അഖില്‍ മാരാരുടെ തലവര മാറിയത് അവിടം മുതലാണ്: 'ഒടുവില്‍ ആ ദയനീയ കാഴ്ചയും നാം കണ്ടു'
പ്രതീക്ഷിച്ചത് പോലെ തന്നെ അഖില്‍ മാരാർ തന്നെ ബിഗ് ബോസ് മലയാളം സീസണ്‍ 5 വിന്നറായിരിക്കുകയാണ്. വോട്ടിങ് വിവരം ഇതുവരെ പുറത്ത് വന്നിട്ടില്ലെങ്കിലും മറ്റ് മത്സരാർത്ഥികളെയെല്ലാം ബഹുദൂരം പിന്നിലാക്കിയാണ് അഖില്‍ മാരാർ കിരീടം ചൂടിയിരിക്കുന്നതെന്നാണ് വിവരം. ഒരു സമയത്ത് ബിഗ് ബോസിനെ വലിയ രീതിയില്‍ തള്ളിപ്പറഞ്ഞ അഖില്‍ മാരാർ തന്നെ ആ ഷോയില് വിജയി ആയിരിക്കുന്നുവെന്നതാണ് ശ്രദ്ധേയം.
ഗ്രാന്‍ഡ് ഫിനാലെയ്ക്ക് പിന്നാലെ അഖില്‍ മാരാരുടെ മത്സര രീതിയെ വിലയിരുത്തിക്കൊണ്ടുള്ള കുറിപ്പുകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് കഴിഞ്ഞു. അത്തരമൊരു കുറിപ്പില്‍ അരവിന്ദ് എന്നയാള്‍ പറയുന്നത് ഒരു പക്ഷേ അഖില്‍ മാരാര്‍ എന്ന വ്യക്തിയുടെ ജീവിത്തിലെ ഏറ്റവും മികച്ച തീരുമാനം എന്തായിരുന്നുവെന്ന് ചോദിച്ചാല്‍ അത് ബിഗ്ബോസില്‍ പങ്കെടുക്കണമെന്നുള്ള തീരുമാനമായിരുന്നുവെന്നാണ്. ഇതിനോടകം ഏറെ ചർച്ചാ വിഷയമായ ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ....
ഒരു പക്ഷേ അഖില്‍ മാരാര്‍ എന്ന വ്യക്തിയുടെ ജീവിത്തിലെ ഏറ്റവും മികച്ച തീരുമാനം എന്തായിരുന്നുവെന്ന് ചോദിച്ചാല്‍ അത് ബിഗ്ബോസില്‍ പങ്കെടുക്കണമെന്നുള്ള തീരുമാനമായിരുന്നു. ഒരിക്കല്‍ ലാലേട്ടനെ കുറിച്ച് മാരാര്‍ പറയുന്ന ഒരു വീഡിയോ സ്റ്റാറ്റസിടുന്ന സമയത്താണ് ഇദ്ദേഹത്തെ എന്‍റെ ഓര്‍മയില്‍ ആദ്യമായി പരിചിതമാവുന്നത് ,അന്ന് മുതല്‍ ഇദ്ദേഹത്തെ കുറിച്ച് ബിഗ്ബോസിന്‍റെ വേദിയില്‍ എത്തുന്നത് വരെ കേട്ടതില്‍ ഒന്ന് പോലും ഇയാളുടെ നല്ല വ്യക്തിത്വകുറിച്ചായിരുന്നില്ല.

പല വ്യക്തികളുമായുള്ള അഭിപ്രായ ചര്‍ച്ചകളിലും ഇന്‍റര്‍വ്യൂകളിലും വന്നിരുന്ന് ല്ലുവിളിയും, തെറിയും, ആരോടും എന്തിനെ കുറിച്ചും സംസാരിക്കാനുള്ള കഴിവ് എല്ലാം കൂടി ഒരു അവിയല്‍ പരവം ആയ ഒരു ഐറ്റം. സ്പടികത്തില്‍ ലാലേട്ടനെകുറിച്ച് ശങ്കരാടി പറയുന്ന പോലെ 'സകലകലാവല്ലഭന്‍ വകതിരിവ് വട്ടപൂജ്യം.'
