Get Updates
Get notified of breaking news, exclusive insights, and must-see stories!

അഖിലിന്റെ വിജയത്തില്‍ ശോഭയ്ക്കും നിർണ്ണായക പങ്കുണ്ട്: എങ്ങനെ, ആരാധകന്റെ വിലയിരുത്തല്‍ വൈറലാവുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ അഖില്‍ മാരാർ - ശോഭാ വിശ്വനാഥ് കോമ്പോയെ ഏത് തരത്തില്‍ വിശേഷിപ്പിക്കണം എന്ന് ചോദിച്ചാല്‍ ആളുകള്‍ക്കിടയില്‍ നിന്നും വ്യത്യസ്തമായ അഭിപ്രായമായിരിക്കും ഉയർന്ന് വരിക. കടുത്ത എതിർപ്പുകളുള്ള എതിരാളികളായും, പരസ്പരം കലഹിക്കുമ്പോഴും ഉള്ളില്‍ സ്നേഹമുള്ള ടോം ആന്‍ ജെറി കൂട്ടുകെട്ടായും ഇരുവരേയും ഒരേസമയം ആളുകള്‍ വിലയിരുത്തുന്നു.

100 ദിവസത്തെ ഷോയ്ക്ക് ഇടയില്‍ ഇരുവരും തമ്മില്‍ നിരവധി തവണ പല വിഷയങ്ങളിലായി ഏറ്റുമുട്ടിയിട്ടുണ്ട്. പുറത്ത് വനിതാ കമ്മീഷനില്‍ പരാതി എത്തുന്നതിലേക്ക് വരെ ഈ തർക്കങ്ങള്‍ നയിച്ചു. എന്നാല്‍ ഷോ അവസാനിക്കുമ്പോള്‍ എല്ലാ പ്രശ്നങ്ങളും പരസ്പരം പറഞ്ഞ് തീർത്താണ് ഇരുവരും പുറത്തേക്ക് ഇറങ്ങിയതെന്നാണ് ശ്രദ്ധേയം. ഈ ഒരു നിലപാടില്‍ ഇരുവരേയും പ്രേക്ഷകർ വലിയ രീതിയില്‍ അഭിനന്ദിക്കുകയും ചെയ്യുന്നു.

Sobha-Viswanth

അഖിലിന്റെ വിജയത്തിൽ പങ്കു വഹിച്ച കൂട്ടുകാരനായ ഷിജുവിനെപ്പോലെയും സപ്പോർട്ടിങ് റോളുകളിൽ നിന്ന വിഷ്ണുവിനെപ്പോലെയും പ്രതിയോഗിയായി നിന്ന ശോഭയും ആ റോള്‍ ഭംഗിയായി ചെയ്തിട്ടുണ്ടെന്നാണ് ഒരു ആരാധകന്‍ ഫേസ്ബുക്കിലെ ബിഗ് ബോസ് ഗ്രൂപ്പില്‍ കുറിക്കുന്നത്. അതോടൊപ്പം തന്നെ അഖിൽ നാട്ടിൻപുറത്തെ ഒരു ചട്ടമ്പി ചെക്കന്റെ പ്രകൃതം ആണെങ്കിൽ ശോഭ അവിടുത്തെ പിടിവാശിക്കാരിയായ ഒരു പെൺകുട്ടിയുടെ സ്വഭാവമാണെന്നും കുറിപ്പില്‍ അഭിപ്രായപ്പെടുന്നു. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

യുദ്ധം ഇന്നലെ കഴിഞ്ഞു ഇനിയവർ പടയാളികളുമല്ല. ശോഭ ഒരു മികച്ച മത്സരാർത്ഥി തന്നെയാണ്. ടോപ് 3 അർഹിച്ചിരുന്നു. ടോം ആൻഡ് ജെറി കോംബോ ഹിറ്റ്‌ ആകുമെന്ന് ഭയന്ന സഹമത്സരാർത്ഥികളുടെ ഗ്രൂമിങ് കൊണ്ട് മത്സരബുദ്ധി ഇടയ്ക്കൊക്കെ വൈരാഗ്യമായി ഒരു വ്യക്തിതലത്തിലേക്ക് വന്നിട്ടുണ്ടെങ്കിലും, അവർ ആ വീട് വിട്ടുപോകുന്നത് അവിടെവച്ച് മനസ്സിൽ കയറിയ പിശാചുക്കളെ അതിനുള്ളിൽ തന്നെ ഉപേക്ഷിച്ചിട്ടാണ്.

