നും പുട്ടിന് പീര ഇടുന്ന പോലെ പറഞ്ഞോണ്ട് ഇരിക്കും. ഇപ്പോ ഗെയിം വളരെ ഡൗണ് ആണ്. സ്ക്രീനിൽ കാണുന്നത് തന്നെ വിരളം.

11. ജുനൈസ് - എന്തൊക്കെയോ ചെയ്ത് ഒരു സൈഡിലൂടെ പോകുന്നു. ആരും ശ്രദ്ധിക്കുന്നില്ല. സാഗറുമായുള്ള കൂട്ട് ചിലപ്പോൾ ഗുണം ചെയ്തേക്കാം.മാരാറിനെ ടാർഗറ്റ് ചെയ്യുന്നതായി ഫീൽ ചെയ്തിട്ടുണ്ട്. മാരാർ പറയുന്ന മണ്ടത്തരങ്ങൾ ഏറ്റുപിടിച്ചു അതിലൂടെ സ്ക്രീപ് സ്പേസ് ഉണ്ടാക്കാൻ നോക്കുന്നു.

10. ഷിജു - ജുനൈസ് നെ പോലെ തന്നെ അടുക്കള ജോലിയൊക്കെ ചെയ്ത് അങ്ങനെ പോകുന്നു. കുറച്ചൊക്കെ screenspace കിട്ടുന്നുണ്ട് എങ്കിലും വലിയ ഒരു impact ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല.

9. നാദിറ - നല്ല gamer ആണ്. നല്ല രീതിയിൽ hardwork ഉം ചെയ്യുന്നുണ്ട്. പക്ഷെ potential കുറവാണ് എന്നാണ് തോന്നിയത്. ചിലപ്പോൾ വരും ദിവസങ്ങളിൽ മുന്നോട്ട് കയറി വരും.

8. ശോഭ -നാദിറ പോലെ തന്നെ. നല്ല രീതിയിൽ hardwork ചെയ്യുന്നുണ്ട്. ക്യാപ്റ്റൻ ആയപ്പോൾ കുറേക്കൂടി ശ്രദ്ധിക്കപ്പെടാൻ സാധ്യതയുണ്ട്. മാരാർ ഒക്കെ മാറി ഇരുന്ന് അവരെ കുറ്റം പറയുമ്പോഴും അവർക്ക് നല്ല സ്പേസ് കിട്ടുന്നുണ്ട്. പഴ്സണലി അത്ര ഇഷ്ടമുള്ള മത്സരാർത്ഥി അല്ല. പല തവണ women card കളിക്കാൻ നോക്കി, ജയിക്കാൻ വേണ്ടി അങ്ങനെ ചെയുന്നത് മോശമായാണ് തോന്നിയത്.

7. മനീഷ - എല്ലാവരുടെ കാര്യങ്ങളിലും ഇടപെട്ട് അവിടെ ഒരു സീനിയർ പോലെ ഒക്കെ നിന്ന് നല്ല സ്പേസ് കിട്ടുന്നുണ്ട്. ഗെയിം പ്ലാൻ ഒന്നും ഉള്ളതായി തോന്നിയില്ല എങ്കിലും camera യെയും ഷോ യെയും കുറിച്ച് നല്ല കോൻഷ്യസ് ആണ്. പറയുന്നതും ചെയ്യുന്നതും എല്ലാം ശ്രദ്ധിച്ചാണ്. ഇങ്ങനെ പോയാൽ സുഖം ആയി കുറെ നാൾ നിന്ന് പോകാൻ കഴിയും.

sereena-

6. സെറീന - May be the most under rated കോണ്ട്സ്റ്റണ്ട്. അഞ്ചൂസ് റെനീഷ ഗ്രൂപ്പിൽ ഉള്ളത് കൂടാതെ മറ്റുള്ളവരുമായും നല്ല ബന്ധത്തിൽ ആരെയും വെറുപ്പിക്കാതെ പറയാനുള്ള കാര്യങ്ങൾ തുറന്ന് പറഞ്ഞു നല്ല രീതിയിൽ പോകുന്നു. അഞ്ചൂസ്നെ പോലെ ഒരു ഗ്രൂപ്പിൽ പെട്ട് കിടക്കുന്നില്ല. റെനീഷയുമായുള്ള ഫ്രണ്ട്ഷിപ്പ് നല്ല ഗുണം ചെയ്യുന്നുണ്ട്.

5. അഖിൽ മാരാർ - വന്നപ്പോൾ വല്യ പ്രതീക്ഷ ഉണ്ടായിരുന്ന ആളായിരുന്നു. Game ഒന്നും കളിക്കുന്നതയി തോന്നുന്നില്ല. ഒഴുക്കിനൊത് പോകുന്ന്. എങ്കിലും ദേവുനെ പോലെ ഡൗണ് ആയിട്ടില്ല. പ്രശ്‌നങ്ങൾ ഉണ്ടാക്കിയും മാപ്പ് പറഞ്ഞു ആണെങ്കിലും നിറഞ്ഞു നിൽക്കുന്നുണ്ട്. തീരെ ഡൗണ് ആയി പോകുന്നില്ല.

