'ആ തന്ത്രം നാലായി മടക്കി ബിഗ് ബോസ് പോക്കറ്റില്‍ വെച്ചുകൊടുത്തു എന്നതാണ് ഈ സീസണിന്റെ പോസിറ്റീവ്'
ബിഗ് ബോസ് മലയാളം അങ്ങനെ വിജയകരമായ അഞ്ചാം സീസണും പൂർത്തിയാക്കുകയാണ്. തുടക്കത്തില്‍ മറ്റ് സീസണുകളെ അപേക്ഷിച്ച് പ്രകടനത്തിന്റെ കാര്യത്തില്‍ ഏറെ പേരുദോഷം കേള്‍ക്കേണ്ടി വന്നിരുന്നു സീസണ്‍ 5 ന്. എന്നാല്‍ അവസാനമാകുമ്പോഴേക്കും മികച്ചൊരു സീസണായി തന്നെ അഞ്ചാം സീസണും അവസാനിക്കുകയാണ്. അതേസമയം തന്നെ സീസണ്‍ 5 ന്റെ പോസീറ്റീവും നെഗറ്റീവും പങ്കുവെച്ചുകൊണ്ടുള്ള ഒരു കുറിപ്പും ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചർച്ചാ വിഷയമായി മാറിയിട്ടുണ്ട്. അമല്‍ എന്നയാള്‍ എഴുതിയ ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
സീസണ്‍ 5 പോസിറ്റീവുകള്‍
1. പല പുതുമകൾ നിറഞ്ഞ സീസൺ ആയിരുന്നു സീസൺ 5. കോമണർ ആയി ഒരാളെ കൊണ്ട് വന്നത്, 4 ചാലഞ്ചേഴ്സിന (റോബിൻ, രജിത്, റിയാസ്, ഫിറോസ്) എന്നിവരെ കേറ്റി വിട്ടത്, ഫാമിലിയെ കേറ്റി വിട്ടത് എല്ലാം മലയാളം സീസണിന് ഒരു പുതുമ തന്നെയായിരുന്നു. ഇത് പോലെ കുറെ പുതുമകൾ അടുത്ത സീസണിലും പ്രതീക്ഷിക്കുന്നു.

2. ലാലേട്ടന്റെ അവതരണം ഈ സീസൺ നല്ലതായി തോന്നി. സ്പോട്ട് കൗണ്ടർ, പ്രധാനപ്പെട്ട വിഷയങ്ങളെല്ലാം ചോദ്യം ചെയ്യു രീതിയെല്ലാം അടിപൊളിയായിരുന്നു.
3. പിച്ചി, തള്ളി, മുള്ളി, കേസിൽ ഒരു മത്സരാർത്ഥിയേയും പുറത്താക്കാത്തതാണ് ഈ സീസണിലെ ഏറ്റവും മികച്ച തീരുമാനങ്ങളിൽ ഒന്ന്. പ്രേക്ഷകപിന്തുണയുള്ള എന്നാൽ തനിക്ക് ഇഷ്ടമില്ലാത്ത മത്സരാർത്ഥിയെ തൊട്ടതിനും പിടിച്ചതിനും ഫിസിക്കൽ അസോൾട്ട് എന്ന് പറഞ്ഞു പുറത്താക്കാൻ ചിലർ ശ്രമിച്ചെങ്കിലും ആ തന്ത്രം ബിഗ്ഗ് ബോസ് നാലാക്കി മടക്കി കൈയിൽ കൊടുത്തു. ഇത്തരം ചീപ്പ് തന്ത്രങ്ങള്‍ ബിഗ് ബോസിൽ വില പോകില്ല എന്നൊരു മെസ്സേജും കൊടുത്തു. അടുത്ത സീസണിലെങ്കിലും ഇത്തരം തന്ത്രവും കൊണ്ട് ആരും വരാതെയിരിക്കട്ടെ.
സീസണ്‍ 5 ലെ നെഗറ്റീവുകള്‍
1. മികച്ച ടാസ്കുകളുടെ അഭാവം. ടിക്കറ്റ് ടു ഫിനാലെ ഉൾപ്പടെ മിക്ക ടാസ്ക്കുകളും വളരെ ബോറിങ് ആയിരുന്നു. സ്പോണ്‍സർ ടാസ്കിൽ പോലും ആവർത്തന വിരസത ഫീൽ ചെയ്തു. ഒരു പക്ഷെ മത്സർത്ഥികളുടെ ആരോഗ്യനില കണക്കിൽ എടുത്താകാം ഫിസിക്കൽ ടാസ്ക് അധികം ഈ സീസണിൽ ഇല്ലായിരുന്നു. അത് പോലെ തന്നെ 90% ഗ്രൂപ്പ് ടാസ്ക്കുകളും ആയിരുന്നു. അതുകൊണ്ട് തന്നെ കാണികളില്‍ വലിയ താല്‍പര്യമുണ്ടാക്കുന്ന ടാസ്കുകൾ ഉണ്ടായിരുന്നില്ല. ഇതിനൊരു മാറ്റം അടുത്ത സീസൺ ഉണ്ടായിരുക്കുമെന്ന് കരുതുന്നു.
2. നോമിനേഷൻ പ്രക്രിയ വളരെ ഓർഡിനറിയും ബോറിംഗുമായി തോന്നി. ടാസ്ക് ജയിച്ച ടീമിന് മൊത്തമായി നോമിനേഷൻ മുക്തി പലയാവർത്തിയാണ് കൊടുത്തത്. അതുകൊണ്ട് തന്നെ ജയിച്ച ടീമിൽ എഫേർട്ട് എടുക്കാതെ സേവ് ആവുകയും തോറ്റ ടീമിൽ എഫേർട്ട് ഇട്ടവർ നോമിനേഷനിൽ പെടുകയും ചെയ്ത് പുറത്തായിട്ടുണ്ട്. വ്യത്യസ്ത തരത്തിലുള്ള നോമിനേഷനുകൾ ഉണ്ടായിരുന്നില്ല എന്ന് മാത്രമല്ല ഒരു വട്ടം പോലും ഓപ്പൺ നോമിനേഷൻ ഉണ്ടാകാത്തത് ശരിക്കും ഞെട്ടിച്ചു.
3. 24/7 ലൈവ് എഡിറ്റർ വളരെ ശോകമാണ്. മർമ്മപ്രധാനമായ ഒരു സംഭാഷണം നടക്കുമ്പോൾ അത് പൂർണമായി കേൾക്കാൻ അനുവദിക്കാതെ എഡിറ്റ് ചെയ്ത് കട്ട് ചെയ്യുന്നത് വളരെ ആരോചകമായി തോന്നി.












Click it and Unblock the Notifications