ബിഗ്ബോസിന്‍റെ ആദ്യ ദിനത്തില്‍ തന്നെ വന്ന ദിവസം തന്നെ എയറില്‍ കയറിയ മുതല്‍ ലാലേട്ടന്‍ വരെ *മെയില്‍ ഷോവനിസ്റ്റ് പിഗ്* എന്നാണല്ലോ അറിയപ്പെടുന്നതെന്നായിരുന്നു ചോദിച്ചത്, അന്ന് തന്നെ ഇങ്ങേരുടെ വക ലാലേട്ടന് വേണ്ടി ഞാന്‍ വാദിച്ചിട്ടുണ്ടെന്നൊക്കെ പറഞ്ഞ് അന്ന് തന്നെ തലങ്ങും വിലങ്ങും എയറില്‍ കേറി.
അശ്വന്ത് കോക്ക് പോലെയുള്ള പ്രമുഖ യൂട്യൂബറുമായുള്ള കൊമ്പ് കോര്‍ക്കലിന് ശേഷം ബിഗ് ബോസിലേക്കെത്തിയത് കൊണ്ട് കൊക്കണ്ണനും മോശമാക്കിയില്ല അങ്ങേരും രംഗം കൊഴുപ്പിച്ചു മാരാര്‍ എത്രയും വേഗം തന്നെ പുറത്താകുമെന്നും അങ്ങരുടെ പുരുഷമേധാവിത്ത്വവും ഡബിള്‍ മീനിങ്ങും വെച്ചൊക്കെ ചിലപ്പോള്‍ വായ്ത്താളം കൊണ്ട് പിടിച്ചു നില്‍ക്കുമെന്നും പല സമയത്തും പറയുകയുണ്ടായി. അങ്ങനെ സാബുമോന്‍ ആദ്യ സീസണില്‍ വന്നപ്പോള്‍ ഉള്ളതിനേക്കാള്‍ നെഗറ്റീവുമായി മാരാര്‍ കോട്ടത്തലക്കാരന്‍ ബിഗ്ബോസെന്ന ഒരേ സമയത്ത് ആളുകളെ വാഴ്ത്തുകയും വീഴ്ത്തുകയും ചെയ്യുന്ന ഇരുതലമൂര്‍ച്ചയുള്ള വാളുമായി അയാള്‍ ആ പടി കടന്നെത്തി.

പിന്നീടുള്ള ദിനങ്ങളില്‍ സ്ഥിരം സീസണുകളില്‍ കണ്ടിട്ടുള്ള കപടസ്ത്രീ പുരോഗമനവും സ്ത്രീ പക്ഷ കാര്‍ഡും പൊക്കി പിടിച്ചുള്ള സ്ഥിരം കാഴ്ച്ച് നാം കാണുകയുണ്ടായി. അങ്ങനെ വീക്കിലി ടാസ്കില്‍ മാരാറുടെ ആദ്യ അടി പൊട്ടിയത് കട്ട ടാസ്കിലാണെന്നാണ് ഓര്‍മ. അന്ന് മുതല്‍ തനിക്ക് ദേഷ്യം വരുമ്പോള്‍ ഉള്ള നാക്ക് ചുരുട്ടലും ഒച്ചപ്പാടും സ്ത്രീയെന്നോ, പുരുഷനെന്നോ എന്ന നോട്ടമില്ലാതെയുള്ള പ്രതികരണം ആദ്യ ആഴ്ച്ചകളില്‍ തന്നെ മാരാറോടുള്ള കാഴ്ച്ചപ്പാടുകളും കേട്ടറിവും ഒന്നു കൂടി ദൃഢമാക്കിയെടുത്തു. നല്ല രീതിയില്‍ തന്നെ ട്രോള്‍ മെറ്റീരിയലുമായി മാറി.
