അഖില്‍ മാരാർ കാശിന് വേണ്ടി ആരേയും താങ്ങും: ബിഗ് ബോസിലെ അയാളുടെ പ്ലാന്‍ അതാണ്: അശ്വന്ത് കോക്ക്

സംവിധായകനും ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവ് താരവുമായ അഖില്‍ മാരാർക്കെതിരെ വിമർശനവുമായി വ്ളോഗർ അശ്വന്ത് കോക്ക്. അഖില്‍ മാരാറെ കുറിച്ച് വീണ്ടും ഒരു വീഡിയോ ചെയ്യണമെന്ന് ഉദ്ദേശിച്ചിട്ടില്ലായിരുന്നു. അദ്ദേഹം കഴിഞ്ഞ ദിവസം ബിഗ് ബോസിലെത്തി. അത് എന്തോ ആവട്ടെ എന്ന് കരുതി ഞാന്‍ വിട്ടതാണ്. അദ്ദേഹം ബിഗ് ബോസില്‍ പോവുകയോ മത്സരിക്കുകയോ വിജയിക്കുകയോ എന്ത് വേണമെങ്കിലും ചെയ്തുകൊള്ളട്ടെ, അതൊന്നും എന്നെ ബാധിക്കുന്ന വിഷയം അല്ലെന്നും അശ്വന്ത് തുടക്കത്തില്‍ തന്നെ പറയുന്നു.

അങ്ങനെയിരിക്കെയാണ് ഒരു അഭിമുഖത്തില്‍ അഖില്‍ മാരാർ ബിഗ് ബോസിനെക്കുറിച്ച് സംസാരിക്കുന്ന വീഡിയോ കണ്ടത്. ഇതുപോലെ പുച്ഛമുള്ള ഒരു പരിപാടി കേരളത്തില്‍ ഇല്ല. അഞ്ച് മിനുട്ട് തികച്ച് ഞാന്‍ ഈ പരിപാടി കണ്ടിട്ടില്ല. ഒരു പരിപാടിയോട് താല്‍പര്യം തോന്നുന്നതും അതില്‍ കയറണമെന്ന ആഗ്രഹം ഉണ്ടാവുകയുമൊക്കെ ചെയ്യുന്നത് അതിനോട് ഇഷ്ടമുള്ളപ്പോഴാണ്. എനിക്ക് അത് ഇല്ല. ഇതിലും നല്ലത് ലുലുമാളില്‍ പോയി മുണ്ട് പൊക്ക് കാണിച്ചാല്‍ പോരെ, അപ്പോഴും നാല്‍ള്‍ കൂടില്ലേ- എന്നാണ് അഖില്‍ മാരാർ അഭിമുഖത്തില്‍ പറയുന്നത്.

 akhil

അഖില്‍ മാരാർ എന്ന് പറയുന്ന വ്യക്തി

വളരെ പണ്ടൊന്നും അല്ല, ഈ അടുത്ത് അദ്ദേഹം പറഞ്ഞ കാര്യമാണ് ഇത്. അഖില്‍ മാരാർ എന്ന് പറയുന്ന വ്യക്തി എത്രത്തോളം കാപട്യം നിറഞ്ഞ വ്യക്തിയാണെന്നും അല്‍പ്പനാണെന്നും കാശിന് വേണ്ടി ആരെയും താങ്ങുമെന്നതിനും യാതൊരു നിലപാടും ഇല്ലാത്ത വ്യക്തിയാണെതിനും തെളിവാണ് ഇത്. സിനിമയാണ് ലക്ഷ്യം. ഇതിനിടയിലാണ് ബിഗ് ബോസ് വിളിച്ചാല്‍ പോവാം എന്ന് തോന്നുന്നത്.

എങ്ങനെയാണ് ബിഗ് ബോസിലേക്ക് അഖില്‍ മാരാറെ വിളിക്കുന്നതെന്ന് അദ്ദേഹം തന്നെ വിളിച്ചിട്ടുണ്ട്. മാളികപ്പുറം സിനിമയുമായി ബന്ധപ്പെട്ട ചർച്ചകളും വിവാദവും ഉയർന്ന് വന്നിരുന്നു. സീക്രട്ട് എജന്റും ഉണ്ണി മുകുന്ദനും തമ്മിലുള്ള തെറിവിളി കഴിഞ്ഞ് ജനം ടിവിയില്‍ അഖില്‍ മാരാറെ ചർച്ചയ്ക്ക് വിളിക്കുന്നു. മരാർ ഒരു കാര്യവും ഇല്ലാതെ എന്നെ അശ്വന്ത് കൊണാർക്ക് എന്ന് വിളിച്ചുകൊണ്ട് സംസാരിക്കുന്നതെന്നും വ്ളോഗർ കൂട്ടിച്ചേർക്കുന്നു.

