ബിഗ് ബോസ് ഒരു ചതുരംഗക്കളമായാല്‍..! രാജാവ് വിഷ്ണു, രാജ്ഞി ശോഭ; അപ്പോള്‍ മാരാരോ..? വൈറല്‍ കുറിപ്പ്
ബിഗ് ബോസ് മലയാളം സീസണ്‍ 5 ഏറെ ആവേശകരമായി പുരോഗമിക്കുകയാണ്. ഇതിനോടകം നിരവധി എവിക്ഷനുകളും വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയുമെല്ലാം ബിഗ് ബോസ് ഹൗസില്‍ നടന്ന് കഴിഞ്ഞു. ഓരോ ദിവസവും ബിഗ് ബോസ് ഹൗസില്‍ മത്സരാര്‍ത്ഥികള്‍ തമ്മിലുള്ള പോര് മുറുകയാണ്. മത്സരാര്‍ത്ഥികളുടെ ഈ ആവേശം പ്രേക്ഷകരിലേക്കും എത്തുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം.
ബിഗ് ബോസ് സംബന്ധിയായ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലൊക്കെ ഇതിന്റെ പ്രതിഫലനം കാണാനുമുണ്ട്. വിവിധ മത്സരാര്‍ത്ഥികളുടെ ആരാധകരെല്ലാം സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ പരസ്പരം വാക്കേറ്റത്തിലേര്‍പ്പെടാറുമുണ്ട്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായ ഒരു കുറിപ്പാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ബിഗ് ബോസിനെ ഒരു ചതുരംഗക്കളിയായി ഉപമിച്ചാണ് കുറിപ്പ്. വൈറല്‍ കുറിപ്പ് വായിക്കാം...

ബിഗ് ബോസിനെ ഒരു ചെസ്സ് കളിയായി താരതമ്യപ്പെടുത്താം. ഓരോ കളിക്കാരെയും ഓരോ കരുവായി ഉപമിക്കുമ്പോള്‍,
ബിഗ് ബോസ് ആണ് ചതുരംഗ കളം.64 കളങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന തീ പാറുന്ന ചതുരംഗ കളം.
കാലാള്‍: സെറീന, റെനീഷ, അഞ്ജൂസ്, അനു, ശ്രുതി. പ്രത്യേകിച്ച് പ്ലാനിംഗോ ചടുലമായ നീക്കങ്ങളോ ഇല്ല. ഓരോ അടിവച്ചടി വച്ച് മുന്നോട്ട് പോവുന്നു.
തേര്: സാഗര്‍, ജുനൈസ്. വശങ്ങളിലേക്ക് മാത്രം നീങ്ങി നീങ്ങി കളിക്കുന്നു.. വേണമെന്ന് വച്ചാല്‍ മുന്നോട്ട് നീങ്ങി കളിയില്‍ ചെയ്ഞ്ച് കൊണ്ട് വരാന്‍ കെല്‍പ്പ് ഉളളവര്‍.
കുതിര: റിനോഷ്, ഷിജു. ടോട്ടലി അണ്‍പ്രെഡിക്ടബിള്‍. എപ്പോഴാ എങ്ങോട്ടാ എങ്ങനെയാ നീങ്ങുക എന്ന് പ്രവചിക്കാന്‍ കഴിയില്ല.. തുടക്കത്തില്‍ വീക്ക് ആണെന്ന് തോന്നിച്ചാലും അവസാനത്തോട് അടുക്കുമ്പോള്‍ ഇംപാക്ട് പുറത്ത് വന്നേക്കാം.
ആന: നാദിറ, മിഥുന്‍. ഒരു പരിധി വരെ എല്ലാത്തിലും നിന്നും രക്ഷപ്പെട്ട് പോരാന്‍ പറ്റും. പക്ഷേ ആനയ്ക്ക് നിറം മാറി കളിയ്ക്കാന്‍ പറ്റാത്ത പോലെ ഇതുവരെ നിന്നത് എങ്ങനെയാണോ, അത് പോലെ തന്നെ മുന്നോട്ട് പോകാന്‍ സാധ്യത ഉളളവര്‍.. ഒരു ഗെയിം ചേഞ്ച് പ്രതീക്ഷിക്കുന്നില്ല.
രാജ്ഞി: ശോഭ. ഏറ്റവും പവര്‍ഫുള്‍ ആയി അവസാനം വരെയും വിട്ട് കൊടുക്കാതെ പോരാടുന്നവള്‍.. എല്ലാവരെയും അരിഞ്ഞ് വീഴ്ത്തി ടോപ് 5 ഉറപ്പിച്ച് നില്‍ക്കുന്നവള്‍.
രാജാവ്: വിഷ്ണു. പക്കാ ബിഗ് ബോസ് മെറ്റീരിയല്‍. ഗെയിം എന്താണെന്ന് ഏറ്റവും നന്നായി അറിയുന്നവന്‍. ചടുലമായ നീക്കങ്ങള്‍ ഒന്നും കാണാന്‍ കഴിയില്ല. പക്ഷേ രാജ്യാധിപനെ പോലെ അവസാനം വരെ അവിടെ കാണും.
ഇനി ഈ ചെസ്സ് കളിക്കുന്ന ഒരാള്‍ ഉണ്ട്.. ഏതൊക്കെ കരുക്കള്‍ എങ്ങനെയൊക്കെ എപ്പോഴൊക്കെ നീങ്ങണം എന്ന് തീരുമാനിക്കുന്ന ചാണക്യന്‍.. ദി ഗെയിമര്‍, ദി ഗ്രാന്‍ഡ്മാസ്റ്റര്‍. സാക്ഷാല്‍ അഖില്‍ മാരാര്‍












Click it and Unblock the Notifications