അതിന് ശേഷം സാഗറുമായുള്ള പ്രശ്നത്തിലൂടെയാണ് മാരാറുടെ തലവരയിലെ ആദ്യ എഴുത്ത് അങ്ങേര് മാറ്റിയെഴുതാന്‍ തുടങ്ങിയതെന്ന് പറയാം. ആ വീട്ടിലുള്ളവരെല്ലാം താന്‍ പറഞ്ഞ ഒരു വാക്കിനു മുകളില്‍ തൂങ്ങിയപ്പോള്‍ താന്‍ പൊതുവായി പറഞ്ഞ മാപ്പല്ലാതെ സാഗറിനോടും ജുനെെസിനോടും താന്‍ ഒരിക്കലും അല്ലാതെ വ്യക്തിപരമായി എടുത്ത് പറയില്ല എന്നുറപ്പിച്ച് പറയുകയും അത് കൊണ്ട് താന്‍ പുറത്ത് പോകേണ്ടി വന്നാല്‍ പോകുവാന്‍ തയ്യാറാണെന്ന് സ്വധെെര്യം വിളിച്ച് പറഞ്ഞതിലൂടെ ഞാനടങ്ങുന്ന ഒരു കൂട്ടം അങ്ങേര്‍ക്കൊപ്പം ചേര്‍ന്നു.
പിന്നീടങ്ങോട്ട് കാണുന്നത് തളര്‍ന്ന് കിടന്ന ബിഗ് ബോസ് ഷോ യെ ഷിജു-മാരാര്‍-വിഷ്ണും സഖ്യം ചുമലിലേറ്റി കൊണ്ട് പോവുന്നതാണ്. കാരണം പല സീസണുകളിലും കണ്ട പ്രണയ സ്ട്രാറ്റര്‍ജിയും, ഫേക്ക് ഫ്രണ്ട്ഷിപ്പുകളു, വാക്കുകളില്‍ മാത്രം ഒതുങ്ങുന്ന പുരോഗമന ആശയങ്ങളും ചില വിഷങ്ങളുടെ കുത്തിത്തിരിപ്പും, ഏഷണിയും മാത്രം കണ്ട് മടുത്ത പ്രേക്ഷകര്‍ക്ക് ആദ്യ 30 ദിവസം കഴിഞ്ഞപ്പോഴേക്കും ബിഗ്ബോസ് സീസണിലെ ഏറ്റവും മോശം സീസണ്‍ എന്ന് വിധിയെഴുതുന്ന അവസ്ഥയിലേക്ക് വരെ വന്നു.
അതുകൊണ്ടോക്കെ തന്നെയാവാം വിഷ്ണു-മാരാര്‍ ഉണ്ടാക്കുന്ന കണ്ടെന്‍റുകളിലേക്ക് മാത്രം 60ക്യാമറകള്‍ ചുരുങ്ങേണ്ടി വന്നത്. പിന്നീട് കണ്ടത് പകുതി ദിനം കഴിയാറായപ്പോഴേക്കും തന്നെ പ്രേക്ഷകര്‍ ആദ്യമായി ബിഗ്ബോസ് വിന്നറിനെ ഉറപ്പിച്ച കാഴ്ച്ചയാണ്. അങ്ങനെ ബിഗ്ബോസ് ചര്‍ച്ചകളിലും പേജുകളും ഒരു സാധാരണക്കാരന് വേണ്ടി പിആർ ചുമതല ഏറ്റെടുക്കുന്ന കാഴ്ച്ച. മാരാറുടെ ചിരവൈരിയായ അശ്വന്ത് കോക്ക് വരെ വന്ന് തിരുത്തി പറയേണ്ടി വന്നു.
