ചിലരുടെ കഥകള്‍ വാസ്‍തവ വിരുദ്ധമായി തോന്നിയെന്ന് മോഹൻലാൽ; മിഥുന്റെ ആ പ്രണയകഥ കള്ളമായിരുന്നോ?
ബിഗ്‌ബോസ് മലയാളം സീസൺ 5 ഗ്രാന്റ്ഫിനാലയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ഇനി ഏതാനും ആഴ്ചകൾ മാത്രമാണ് ബാക്കിയുള്ളത്. ഇന്ന് മോഹൻലാൽ എത്തുന്ന എപ്പിസോഡാണ്. അതുകൊണ്ടുതന്നെ പ്രേക്ഷകരൊക്കെ ആകാംക്ഷയിലും ആവേശത്തിലുമാണ്. ഈ ആഴ്ച ആരാണ് പുറത്തേക്ക് പോവുക എന്ന് ഒരുപക്ഷേ ഇന്ന് മോഹൻലാൽ വെളിപ്പെടുത്തും.
എന്നാൽ ഇന്ന് അതിനേക്കാൾ പ്രധാനപ്പെട്ട ഒരു കാര്യം ബിഗ്ബോസിൽ നടക്കുമെന്നാണ് ഏഷ്യാനെറ്റ് പുറത്തുവിട്ട പ്രൊമോയിൽ വ്യക്തമാക്കുന്നത്. അനുഭവങ്ങൾ പാളിച്ചകൾ എന്ന ടാസ്കാണ് ബിഗ്ബോസിൽ ഇപ്പോൾ നടക്കുന്നത്. ഈ ടാസ്ക്കിൽ മത്സരാർത്ഥികൾ തങ്ങളുടെ ജീവിതത്തിലെ ഉയർച്ചതാഴ്ചകളെക്കുറിച്ചാണ് പറയേണ്ടത്.

ഈ ടാസ്ക്കിൽ ഏറ്റവും കൂടുതൽ വികാരഭരിതനായി സംസാരിച്ചത് മിഥുനായിരുന്നു. ആദ്യം മിഥുൻ അനുഭവം പങ്കുവെയ്ക്കാൻ വിസമ്മതിക്കുകയും ഇത് ബിഗ്‌ബോസ് വീട്ടിൽ ചില പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്തിരുന്നു, ടാസ്ക് ചെയ്യുന്നതിനിടെ മിഥുൻ കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു. പിന്നീട് മിഥുൻ തന്റെ അനുഭവങ്ങൾ പങ്കുവെയ്ക്കുകയും ചെയ്തു.
കോളേജ് പഠനകലാത്ത് കശ്മീരിലേക്ക് പോയതും അവിടെ നിന്ന് പരിചയപ്പെട്ട സന എന്ന സൈനിക ഉദ്യോഗസ്ഥയെക്കുറിച്ചും മിഥുൻ പറഞ്ഞിരുന്നു. സനയ്ക്ക് തന്നോട് പ്രണയമായിരുന്നുവെന്നും എന്നാൽ താൻ ഇഷ്ടമല്ലെന്നാണ് പറഞ്ഞതെന്നും പിന്നീട് താൻ പ്രണയം പറയാൻ തയ്യാറായി പോയപ്പോൾ നെറ്റിയിൽ വെടിയേറ്റ് സന മരിച്ച വിവരമാണ് അറിഞ്ഞതെന്നും മിഥുൻ പറഞ്ഞിരുന്നു.
എന്നാൽ മിഥുൻ പങ്കുവെച്ച അനുഭവത്തിൽ സംശയം പ്രകടപ്പിച്ച് നിരവധിപേരാണ് പുറത്ത് രംഗത്തെത്തിയത്. സോഷ്യൽമീഡിയയിൽ മിഥുന്റെ കഥയെക്കുറിച്ചാണ് ഇപ്പോൾ ചർച്ച നടക്കുന്നതും. മിഥുൻ പറഞ്ഞത് കള്ളമാണെന്നും മോഹൻലാൽ ഇക്കാര്യം ചോദിക്കണമെന്നും പ്രേക്ഷകരും പറഞ്ഞിരുന്നു. ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട് മോഹൻലാൽ സംസാരിക്കുന്നതാണ് പ്രൊമോയിൽ കാണിക്കുന്നത്.
യുദ്ധവും സമാധാനവും എന്നല്ലേ. എന്നാൽ പോയ ദിനങ്ങളിൽ ബിഗ്‌ബോസ് വീട്ടിൽ സമാധാനം യുദ്ധമായി പരിണമിച്ചോ എന്ന സംശയം നിങ്ങൾക്കും ഉണ്ടാകും. മാത്രമല്ല ജീവിതത്തിലെ ഉയർച്ച താഴ്‍ചകൾ വിവരിച്ച ടാസ്‍കിൽ ചിലരൊക്കെ പറഞ്ഞതിൽ നെല്ലിനേക്കാൾ പതിരയായിരുന്നു എന്നും സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതെ, ചിലരുടെ കഥകൾ വാസ്‍തവ വിരുദ്ധമായി തോന്നി. ബിഗ് ബോസ് വീട്ടിൽ നിന്ന് പടിയിറങ്ങിയവരുമായി ബന്ധപ്പെടുത്തി സഹമത്സരാർഥിയെ തരംതാഴ്ത്തി കാണിക്കുന്ന ചില പരാമർശങ്ങളും പോയ ദിവസങ്ങളിൽ ഉണ്ടായി. അങ്ങനെ ഇന്നത്തെ ദിവസം ചോദിക്കാനും പറയാനും ഏറെ എന്നാണ് മോഹൻലാൽ പ്രൊമോയിൽ പറയുന്നത്.
ബിഗ്ബോസിൽ നിന്ന് പുറത്തായ ഒപു മത്സരാർത്ഥിയോട് റിനോഷ് സെക്സ് ജോക്ക് പറയാറുണ്ടായിരുന്നുവെന്ന് വിഷ്ണു പറഞ്ഞത് ബിഗ്ബോസിനകത്ത് വലിയ ബഹളങ്ങൾക്കാണ് കാരണമായത്. വിഷ്ണു തന്റെ കുടുംബത്തേയും പുറത്തുപോയ ആ മത്സരാർത്ഥിയുടെ കുടുംബത്തേയും അപമാനിച്ചുവെന്ന് റിനോഷ് പറഞ്ഞിരുന്നു. എന്നാൽ താൻ ആരുടേയും കുടുംബത്തെക്കുറിച്ച് പറഞ്ഞിട്ടില്ലെന്നും താൻ കണ്ട കാര്യവും കേട്ട കാര്യവുമാണ് പറഞ്ഞതെന്നും വിഷ്ണുവും പറഞ്ഞിരുന്നു. ബിഗ്ബോസിന് പുറത്തും ഇക്കാര്യം ചർച്ചയായിട്ടുണ്ട്.












Click it and Unblock the Notifications