സത്യത്തിൽ ഒരുപാട് കളിയാക്കിയെങ്കിലും ടിക്കറ്റ് ടു ഫിനാലയിലെ പൂൾ ടാസ്കില്‍ ശോഭയുടെ 'നെവർ ഗിവ് അപ്പ്' മനോഭാവം കണ്ട് മനസ്സിൽ കൈയടിച്ച അനേകരിൽ ഒരാളാണ് ഞാനും. അഖിൽ നാട്ടിൻപുറത്തെ ഒരു ചട്ടമ്പി ചെക്കന്റെ പ്രകൃതം ആണെങ്കിൽ ശോഭ അവിടുത്തെ പിടിവാശിക്കാരിയായ ഒരു പെൺകുട്ടിയുടെ സ്വഭാവമാണ്.

sobha

ഏതോ എപ്പിസോഡിൽ ശോഭ പരാമർശിച്ച ഹോസ്പിറ്റലിൽ നിന്ന് വീട്ടിലേക്ക് വിട്ടേക്കണെ എന്ന പ്രയോഗം പറഞ്ഞത് ഏത് സെൻസിൽ ആണെന്ന് നല്ലപോലെ മനസ്സിലാക്കിയിട്ട് തന്നെയാണ് അന്ന് അത് ആയുധമായി പ്രയോഗിച്ചത്. അത് ഇവിടെ ഗ്രൗണ്ട് സപ്പോർട്ട് കൊടുക്കുന്ന ഞങ്ങളുടെ ഒരു എന്റർടൈൻമെന്റ്. ഡീഗ്രേഡിങ്ങും മറ്റും അവർ ആ ഹൗസിൽ കാഴ്ച വച്ചത് മാത്രം ഉപയോഗിച്ചുകൊണ്ടാവാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്.

(മാരാരോടുള്ള വെറുപ്പ് മൂലം അയാളുടെ കുടുംബത്തെയടക്കം മോശം പറഞ്ഞവരെ സ്മരിക്കുന്നു. ഒപ്പം പുറത്തെ കാര്യങ്ങൾ വളച്ചൊടിച്ച് അയാളെ മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചവരെയും.) അഖിലിന്റെ വിജയത്തിൽ പങ്കു വഹിച്ച കൂട്ടുകാരനായ ഷിജുവിനെപ്പോലെയും സപ്പോർട്ടിങ് റോളുകളിൽ നിന്ന വിഷ്ണുവിനെപ്പോലെയും പ്രതിയോഗിയായി നിന്ന ശോഭ ഭംഗിയായി ആ വേഷം ചെയ്തിട്ടുണ്ട്.

തത്കാലികമായ് എല്ലാവരുടെയും ഫാൻ ഫൈറ്റ് അടങ്ങിയെന്ന് വിശ്വസിക്കുന്നു, ആ ഹൗസിൽ ഉണ്ടായിരുന്ന 19 പേരോടും സ്നേഹം മാത്രം. അതേപോലെ ആരോഗ്യകരമായ സംവാദങ്ങൾ തന്ന മറ്റ് ഫാൻസിനോടും. ആരുടെ ഫാൻ ആയാലും ഡീഗ്രേഡിങ് ഒരു വ്യക്തിതലത്തിലേക്ക് വരുത്താതിരിക്കുക. അടുത്ത തവണ ഇതിലും ശക്തിയിൽ മത്സരിക്കുന്ന മത്സരർഥികൾ വരട്ടെ, ഫാൻസ്‌ വരട്ടെ, പിആർ വർക്കേഴ്സ് വരട്ടെ. അതുവരെ ഇപ്പോഴവിടെ ഉണ്ടായിരുന്നവർ അവരുടെ വ്യക്തി ജീവിതത്തിൽ വിശ്രമിക്കട്ടെ. ശോഭയും മാരാറും പുറത്ത് നല്ല സുഹൃത്തുക്കളായി തന്നെയും ഇരിക്കട്ടെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+