Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസ് ഹൗസിലേക്ക് റീ എന്‍ട്രി..? മുറിവേറ്റ ദേവു തന്നെ വരട്ടെ, വിഷ്ണുവിനെ പൊളിക്കണം; വൈറല്‍ കുറിപ്പ്

ബിഗ് ബോസ് മലയാളം സീസണ്‍ 5 ഒരു മാസം പിന്നിട്ടിരിക്കുകയാണ്. ഇതിനോടകം ഏയ്ഞ്ചലിന്‍, ഗോപിക, മനീഷ, ദേവു എന്നിവര്‍ പുറത്തായി കഴിഞ്ഞു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ ഹനാന്‍ ആരോഗ്യപ്രശ്‌നങ്ങളാല്‍ മടങ്ങി. ലച്ചുവും പാതിവഴിയില്‍ ഷോയില്‍ നിന്ന് മടങ്ങി. ഒമര്‍ ലുലു, അനു ജോസഫ് എന്നിവരാണ് ബിഗ് ബോസ് ഹൗസില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയവര്‍.

എന്നാല്‍ ഈ സീസണിലെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍ എല്ലാം നനഞ്ഞ പടക്കമായി പോയി എന്നാണ് പലരുടേയും അഭിപ്രായം. ഈ സാഹചര്യത്തില്‍ എവിക്ട് ആയ ദേവുവിനെ തിരിച്ചുകൊണ്ടുവരണം എന്ന അഭിപ്രായം പലയിടത്ത് നിന്നും ഉയരുന്നുണ്ട്. ബിഗ് ബോസ് ഹൗസിലെ ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു ദേവു എന്നാണ് വിഷ്ണു മായ എന്ന പ്രേക്ഷക ഫേസ്ബുക്കിലെ കുറിപ്പില്‍ പറയുന്നത്. വൈറലായി ആ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം.

DEVU

വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍ പൂര്‍ണ പരാജയം ആകുന്ന ബിഗ് സീസണ്‍ 5 വില്‍ ഇനി ഒരു ഗെയിം ചേഞ്ച് ഉണ്ടാവണമെങ്കില്‍ ദേവുവിനെ തിരിച്ചുകൊണ്ടുവരിക. മുറിവേറ്റ മനസ്സുമായി അവളാ പടിയിറങ്ങിയെങ്കില്‍ ഒരു തീ കാറ്റായി അവള്‍ വീശി അടിക്കുക തന്നെ ചെയ്യും. അവളില്‍ ഒരു കനല്‍ കെടാതെ ബാക്കിയുണ്ട്. ശരിക്കും പറഞ്ഞാല്‍ ഈ സീസണ്‍ തുടക്കത്തില്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷയുണ്ടായിരുന്ന ഒരു മത്സരാര്‍ത്ഥി ആരെന്ന് ചോദിച്ചാല്‍ നിസംശയം പറയാം അത് ദേവു തന്നെയാണ്.

ഒരു തീ പോലെ വന്നു. ആ കല്ലിന്റെ ടാസ്‌ക് വരെ ദേവു അതിഗംഭീരമായി തന്നെയാണ് ആ ഗെയിം മുന്നോട്ട് കൊണ്ടുപോയിരുന്നത്. പക്ഷേ അതില്‍ വിഷ്ണു നടത്തിയ ചില പരാമര്‍ശങ്ങള്‍ വല്ലാണ്ട് തളര്‍ത്തി എന്ന് പറയാന്‍ കഴിയും മാനസികമായിട്ട്. കാരണം ഒരുപക്ഷേ അത് ദേവുന്റെ മകളെ കുറിച്ച് ഓര്‍ത്തിട്ട് ആവാം. അല്ലെങ്കില്‍ തന്റെ ഒരു വ്യക്തിത്വത്തെ വളരെ മോശമായ രീതിയില്‍ പറഞ്ഞപ്പോള്‍ തന്റെ സൗഹൃദത്തെ മറ്റൊരു രീതിയില്‍ വളച്ചൊടിച്ചപ്പോള്‍ അത് മാനസികമായി തളര്‍ത്തി.