4. ഗോപിക - വന്നപ്പോൾ തീരെ പ്രതീക്ഷ ഇല്ലാതിരുന്ന മത്സരാർത്ഥി, ഗെയിം ഒക്കെ മാക്സിമം നന്നായി കളിക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ എവിടെയോ എന്തോ ചില പ്രശങ്ങൾ ഉണ്ട്. ഒരുപാട് screenspace ഉണ്ടാക്കാൻ കഴിവുള്ള ആളാണ്. അതുകൊണ്ട് തന്നെ എപ്പോഴും മുന്നിൽ നിൽക്കുന്നുണ്ട്. ഒരേ സമയം കിടിലൻ ആയി കളിക്കുകയും ഒരുപാട് മണ്ടത്തരങ്ങൾ ചെയ്യുകയും ചെയ്യുന്ന മത്സരാർത്ഥി.

rinosh

3. റിനോഷ് - റിനോഷിന് മൂന്നാം സ്ഥാനം കൊടുത്തിൽ പലർക്കും എതിരഭിപ്രായം കാണും. പലരും പറയുന്നുണ്ട് റിനോഷ് റോൻസനെ പോലെ ആണെന്. ഒരിക്കലും അല്ല. റിനോഷ് ronsone പോലെ പേടിച്ച് അഭിപ്രായം പറയാതെ ഇരിക്കുന്ന വ്യക്തിയല്ല. വെറുതെ സംസാരിക്കുന്നതിന് പകരം സമയം വരുമ്പോൾ മാത്രം സംസാരിക്കുന്നു എന്ന പ്രശ്നമേ ഉള്ളു. അതും നല്ല വ്യക്തമായി അഭിപ്രായം പറയുന്നുണ്ട്. ഗെയിം കൂടി നല്ല രീതിയിൽ കളിച്ചാൽ ഇപ്പോ ഉള്ളതിൽ വെച്ച് Top 3 യിൽ വരും എന്ന് ഉറപ്പ് പറയാൻ കഴിയുന്ന കണ്ടസ്റ്റൻഡ്.

2. റെനീഷ - ഒരുപാട് haters ഉണ്ടെങ്കിലും അവിടെ ഉള്ളതിൽ മികച്ച രീതിയിൽ game കളിക്കുന്ന ഒരാളാണ് റെനീഷ. task ഒക്കെ മാക്സിമം കൊടുത്തു കളിക്കുന്നുണ്ട്. ഗെയിം എന്താണെന്ന് വ്യക്തമായി അറിയാം. ഏറെക്കുറെ S04 ലെ ദിൽഷയുടെത് പോലുള്ള ഗെയിം ആണ്. ദില്ഷ കളിച്ചത് റോബിന്റെ ഷാഡോ ആയി ആണെങ്കിൽ റെനീഷ സ്വന്തമായി ആണ് കളിക്കുന്നത്. അഞ്ചൂസ്ന്റെ വിഷയത്തിൽ കുടുങ്ങി പോയാൽ ഗെയിം താഴെ പോകാൻ സാധ്യതയുണ്ട്. എങ്കിലും ഇത് വരെ മികച്ച രീതിയിൽ ആണ് കളിക്കുന്നത്.

1. വിഷ്ണു - വ്യക്തമായി game എന്താണെന്ന് അറിയുന്ന വ്യക്തി. അവിടെ എന്തിന് വന്നു എങ്ങനെ കളിക്കണം എന്ന് വളരെ കൃത്യമായി അറിയാം. കളിക്കുന്നുമുണ്ട്. ചെറുതായി ഡൗണ് ആയത് ദേവു ന്റെ വിഷയം വന്നപ്പോഴാണ്. പക്ഷെ അത് സ്വയം മനസിലാക്കി ഒഴിവാക്കി. ഇതേപോലെ പോയാൽ തീർച്ചയായും Top 3 യിൽ കാണും.
ഈ കൂട്ടത്തിൽ ആരും തന്നെ വിജയി ആകും എന്ന് ഉറപ്പിച്ചു പറയാൻ കഴിയുന്നില്ല. കഴിഞ്ഞ എല്ല സീസണിലും അങ്ങനെ ഒരാളെ കണ്ടെത്താൻ കഴിഞ്ഞിരുന്നു. സീസൻ 5 ൽ ഇതുവരെ ഒരു നായകൻ/നായിക ഉണ്ടായിട്ടില്ല. ചിലപ്പോൾ അതിനൊരു wild card entry വേണ്ടി വരും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+