ബിഗ് ബോസ് സീസൺ 5 ലേക്ക് വിളിച്ചു; സന്തോഷം പങ്കിട്ട് വ്ലോഗർ രേവതി..പോകുമോ? മറുപടി

കൊച്ചി: ബിഗ് ബോസ് സീസൺ 5 നായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. കഴിഞ്ഞ സീസണെക്കാളും തകർപ്പൻ സീസണായിരിക്കും ഇക്കുറി ഉണ്ടായേക്കുകയെന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ച. ഇതിനോടകം തന്നെ മത്സരാർത്ഥികൾ ആരൊക്കെയായിരിക്കുമെന്നത് സംബന്ധിച്ചുള്ള ചർച്ചകളും ചൂട് പിടിച്ച് തുടങ്ങിയിട്ടുണ്ട്.
അതിനിടയിൽ തന്നെയും ബിഗ് ബോസിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയാണ് വ്ലോഗർ രേവതി. യുട്യൂബ് ചാനലിലൂടെയാണ് രേവതി ഇക്കാര്യം അറിയിച്ചത്.

ബിഗ് ബോസ് വ്ലോഗറായ രേവതി ഷോയുമായി ബന്ധപ്പെട്ട അപ്ഡേറ്റ്സുകളും റിവ്യൂകളും എല്ലാം പങ്കുവെയ്ക്കുന്ന ആളാണ്. മുൻ സീസണുകളുടെ പ്രെഡിക്ഷൻ ലിസ്റ്റിൽ എല്ലം രേവതിയുടെ പേരും ചർച്ചയാകാറുണ്ട്. എന്നാൽ തനിക്ക് ഇതുവരെ കോളുകൾ ഒന്നും ലഭിച്ചിട്ടില്ലെന്ന് രേവതി വ്യക്തമാക്കിയിരുന്നു. ഇത്തവണയും സോഷ്യൽ മീഡിയ പ്രഡിക്ഷൻ ലിസ്റ്റിൽ രേവതിയുടെ പേരുണ്ടായിരുന്നു.

എന്നാൽ പ്രചരിക്കുന്നത് വെറും അഭ്യൂഹം മാത്രമായിരുന്നുവെന്നായിരുന്നു രേവതി പറഞ്ഞത്. എന്നാൽ ഇപ്പോഴിതാ തന്നേയും ബിഗ് ബോസിലേക്ക് ഓഡിഷന് ക്ഷണിച്ചുവെന്നാണ് രേവതി പറയുന്നത്. അപ്രതീക്ഷിതമായിട്ടായിരുന്നു തനിക്ക് കോൾ വന്നതെന്നും വലിയ സന്തോഷം ഉണ്ടെന്നും രേവതി പറഞ്ഞു. അതേസമയം താൻ ഓഡിഷന് പോകുന്നില്ലെന്നും രേവതി വ്യക്തമാക്കി.

തനിക്ക് രണ്ടര വയസുള്ള മകൾ ഉണ്ട്. മാതാപിതാക്കൾക്ക് അവളെ നോക്കുന്നത് എളുപ്പമാകില്ല. മാറി നിൽക്കുന്നത് പ്രയാസമായതിനാലാണ് ഓഡിഷൻ കോൾ താൻ നിരസിച്ചതെന്ന് രേവതി പറഞ്ഞു. അതിനിടിയിൽ ഇത്തവണത്തെ പ്രെഡിക്ഷൻ ലിസ്റ്റും രേവതി പങ്കുവെച്ചു. പാലാ സജിയാണ് സാധ്യത കൽപ്പിക്കപ്പെടുന്ന ഒരാൾ. സെൻട്രൽ പോലീസ് ഇൻസ്പെക്ടർ ആയിരുന്നു പാലാ സജി സോഷ്യൽ മീഡിയയില്‍ വളരെ അധികം ആരാധകര പിന്തുണയുള്ള ആളാണ്. കഴിഞ്ഞ തവണയും സജിയുടെ പേര് ചർച്ചയായിരുന്നു. ബിഗ് ബോസിലേക്ക് തന്നെ വിളിച്ചിരുന്നതായും എന്നാൽ മറ്റ് ചില കാരണങ്ങളാൽ ഇല്ലെന്ന് അറിയിക്കുകയായിരുന്നുവെന്നും സജി വ്യക്തമാക്കിയിരുന്നു.

നടി ഗായത്രി സുരേഷാണ് സാധ്യത കൽപ്പിക്കപെടുന്ന മറ്റൊരു താരം. നടി ബീനാ ആന്റണി, ബീനാ ആന്റണിയുടെ ഭർത്താവ്, മുൻ ബിഗ് ബോസ് താരം ധന്യയുടെ ഭർത്താവ് ജോൺ ജേക്കബ് എന്നിവരുടെ പേരും സാധ്യത കൽപ്പിക്കപ്പെടുന്നുണ്ട്. ആറാട്ട് അണ്ണൻ എന്ന് അറിയപ്പെടുന്ന സന്തോഷ് വർക്കിയുടെ പേരും ചർച്ചയാകുന്നുണ്ട്. എന്നാൽ തന്നെ വിളിച്ചിട്ടില്ലെന്നാണ് സന്തോഷ് വർക്കി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

ഇൻസ്റ്റഗ്രാമിൽ ഏറെ സജീവമായ കൊറിയൻ മല്ലു എന്ന പേരിൽ അറിയപ്പെടുന്ന സനോജിന് സാധ്യത ഉണ്ടെന്നാണ് ചർച്ചകൾ. നിലവിൽ കൊറിയയിൽ സയന്റിസ്റ്റായി ജോലി ചെയ്ത് വരികയാണ് സനോജ്. കണ്ണൂർ സ്വദേശിയാണ് അദ്ദേഹം. നടിയും അവതാരകയുമായ അശ്വതി, വ്ലോഗർ സീക്രട്ട് ഏജന്റ് എന്നറിയപ്പെടുന്ന സായി, മിസ് പത്തനംതിട്ടയായിട്ടുള്ള ആരതി എന്നിവരുടെ പേരുകളൊക്കെയും സാധ്യതയായി പറയുന്നുണ്ട്. മാത്രമല്ല ഇത്തവണ പ്രേക്ഷകരിൽ നിന്നും അർഹരയായ ഒരാൾക്ക് അവസരം ലഭിച്ചേക്കുമെന്നാണ് സൂചന.












Click it and Unblock the Notifications