ആ തിരിച്ചറിവാണ് ശോഭയെ മാരാറിന് എതിരാക്കി മാറ്റിയത്: ഇവർ യഥാർത്ഥ 'സ്ട്രോങ് ലേഡി'യാണോ: വൈറല്‍ കുറിപ്പ്
ബിഗ് ബോസിന് പുറത്തെ ആരാധക പോരിനും മറ്റ് താരങ്ങള്‍ക്കെതിരായ വിമർശനങ്ങള്‍ക്കും സീസണ്‍ 5 ലും ഒട്ടുംകുറവില്ല. എല്ലാ താരങ്ങള്‍ക്കെതിരായ വിമർശനവും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. എന്നാല്‍ അഖില്‍ മാരാരുടെ ആരാധകരുടെ ഭാഗത്ത് നിന്നും ഏറ്റവും കൂടുതല്‍ വിമർശനം നേരിടേണ്ടി വരുന്ന താരം ശോഭ വിശ്വനാഥാണ്.
പല കാരണങ്ങളാണ് ശോഭയെ വിമർശിക്കാനായി അഖില്‍ മാരാർ ഉയർത്തിക്കാട്ടുന്നത്. അതില്‍ സത്യവും കള്ളവും ആരോപണങ്ങളും ഒരുപോലെയുണ്ടെന്നതാണ് യാഥാർത്ഥ്യം. ഇത്തരത്തില്‍ ഒരു അഖില്‍ മാരാർ ആരാധകന്‍ ഫേസ്ബുക്കിലെ ബിഗ് ബോസ് ഗ്രൂപ്പില്‍ പങ്കുവെച്ചിരിക്കുന്ന കുറിപ്പാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ശോഭയെ ആരാധിക്കുന്നവരുടെ മനഃശാസ്ത്രം എന്ത് ?.
അഖിൽ മാരാരെ കുറിച്ച് ജുനൈസിന്റെ ചേട്ടൻ പറഞ്ഞതായിരിക്കും മിക്ക മാരാർ ഫാന്സിന്റെയും നിലപാട്. മാരാരുടെ പല ആശയങ്ങളോടും എതിർപ്പുണ്ടെങ്കിലും അയാൾ നല്ല ഒരു ഗെയിമർ ആണ്. നല്ല ബിഗ് ബോസ് മെറ്റീരിയലുമാണ്. നല്ല വാക്ചാതുരി, ടാസ്കുകളിൽ നല്ല പെർഫോമൻസ്, നല്ല മൈൻഡ് ഗെയിമർ അങ്ങനെ ഈ സീസണിൽ വിന്നർ ആകാൻ ഏറ്റവും അർഹൻ മാരാർ ആണെന്ന് മാരാരെ മറ്റുകാര്യങ്ങളിൽ എതിർക്കുന്ന റിയാസിനെ പോലുള്ളവർ പോലും സമ്മതിക്കും.
ഇനി ആരാണ് ശോഭയുടെ ആരാധകർ ? ശോഭ ഒരു നല്ല ഗെയിമർ അല്ല. ശോഭയുടെ ഗെയിം മാരാരെ എതിർക്കുക എന്ന ഒറ്റക്കാര്യത്തില്‍ ചുറ്റി കറങ്ങുകയാണ്. അത് പലപ്പോഴും അനാവശ്യവും അവിടെ ബാക്കിയുള്ള മത്സരാർത്ഥികള്‍ക്ക് വരെ അലോസരം ഉണ്ടാക്കുകയും ചെയ്യുന്നതാണ്. ശോഭക്ക് ടാസ്കിൽ ഭയങ്കര ആത്മാർത്ഥതയാണെങ്കിലും സ്‌പോർട്സ്മാൻ സ്പിരിറ്റ് ലവലേശം ഇല്ല. തോറ്റാൽ നേഴ്‌സറി കുട്ടികളെ പോലെ ബഹളം ഉണ്ടാക്കും.
കുതിര ടാസ്കിൽ ഔട്ട് ആയപ്പോൾ നാദിറ കാരണം ആണെന്ന് പറഞ്ഞ പോലെ, കാർ ടാസ്കിൽ ഉറങ്ങിയിട്ടും സമ്മതിക്കാത്തത് പോലെ ഏതു ടാസ്ക് ആണെങ്കിലും കള്ളക്കളിയും ബഹളവും നിർബന്ധം. സച്ചിൻ ടെണ്ടുൽക്കർ ഔട്ട് ആയിട്ട് അമ്പയറുടെ തീരുമാനത്തിന് പോലും കത്ത് നിൽക്കാതെ കയറി പോകുന്നത് കണ്ടിട്ടുണ്ടോ അതാണ് സ്പോർട്സ്മാൻ സ്പിരിറ്റ്. അത് ശോഭക്ക് ഇല്ല.

