അഖില്‍ മാരാർ വീണ്ടും കരച്ചില്‍ തുടങ്ങും; പക്ഷെ വിഷ്ണു ബുദ്ധിയുള്ളവനാണ്, ബിഗ് ബോസ് ബുദ്ധി കാണിക്കണം
ബിഗ് ബോസ് സീസണ്‍ ഫൈവിലേക്ക് ഏറ്റവും അവസാനമായി വൈല്‍ഡ് കാർഡ് എന്‍ട്രിയിലൂടെ എത്തിയ താരമാണ് അനുമോള്‍ ജോസഫ്. വന്ന് കയറിയ ആദ്യ ദിവസം നടത്തിയ ചില പ്രഖ്യാപനങ്ങള്‍ കണ്ടപ്പോള്‍ പ്രേക്ഷകർ വലിയ പ്രതീക്ഷയായിരുന്നു താരത്തില്‍ വെച്ച് പുലർത്തിയിരുന്നത്. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ താരത്തിന്റെ അടുത്ത് നിന്നും മികച്ച പ്രകടനങ്ങളൊന്നും ഉണ്ടായില്ലെന്നാണ് ആരാധകർ തന്നെ അഭിപ്രായപ്പെടുന്നത്.
ഇനി ഗയിം ടൈറ്റ് ആവണമെങ്കില്‍ മനീഷയെ പുറത്താക്കിയ ട്വിസ്റ്റ് പോലെ, അവസാനം വന്ന വൈല്‍ഡ് കാര്‍ഡ് അനുജോസഫിനെ പുറത്താക്കണമെന്നാണ് ഒരു ആരാധകന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നത്. അതോടൊപ്പം തന്നെ ബിഗ്ബോസ് തന്ത്രപരമായി നീങ്ങിയില്ലെങ്കില്‍ വീണ്ടും മാരാര്‍ എന്ന അച്ചുതണ്ടില്‍ കറങ്ങുന്ന മറ്റൊരു സീസണ്‍ ആയി ഇത് മാറുമെന്നും പ്രേക്ഷകന്‍ കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നു. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ...

കേറി വന്ന വരവ് കളറായിക്കിയില്ലെങ്കിലും ഇറങ്ങിപ്പോയ പോക്ക് ഒമറണ്ണന്‍ ഒന്നൊന്നര കളറാക്കി. അതില്‍ ഹൈലൈറ്റ് മാരാര്‍ക്കിട്ട് വിഷ്ണുവിന്‍റെ ചെവിയില്‍ കൊടുത്ത കൊട്ട് തന്നെയാണ്. ഉപഗ്രഹങ്ങള്‍ എല്ലാം ഇല്ലാതായാല്‍ മാരാര്‍ വീണ്ടും കരച്ചില്‍ തുടങ്ങും. പക്ഷെ വിഷ്ണു ബുദ്ധിയുള്ളവനാണ്. ഒമറണ്ണന് ശേഷം കയറിവന്ന അനുവിന്‍റെ മാരാറിനോടുള്ള പെരുമാറ്റ രീതികളില്‍ നിന്ന് മാരാറിന്‍റെ പുറത്തെ അവസ്ഥ മനസ്സിലാക്കാന്‍ ശ്രമിച്ചതിന് ശേഷം മാത്രമേ മാരാര്‍ക്കെതിരെ തിരിയണോ വേണ്ടയോ എന്ന് വിഷ്ണു തീരുമാനിക്കാന്‍ സാധ്യതയുള്ളൂ.
അതായത് ഒമറണ്ണന്‍ തനിക്കിട്ട് തോണ്ടിയതാണോ അതോ റിയല്‍ ആയി പറഞ്ഞതാണോ എന്ന് കണ്‍ഫേം ചെയ്യുക എന്നത് ആരായാലും ചെയ്യുമല്ലോ. അതുകൊണ്ട് തന്നെ ഉടനെയൊന്നും ഒരു മാരാര്‍-വിഷ്ണു ഫൈറ്റ് കാണാന്‍ സാധ്യതയില്ല. പുറത്തെ കാര്യങ്ങള്‍ വിഷ്ണു അളക്കുന്നത് താന്‍ ആ വീട്ടില്‍ എങ്ങനെ കാര്യങ്ങള്‍ ആസ്വദിക്കുന്നു, അതുപോലെ ആയിരിക്കുമുല്ലോ പുറത്തുള്ളവരും എന്ന രീതിയില്‍ ആണെന്ന് അവന്‍ പറഞ്ഞിട്ടുമുണ്ട്.
exercises: ശരീര ഭാരം കുറയാന്‍ മാത്രമല്ല എയ്റോബിക് വ്യായാമം: നേട്ടങ്ങള്‍ ഒട്ടനവധി
അതുകൊണ്ട് തന്നെ മാരാറിന്‍റെ പല ഫണ്ണി മൊമന്‍റുകളിലും മനസ്സറിഞ്ഞ് ചിരിച്ച വിഷ്ണു ഒമറണ്ണന്‍റെ വലയില്‍ പൂര്‍ണ്ണമായും വീഴാന്‍ സാധ്യത കുറവാണ്. എങ്കിലും മാരാര്‍ക്ക് പഴയപോലെ കാര്യങ്ങള്‍ അത്ര എളുപ്പമായിരിക്കില്ല എന്നാണ് കരുതുന്നത്.
ഇനി ഗയിം ടൈറ്റ് ആവണമെങ്കില്‍ മനീഷയെ പുറത്താക്കിയ ട്വിസ്റ്റ് പോലെ, അവസാനം വന്ന വൈല്‍ഡ് കാര്‍ഡ് അനുജോസഫിനെ പുറത്താക്കണം.

കാരണം, യൂ ട്യൂബാ ചാനലിലും മറ്റും തന്‍റെ ഫാന്‍ബേസ് ആരൊക്കെയാണെന്ന് കൃത്യമായി ബോധ്യമുള്ളതുകൊണ്ടും, താന്‍ വര്‍ക്ക് ചെയ്യുന്ന ഫീല്‍ഡിന്‍റെ പ്രത്യേകതയും അറിയാവുന്നതു കൊണ്ടും അനു ഒരിക്കലും മാരാറിനെ എതിര്‍ത്ത്, പുറത്ത് കുറച്ചാളുകളുടെ വെറുപ്പ് സമ്പാദിക്കാന്‍ നില്‍ക്കില്ല. പിന്നെ അവിടെയുള്ള നാദിറ, റനീഷ, ജുനൈസ്, സാഗര്‍ ടീമിന് നേരെ മാത്രമേ അവര്‍ തിരിയുകയുള്ളൂ.
ഇത് ഇന്‍മേറ്റ്സ് നോട്ട് ചെയ്യുകയും പുറത്തെ വൈബ് അതുവഴി ഉറപ്പിക്കാന്‍ വിഷ്ണുവിനെ പോലെ ശക്തരായ എതിരാളികള്‍ക്കും മറ്റുള്ളവര്‍ക്കും സഹായകരമാവുകയും ചെയ്യും. കൂടാതെ മാരാറിന് തന്‍റെ പോക്കിനെ കുറിച്ച് വ്യക്തമായ ആത്മവിശ്വാസം ഉറപ്പിക്കാനും പറ്റും. അതായത് ബിഗ്ബോസ് തന്ത്രപരമായി നീങ്ങിയില്ലെങ്കില്‍ വീണ്ടും മാരാര്‍ എന്ന അച്ചുതണ്ടില്‍ കറങ്ങുന്ന മറ്റൊരു സീസണ്‍ ആയി ഇത് മാറും.












Click it and Unblock the Notifications