ആ പറച്ചില്‍ കേരളക്കരയിലെ ഓരോ ബിഗ് ബോസ് പ്രേക്ഷകരുടെയും തിരുത്തി പറയലായിരുന്നു. പൊതുവേ സീസണ്‍ പരാജയമാണെന്ന് പല സമയത്തും തോന്നി തുടങ്ങിയപ്പോള്‍ പഴയ സീസണിലെ പുലികളെ വരെ ഇറക്കിയപ്പോഴും അവര്‍ക്കും യുദ്ധം ചെയ്യാന്‍ അവിടെ ഒരു എതിരാളിയെ ഉണ്ടായിരുന്നുള്ളൂ. ആ ഒരു സമയം മുതല്‍ അവിടത്തെ മത്സരാര്‍ത്ഥികളും പ്രേക്ഷകരും ഒരുപോലെ മനസ്സിലാക്കിയ ഒന്നാണ് ബിഗ് ബോസില്‍ നിന്നും അഖില്‍ മാരാറിനെ പുറത്താക്കണമെങ്കില്‍ ഒരേ ഒരു വഴിയേയുള്ളൂ, രജിത്തിനെയും റോബിന്‍റെയും അടിതെറ്റിയ 'ഫിസിക്കല്‍ അസാള്‍ട്ട്' എന്നതിലൂടെ മാരാറെ പുറത്താക്കാമെന്ന തോന്നല്‍ എല്ലാവരുടെയുമുള്ളില്‍ വന്ന് തുടങ്ങി.
അങ്ങനെ കിരാതമീനുകളെല്ലാം കൂടി ഒന്നിച്ച് കാത്തിരുന്ന ആ നിമിഷം വീണുകിട്ടി ജൂനെെസിനെതിരെയുള്ള ഷോള്‍ഡര്‍ പുഷിലൂടെ മാരാറെ പുറത്താക്കണമെന്ന് പഴയ സീസണിലേ ഒരുത്തന്‍റെ കൊരവള്ളിയ്ക്ക് പിടിച്ച് തള്ളിയവന്‍റെ കുബുദ്ധിയിലൂടെ ജുനൈസ് ആരോപിച്ചപ്പോഴും, താന്‍ ചെയ്തത് ബിഗ്ബോസ് ഷോയ്ക്ക് എതിരാണേല്‍ ഇപ്പോള്‍ തന്നെ പുറത്ത് പോകാന്‍ തയ്യാറാണെന്നും നെഞ്ചും വിരിച്ച് പറയാന്‍ തയ്യാറായവന്‍, ആരോടും ചെയ്യാത്ത തെറ്റിന്‍റെ പേരില്‍ മാപ്പ് പറയില്ലെന്ന് ആദ്യം സാഗറിനോട് പറഞ്ഞ അതെ ചങ്കൂറ്റം വീണ്ടും കണ്ടു. അങ്ങനെ മാരാറെ പുറത്താക്കാന്‍ വന്നവനെ ബിഗ് ബോസ് തന്നെ പിടിച്ച് പുറത്താക്കുന്ന ദയനീയ കാഴ്ച്ച.

ബിഗ് ബോസിനെ ഒരിക്കലും അരച്ച് കലക്കി കുടിച്ചവനായിരുന്നില്ല അഖില്‍ മാരാര്‍, കാരണം പല സമയത്തും വിഷ്ണുവിനോടും മറ്റും അടുത്ത ടാസ്ക്കിനെ പറ്റിയും മറ്റും ചോദിക്കുന്നതും കാണുവാന്‍ പറ്റുമായിരുന്നു. എന്നാല്‍ ഓരോ ടാസ്ക്കിലും അദ്ദേഹം ഏറ്റ് വാങ്ങിയ ശാരീരികവേദനയോളം വേറെ ആര്‍ക്കും അവിടെ ഉണ്ടായിട്ടുണ്ടെന്ന് തോന്നുന്നില്ല. അത് പോലെ തന്നെ പല ടാസ്കിലും ഇങ്ങേരെടുത്ത പരിശ്രമവും,പിന്നീട് ലാല്‍ സാറിനോട് തന്‍റെ മത്സരബുദ്ധിയെ പറ്റി വിവരിച്ചപ്പോഴും അവിടെയുള്ളവര്‍ക്ക് പോലും അപ്പോഴാണ് മനസ്സിലായത് *he is classic gamer* എന്ന് .