അത് വിഷ്ണുവിന്റെ ഗെയിം ആകാം. പക്ഷേ ദേവു അതു മനസ്സിലാക്കി തന്നെയാകാം പിന്നീട് വിഷ്ണുവിനെ അറിഞ്ഞു കളിക്കാന്‍ ശ്രമിച്ചു എന്നാണ് ഞാന്‍ കരുതിയത്. അതുകൊണ്ട് വിഷ്ണുവിന്റെ ഒപ്പം നിന്നു വിഷ്ണുവിനെ നന്നായി അടുത്തറിയാന്‍ ശ്രമിച്ചു. അവന്‍ ചെയ്തത് എന്താണോ അത് അവന് മനസ്സിലാക്കി കൊടുക്കാനാണ് ദേവു ശ്രമിച്ചത്. നമ്മള്‍ വിശ്വസിക്കുന്നവര്‍ നമ്മളെ മറ്റൊരു രീതിയില്‍ ചിത്രീകരിക്കുന്നത് ആര്‍ക്കും ഇഷ്ടപ്പെടില്ല.

അവനോട് ചേര്‍ന്ന് അവന്റെ ഗെയിം മനസിലാക്കി അവനെ അവന്റെ ഐഡിയ വെച്ച് പൊളിക്കുക. വരാന്‍ പോകുന്ന കൊടുങ്കാറ്റിനു മുമ്പുള്ള ഒരു ശാന്തത ആയിട്ട് കരുതി. അതിനിടയില്‍ മാരാറുമായുള്ള കുറച്ച് നല്ല നിമിഷങ്ങളും ഉണ്ടായിരുന്നു. നല്ല സമയമായപ്പോള്‍ ദേവു അതിഗംഭീരമായി തന്നെ കളിച്ചു മുന്നേറി തുടങ്ങി ക്യാപ്റ്റന്‍സി ടാസ്‌കിലും എത്തി. ലൈവില്‍ മാരാര്‍ പറയുന്നുണ്ടായിരുന്നു ദേവുവിനെ ഞാന്‍ ജയിപ്പിക്കുമെന്ന്. ദേവു നന്നായി തന്നെ കളിച്ചു.

DEVU

ആ ഗ്രൂപ്പില്‍ ദേവുനെ സപ്പോര്‍ട്ട് ചെയ്തവരും ആത്മാര്‍ത്ഥമായി ദേവുനേ സപ്പോര്‍ട്ട് ചെയ്തു. ദേവു ജയിച്ചു ക്യാപ്റ്റനായി ഒരാഴ്ച ദേവു അവിടെ ഉണ്ടായിരുന്നുവെങ്കില്‍ ഒരു നല്ലൊരു ട്വിസ്റ്റ് അവിടെ ഉണ്ടാവുമായിരുന്നു. അത് 100% ഉറപ്പായിരുന്നു. ഒരുപക്ഷേ അത് അവിടുത്തെ ഗ്രൂപ്പിസം തന്നെ തകര്‍ന്നടിഞ്ഞു മറ്റൊരു തലത്തിലോട്ട് പോകാന്‍ വരെ സാധ്യതയുണ്ടായിരുന്നു. ദേവുവിന്റെ ഉള്ളില്‍ തീ ഉണ്ടായിരുന്നു.

അതിന്റെ ഏറ്റവും വലിയ തെളിവാണ് ദേവു ക്യാപ്റ്റന്‍സി വിഷ്ണുവിന് കൊടുക്കാതെ മിഥുന് കൊടുത്തത്. വിഷ്ണുവിനേ ശരിക്കും മനസ്സിലാക്കിയ ഒരു ഗെയിമര്‍ തന്നെയാണ് ദേവു എന്ന് ഞാന്‍ പറയും. ഒപ്പം നിര്‍ത്തി അവരെ മനസ്സിലാക്കി തകര്‍ക്കുക. അതാണ് അവന്റെ ഗെയിം. ദേവുവിനോടും അവനത് കാണിച്ചിട്ടുണ്ട്. അത് തനിക്കെതിരെയും ദേവു പ്രയോഗിക്കുമെന്ന് മനസ്സിലാക്കി അവന്‍ ഒഴിഞ്ഞുമാറി.

