ബിഗ് ബോസ് ഫൈവിന്റെ ഏഴയലത്ത് വരില്ലെന്ന് പറഞ്ഞു; ഇന്ന് മാസ് എന്‍ട്രി; റോബിന്‍ അന്നു പറഞ്ഞത്
ബിഗ് ബോസിന്റെ അഞ്ചാമത്തെ സീസണ്‍ വിജയകരമായി മുന്നേറുകയാണ്. എപ്പിസോഡ് 50 ദിവസം പിന്നിട്ടപ്പോള്‍ വലിയൊരു സര്‍പ്രൈസാണ് ആരാധകര്‍ക്കായി അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ പ്രേക്ഷക പിന്തുണ ലഭിച്ച ഡോ റോബിന്‍ രാധാകൃഷ്ണനും രജിത് കുമാറും വീണ്ടും ബിഗ് ബോസ് ഹൗസിലേക്ക് കാലെടുത്തുവച്ചിരിക്കുകയാണ്.
ഇതിന് മുമ്പ് തമിഴ്, ഹിന്ദി, ബിഗ് ബോസുകളില്‍ പലതവണ മുന്‍ മത്സരാര്‍ത്ഥികല്‍ എത്തി ഷോയുടെ ഗതി തന്നെ മാറ്റിമറിച്ചിരുന്നു. ഇപ്പോള്‍ റോബിനും രജിത് കുമാറും എത്തിയതോടെ ഷോ ഒന്നുകൂടി മികച്ചതാകുമെന്നാണ് ആരാധകര്‍ കരുതുന്നത്. എന്നാല്‍ ഇതിനിടെ ബിഗ് ബോസ് സീസണ്‍ 5നെ കുറിച്ച് ഡോ റോബിന്‍ രാധാകൃഷ്ണന്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ബിഗ് ബോസിന്റെ സീസണ്‍ ഫൈവിന്റെ ഒരു കാര്യത്തിലും ഇടപെടാന്‍ വരില്ലെന്നാണ് സി ന്യൂസ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്. ഒരു പ്രേക്ഷകനായി ഞാന്‍ ഇതൊക്കെ കണ്ടുകൊണ്ടിരിക്കുക മാത്രമാണ് ചെയ്യുക. ബിഗ് ബോസിന്റെ അഞ്ചാമത്തെ സീസണില്‍ ഇടപെടേണ്ട ആവശ്യമില്ലെന്നാണ് റോബിന്‍ പറഞ്ഞത്.
ഞാന്‍ എന്റെ ലൈഫുമായി മുന്നോട്ടു പോകുന്ന ആളാണ്. ബിഗ് ബോസൊക്കെ അവിടെ കഴിഞ്ഞു. ബിഗ് ബോസാണ്, എഷ്യാനെറ്റാണ് എനിക്ക് കുറേ കാര്യങ്ങള്‍ അച്ചീവ് ചെയ്യാന്‍ സഹായിച്ചത്. അതിന് ഞാന്‍ എപ്പോഴും കടപ്പെട്ടിരിക്കും. അവര്‍ അടുത്തൊരു ഷോ ചെയ്യുമ്പോള്‍ അതിനെ സ്വാധീനിക്കാനൊന്നും ഞാന്‍ ശ്രമിക്കില്ല. ബിഗ് ബോസിന്റെ അടുത്ത സീസണ്‍ കാണാനുള്ള സമയം എനിക്കുണ്ടോ എന്നു പോലും അറിയത്തില്ല.
ഇനി കണ്ടുകഴിഞ്ഞാല്‍ തന്നെ അവരില്‍ ആരെയെങ്കിലും ഇഷ്ടപ്പെട്ടാല്‍ ത്‌ന്നെ അവര്‍ക്ക് വേണ്ടി വോട്ട് ചെയ്യാനോ ഒന്നും പറയില്ല. ഒരിക്കലും അടുത്ത ബിഗ് ബോസ് സീസണെ സ്വാധീനിക്കാന്‍ ശ്രമിക്കില്ലെന്ന് റോബിന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. അതുഎന്തുകൊണ്ടാണെന്ന് വച്ചു കഴിഞ്ഞാല്‍ അത് ശരിയല്ല. പിന്നെ ചില സമയത്ത് നമ്മള്‍ ചില ഡയലോഗുകളൊക്കെ വിടും.
ഒന്നാമത്തെ കാര്യം ചില വിവാദങ്ങള്‍ നമ്മള്‍ വേണമെന്ന് വച്ച് ക്രിയേറ്റ് ചെയ്യും. കാരണം ലൈം ലൈറ്റില്‍ നിക്കണമെങ്കില്‍, സിമ്പിളായി ഒരു കാര്യം പറയാം. ഇപ്പോള്‍ ഒരു നല്ല കമന്റ് വന്നാല്‍ അത് വായിച്ചങ്ങ് വിടും. എന്നാല്‍ താഴെ ഒരു നെഗറ്റീവ് കമന്റ് വരുമ്പോഴാണ് അവിടെ ഒരു ചര്‍ച്ച വരുന്നത്. അതിന്റെ താഴെ ഒരു അഞ്ച് കമന്റ് വരും അല്ലെങ്കില്‍ ആറ് കമന്റ് വരൂ.
എന്റെ ഡീഗ്രേഡ് ചെയ്യുന്നവര്‍ ചിന്തിക്കേണ്ട കാര്യം എന്താണെന്ന് വച്ചാല്‍. പോസിറ്റീവ് കമന്റ് ചെയ്യുന്ന ഒരാളുടെ താഴെ ചെന്ന് അധികം പേര്‍ കമന്റ് ചെയ്യത്തില്ല. എന്നാല്‍ വേണമെന്ന് വച്ച് അവിടെ ഒരാള്‍ നെഗറ്റീവ് കമന്റിടുമ്പോഴാണ് അവിടെ ഒരു ചര്‍ച്ചയാകുന്നത്. ഇന്‍ഡയറക്ടായി അവര്‍ തന്നെയാണ് എന്നെ പ്രമോട്ട് ചെയ്യുന്നത്.
ഇനി എന്നെ തകര്‍ക്കണമെന്ന ആഗ്രഹമുണ്ടെങ്കില്‍ ഒരു ടിപ്പ് ഞാന്‍ പറഞ്ഞുതരാം. എന്നെ പറ്റി നിങ്ങള്‍ സംസാരിക്കാതിരിക്കുക. എങ്കില്‍ മാത്രമേ എന്റെ ഈ ഒരു ലൈം ലൈറ്റ് കുറയത്തുള്ളൂ. നിങ്ങള്‍ നെഗറ്റീവ് പറയുമ്പോഴാണ് വീണ്ടും ഇത് കത്തിക്കൊണ്ടിരിക്കുന്നത്. നിങ്ങളത് കത്തിക്കാതിരുന്നാല്‍, മിണ്ടാതിരുന്നാല്‍. ഒരു മാസം നിങ്ങളൊന്ന് മിണ്ടാതിരുന്നുനോക്കൂ. ഇതൊക്കെ അവിടെ നിക്കും- റോബിന്‍ പറഞ്ഞു.












Click it and Unblock the Notifications