മലയാളം ബിഗ് ബോസ് സീസണിന്‍റെ മൊത്തം സീസണുകളെയും എടുത്താല്‍ സാബുമോനെ ഇഷ്ടപ്പെട്ടത് ഡയലോഗുകളിലും, ഫെറ്റിങ്ങുകളിലുമാണെങ്കില്‍, രജിത്തിനെ ഇഷ്ടപ്പെട്ടത് എല്ലാവര്‍ക്കുമെതിരെ ഒറ്റയ്ക്ക് നിന്നുള്ള മൈന്‍ഡ് ഗെയിമാണെങ്കില്‍, മണിക്കുട്ടനെ ഇഷ്ടപ്പെട്ടത് എന്‍റര്‍ടെയ്നര്‍ എന്നതില്‍ ആണെങ്കില്‍, ബ്ലെസ്ലിയെ ഇഷ്ട്ടപ്പെട്ടത് തഗ് അടിയിലാണെങ്കില്‍ ഇതെല്ലാം കൂടി ചേര്‍ന്ന ഒരൊറ്റ പാക്കേജാണെന്ന് പറയാം അഖില്‍ മാരാര്‍.
മാരാര്‍ ഒരു പക്ഷേ ഈ സീസണിന് ശേഷം പുറത്തിറങ്ങിയാല്‍ ഒരു പക്ഷേ പഴയ പോലെ പല രാഷ്ട്രീയ നിരീക്ഷണങ്ങളും ചിലപ്പോള്‍ തന്‍റെ രാഷ്ട്രീയവും കാരണം ഇനിയും വിമര്‍ശനങ്ങള്‍ നേരിടുമായിരിക്കും. ഒരു പക്ഷേ അങ്ങേരുടെ അടുത്ത പടം ഒരു ഭൂലോക പരാജയവുമായെന്നിരിക്കാം, എന്നാല്‍ പോലും ബിഗ്ബോസ് ഷോ യുടെ ആരാധകനെന്ന നിലയില്‍ ദേഷ്യം വന്നാല്‍ ദേഷ്യം പ്രകടിപ്പിക്കുകയും, സങ്കടം വന്നാല്‍ കരയുകയും, സന്തോഷം വന്നാല്‍ ചിരിക്കുകയും ചെയ്യുന്ന പുറത്ത് നിന്ന് വന്നപ്പോള്‍ കേട്ട ആ പച്ചയായ വികാരങ്ങളുള്ള സാധാരണക്കാരനായ ആ മനുഷ്യനെ ഞങ്ങള്‍ക്ക് , ഒരു കൂട്ടത്തിനിഷ്ടമാണ്, അതെ മാരാര്‍ എവിടെയാണോ അവിടെയാണ് കൂട്ടം.
അങ്ങനെ ഒടുവില്‍ പ്രേക്ഷകന്‍ തന്നെ ബിഗ്ബോസ് സീസണ്‍ 5ന്‍റെ വിധി എഴുതി. ഇതൊരു പാഠമാണ് കാശ് കൊടുത്ത് ആരെയൊക്കെ പിആർ ഏല്‍പ്പിച്ച് വന്നാലും ബിഗ് ബോസിന്‍റെ 80മുതല്‍ 100ദിനം വരെ ചിലപ്പോള്‍ നിങ്ങളെത്തിയെന്ന് വരാം എന്നാല്‍ അതിനേക്കാള്‍ മുകളിലാടോ പ്രേക്ഷകനെന്ന പിആർ എന്ന് ബാംഗ്ലൂര്‍ റാപ്പര്‍ക്കും ദുബായ് മിഠായിക്കും ഇരുമ്പ് വനിതയ്ക്കും മനസ്സിലായി കാണും. ഇനി വരുന്ന ബിഗ് ബോസിലെങ്കിലും പുരോഗമനവും സ്ത്രീപക്ഷ കാര്‍ഡും ഇറക്കുന്നതിന് മുന്‍പ് ആലോചിക്കണം കീറി പോവും തിരിച്ചറിയല്‍ കാര്‍ഡും റേഷന്‍ കാര്‍ഡും.












Click it and Unblock the Notifications