പിന്നെ ഡബിൾ സ്റ്റാൻഡ്. മാരാർ പറഞ്ഞ വാക്ക് ശോഭ പറഞ്ഞാൽ വേറെ ടോൺ മാരാർ ചെയ്ത കാര്യം ജുനൈസ് ചെയ്‌താൽ ഇന്റെൻഷൻ നല്ലത്. സാഡിസ്റ്റ് എന്ന വാക്ക് മാരാർ ഉപയോഗിച്ചാൽ തെറ്റ് പക്ഷെ ശോഭക്ക് ഉപയോഗിക്കാം. പിന്നെ ആവശ്യത്തിനും അനാവശ്യത്തിനും ഒക്കെ ഇര വാദവും വുമൺ കാർഡ് ഇറക്കലും മാനിപ്പുലേഷനും. എന്നിട്ടും ആരാണ് ശോഭക്ക് വോട്ട് ചെയ്യുന്നവർ ? അവരാണ് മെയിൽ ടോക്സിസിറ്റിക്ക് ഉള്ള മരുന്ന് ഫീമെയിൽ ടോക്സിസിറ്റി ആണെന്ന് കരുതുന്ന ചിലർ.
അഖിൽ മാരാരെ മെയിൽ ടോക്സിസിറ്റിയുടെ പ്രതീകമായി ഈ ആളുകൾ ആദ്യമേ പ്രതിഷ്ഠിച്ചു. പിന്നെ അവർക്ക് പറ്റിയ ഹീറോയെ തപ്പി നടക്കൽ ആണ്. ആദ്യ പ്രതീക്ഷ വൈബർ ദേവുവിൽ ആയിരുന്നു. മാരാരുമായി ആദ്യം കൊമ്പു കോർത്ത ദേവു അയാളിൽ ഈ പറയുന്ന ടോക്സിസിറ്റി ഒന്നും ഇല്ല എന്നും അയാൾ ഉള്ളിൽ നന്മയുള്ള, ആരോടും ദേഷ്യം ഉള്ളിൽ കൊണ്ട് നടക്കാത്ത മനുഷ്യനും ആണെന്ന് മനസ്സിലാക്കി മാരാരെ ടാർഗെറ്റ് ചെയ്യൽ നിർത്തി.

അപ്പോഴാണ് ശോഭ രംഗപ്രവേശം ചെയ്യുന്നത്. തന്റെ കണ്ടെന്റ് മാരാരെ ചുറ്റിപ്പറ്റി ആണെന്ന് തിരിച്ചറിഞ്ഞു ശോഭ തന്റെ ഗെയിം മാരാരെ എതിർക്കുക എന്നത് മാത്രം ആക്കി മാറ്റി. ഫാൻസിനു പെരുത്ത് സന്തോഷം. കഴിഞ്ഞ സീസണിൽ ഇങ്ങനെ ആഘോഷിക്കപ്പെട്ട ലേഡി ജാസ്മിൻ ആയിരുന്നു പിന്നെ ആ സപ്പോർട്ട് റിയാസിന് കിട്ടി. ഈ സീസണിൽ ഇവരുടെ കൺകണ്ട ദൈവം ശോഭയാണ്.
ശോഭയെ അനുകൂലിച്ചുള്ള ചില കമന്റുകളിൽ കാണാം സ്ട്രോങ്ങ് ലേഡി എന്നൊക്കെ. ആൾ എത്ര ടോക്സിക്ക് ആയാലും തങ്ങൾ വെറുക്കുന്ന മസ്ക്കുലിനിറ്റിക്ക് എതിരായി ഒരാൾ വേണം അത്രേ ഉള്ളു. യഥാർത്ഥത്തിൽ സ്ട്രോങ്ങ് ലേഡികളെ ഇവർ അടുത്തറിഞ്ഞിട്ടില്ല എന്നതാണ് യാഥാർഥ്യം. ഉള്ളിൽ വെറുപ്പ് കൊണ്ട് നടക്കുന്നവരല്ല യഥാർത്ഥ സ്ട്രോങ്ങ് ലേഡീസ്. ഇരവാദവും വുമൺ കാർഡും ഇറക്കുന്നവർ അല്ല യഥാർത്ഥ സ്ട്രോങ്ങ് ലേഡീസ്.
അസൂയയും കുശുമ്പും കൊണ്ട് നടക്കുന്നവർ അല്ല യഥാർത്ഥ സ്ട്രോങ്ങ് ലേഡീസ്. അവർ മറ്റുള്ളവരെ സ്വാർത്ഥ താൽപര്യങ്ങൾക്കായി മാനിപുലേറ്റ് ചെയ്യുന്നവരല്ല. തോൽവികൾ വിജയത്തിന്റെ ചവിട്ടുപടികളായി കാണുന്നവരാണ് അവർ അല്ലാതെ തോറ്റാൽ മറ്റുള്ളവരെ കുറ്റം ചാർത്തുന്നവർ അല്ല അവർ. നിങ്ങൾ ആരാധിക്കേണ്ട സ്ട്രോങ്ങ് ലേഡികളായി ബിഗ്‌ബോസിൽ ആരുമില്ല. പുറത്തു നിങ്ങൾക്ക് കാണാം അരുന്ധതി റോയ് , ഇന്ദിര നൂയി, സുധ മൂർത്തി തുടങ്ങിയ നിരവധി സ്ത്രീകളെ. ഇവരെപ്പോലുള്ളവർ ആണ് നിങ്ങൾ ഉദ്ദേശിച്ച ആ സ്ട്രോങ്ങ് ലേഡികൾ.












Click it and Unblock the Notifications