akhilmarar-

അഖില്‍ മാരാർ വേഴ്സസ് അശ്വന്ത് കോക്ക്

ഇതില്‍ പ്രതികരിച്ചുകൊണ്ട് ഞാന്‍ വീഡിയോ ഇടുന്നു, അദ്ദേഹം മറുപടി പറയുന്നു. വീണ്ടും ഞാന്‍ വീഡിയോ ഇടുന്നു. അങ്ങനെ ഒന്ന് രണ്ട് കാര്യം ആയപ്പോഴേക്കും അധികം പേർക്കൊന്നും അറിയാത്ത അഖില്‍ മാരാർ കൂടുതല്‍ പ്രശസ്താനായി. അഖില്‍ മാരാർ വേഴ്സസ് അശ്വന്ത് കോക്ക് എന്ന ഒരു നരേറ്റീവ് സൃഷ്ടിക്കപ്പെടുകയും ചെയ്തു. അതോടെയാണ് ഇത് പറ്റിയ അവസരമാണെന്ന് മനസ്സിലാവുന്നത് ലൈംലറ്റില്‍ നില്‍ക്കാനുള്ള ശ്രമം ഉണ്ടാവുന്നത്.

തണ്ണിമത്തന്‍ വിത്ത് കളയല്ലേ: മുടിക്ക് മുതല്‍ ചർമ്മത്തിന് വരെ നേട്ടങ്ങള്‍, അറിഞ്ഞിരിക്കേണ്ടത്

നല്ല ഒരു കഴിവുള്ള സംവിധായകനെ ബിഗ് ബോസിലേക്ക് വിളിക്കില്ല. ബിഗ് ബോസിലേക്ക് വിളിക്കണമെങ്കില്‍ അതിന് പറ്റിയ മെറ്റീരിയലാണെന്ന് തോന്നുന്ന ഒരു ക്യാരക്ടർ നമ്മള്‍ വെളിപ്പെടുത്തണം. അത് കാണിച്ച് കാണിച്ചാണ് അഖില്‍ മാരാർക്ക് ബിഗ് ബോസിലേക്ക് ക്ഷണം കിട്ടിയത്. മാളികപ്പുറം സിനിമ വഴിയാണ് എനിക്ക് ബിഗ് ബോസിലേക്ക് ക്ഷണം കിട്ടുന്നത്. അതുകൊണ്ട് ഇത് അയ്യപ്പന്റെ അനുഗ്രഹമാണെന്നുമാണ് അഖില്‍ മാരാർ പറയുന്നത്.

മാളികപ്പുറം എന്ന സിനിമ

അയ്യപ്പനെ പിടിച്ച് എത്ര ആളുകളാണ് പിന്തുണ ഉണ്ടാക്കാന്‍ നോക്കുന്നത്. മാളികപ്പുറം എന്ന സിനിമ വിജയിച്ചത് ഭക്തന്‍മാരെക്കൊണ്ടും റൈറ്റ് വിങ് ആളുകളെക്കൊണ്ടുമാണെന്നാണ് അഖില്‍ മാർ ഉള്‍പ്പടെ വിശ്വസിക്കുന്നത്. എന്നാല്‍ മാളികപ്പുറം എല്ലാവരും കണ്ട സിനിമയാണ്. ഒരു നല്ല സിനിമയാണ് അത്. അതിനാലാണ് ആളുകള്‍ സിനിമ കണ്ടത്.

വലത് പക്ഷത്ത് നിന്നുള്ള ആളുകളെ പിന്തുണ ലഭിക്കാനുള്ള ശ്രമമാണ് അഖില്‍ മാരാർ നടത്തുന്നത്. ബിഗ് ബോസില്‍ അദ്ദേഹം തുറന്ന് കാട്ടപ്പെടും. ടിപ്പിക്കല്‍ അമ്മാവന്‍ മൈന്‍ഡ്റ്റ് ആളാണ് അഖില്‍ മാരാർ. അദ്ദേഹം ഇനി കാണിക്കാന്‍ പോവുന്ന വെഗിളിത്തരങ്ങളൊക്കെ പുറത്ത് വരും. വൈബർ ഗുഡ് ദേവു എന്ന സ്ത്രീയോടെക്കെ എന്തൊക്കെയാണ് പറയുന്നത്. കൃത്യമായ ഡബിള്‍ മീനിങ്ങ് ആ വാക്കിലുണ്ടായിരുന്നു. ഇതൊക്കെ ഇനി സ്ഥിരം വരുമെന്നും അശ്വന്ത് കോക്ക് കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+