അവനു പുറകെ എന്നാലും അവള്‍ ഉണ്ടായിരുന്നു. ഒരുപക്ഷേ മാരാര്‍ക്കൊപ്പം അവന്‍ നില്‍ക്കുമ്പോഴും അവന്റെ ഗെയിം അവന്‍ പുറത്തിറക്കുന്നില്ല. കാരണം മാരാര്‍ അവനെക്കാള്‍ ശക്തനാണ് എന്ന് നന്നായി അറിയാം. ഒരുപക്ഷേ മാരാര്‍ ഒരു ഫിസിക്കല്‍ ടാസ്‌കിടയിലോ മറ്റെന്തെങ്കിലും പ്രശ്‌നം കൊണ്ട് പുറത്തു പോയാല്‍ അഖിലിനേ സപ്പോര്‍ട്ട് ചെയ്യുന്ന എല്ലാ ആള്‍ക്കാരും തന്നെ സപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങും.

അത് തനിക്ക് വിജയിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് എന്ന് മനസ്സിലാക്കി തന്നെയാണ് മാരാര്‍ക്കൊപ്പം നില്‍ക്കുന്നത്. ദേവു അവിടേ അവന് ഒരു പ്രശ്‌നമാണ്. അവനെ പൊളിക്കാന്‍ അവള് ശ്രമിക്കുമെന്ന് അവന് അറിയാം. ഇപ്പൊ അഖില്‍ ഗെയിമില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. വാക്കുകള്‍ വളരെ ശ്രദ്ധിച്ചു ഉപയോഗിക്കുന്നുണ്ട് എന്ന് വേണം പറയാന്‍. 102 ഡിഗ്രി പാനില്‍ വെച്ച് കളിച്ച മാരാര്‍ ഫ്യൂസ് കുത്തിയതും മാരാറാണ്.

Astro Tips: എപ്പോഴും ദേഷ്യവും സങ്കടവുമാണോ...? കാരണം ഈ രാശി

ആ ഫസ്റ്റ് ഡേ പെര്‍ഫോമന്‍സിന്റെ അടിസ്ഥാനത്തിലാണ് അവരു വിജയിച്ചത്. എന്നിട്ട് പോലും വിഷ്ണു മാരാരുടെ പേര് ക്യാപ്റ്റന്‍സില്‍ പറഞ്ഞില്ല. അഖില്‍ തന്നെ അവനോട് പറയുന്നുണ്ട് നീ ചെയ്തത് ശരിയായില്ല. അറിഞ്ഞുകൊണ്ടല്ല എന്ന വിധത്തില്‍ ചെറിയ കുത്തുകള്‍ വിഷ്ണു തുടങ്ങി കഴിഞ്ഞു. ദേവു അവിടെ നില്‍ക്കുന്നത് അവന്റെ ഗെയിമിന് ഭീഷണിയാണ് എന്ന് വിഷ്ണുവിന് നന്നായി അറിയാം.

അതുകൊണ്ടുതന്നെ പലപ്പോഴും പറഞ്ഞിരുന്നു ദേവു പുറത്തുപോകും എന്നൊക്കെ. ദേവു അവിടേ ഉണ്ടായിരുന്നെങ്കില്‍ വിഷ്ണുവിനെ പൊളിക്കും അതിലൊരു സംശയമില്ല. ഒരു റീ എന്‍ട്രി പുറത്തായ മത്സരാര്‍ത്ഥിക്ക് കൊടുക്കുകയാണെങ്കില്‍ അവിടെ ഏറ്റവും കൂടുതല്‍ ചലനം സൃഷ്ടിക്കാന്‍ കഴിയുന്ന ഒരു മത്സരാര്‍ത്ഥിയാണ് ദേവു. വൈല്‍ഡ് കാര്‍ഡുകള്‍ എല്ലാം പരാജയപ്പെട്ടു എന്ന് തന്നെ വേണം പറയാന്‍.

പക്ഷേ മുറിവേറ്റ മനസുമായാണ് ദേവു ബിഗ് ബോസിന്റെ പടിയിറങ്ങിയത്. തീര്‍ക്കാന്‍ അവള്‍ കൂട്ടിവച്ച പല കണക്കുകളും അവള്‍ക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഒരു റീ എന്‍ട്രി അത് ഒരു ഒന്നൊന്നര വരവായിരിക്കും ദേവു ആണെങ്കില്‍, എന്നാണ് കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+