സെറീനയ്ക്ക് തിരിച്ചടിയായത് പരദൂഷണമോ: എങ്കില്‍ അഖിലും ഷിജുവോ, 'ശോഭയേക്കാള്‍ മികച്ചത് ഇവർ തന്നെ'
ബിഗ് ബോസ് മലയാളം സീസണ്‍ 5 ഗ്രാന്‍ഡ് ഫിനാലെയ്ക്ക് ഒരു ദിവസം മാത്രം ശേഷിക്കേയാണ് സെറീന അപ്രതീക്ഷിതിമായി ഷോയില്‍ നിന്നും പുറത്താവുന്നത്. ബിഗ് ബോസ് വീട്ടിലേക്ക് എത്തിയ അവതാരകന്‍ മോഹന്‍ലാല്‍ തിരികെ പോവുമ്പോള്‍ സെറീനയേയും കൂടെകൂട്ടുകയായിരുന്നു. ഇതോടെ ഷോയില്‍ ഇനി ശേഷിക്കുന്ന താരങ്ങളുടെ എണ്ണം അഞ്ചായി ചുരുങ്ങി. ഇവരില്‍ നിന്നാവും ഇന്ന് നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ വിജയികളെ തിരഞ്ഞെടുക്കുക.
അതേസമയം, തന്നെ സെറീനയുടെ പുറത്താകല്‍ സംബന്ധിച്ച് ആരാധകർക്കിടയില്‍ വ്യത്യസ്ത അഭിപ്രായ പ്രകടനങ്ങള്‍ക്കാണ് ഇടയാക്കിയിരിക്കുന്നത്. പ്രേക്ഷകപിന്തുണയുടെ പേരിൽ സെറീന നിൽക്കാൻ അർഹയായിരുന്നില്ലെങ്കിലും ഒരു മത്സരാർത്ഥി അല്ലെങ്കിൽ ഗെയിമർ എന്ന നിലക്ക് സെറീന 100% വീട്ടില്‍ തുടരാന്‍ അർഹയായിരുന്നുവെന്നാണ് അമല്‍ എന്ന പ്രേക്ഷകന്‍ സോഷ്യല്‍ മീഡിയയിലെ ബിഗ് ബോസ് ഗ്രൂപ്പുകളില്‍ കുറിക്കുന്നത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ഒടുവിൽ സെറീന ബിഗ്ഗ് ബോസ്സ് വീട്ടിൽ നിന്ന് ആറാമതായി പുറത്തായിരിക്കുകയാണ്. അഭിനന്ദനങ്ങൾ! ഇനി സെറീന ഇത്ര നാൾ നിൽക്കാൻ അർഹയായിരുന്നോ എന്നാണ് പലരുടെയും ചോദ്യം. പ്രേക്ഷകപിന്തുണയുടെ പേരിൽ സെറീന നിൽക്കാൻ അർഹയായിരുന്നില്ല, എന്നാൽ ഒരു മത്സരാർത്ഥി അല്ലെങ്കിൽ ഗെയിമർ എന്ന നിലക്ക് സെറീന 100% അർഹയായിരുന്നു.
കാരണങ്ങൾ പലതാണ്. അവൾ തരുന്ന കണ്ടന്റ്, അവളുടെ ഗെയിമിങ് സ്പിരിറ്റ്, വീട്ടിലെ പൊതുകാര്യങ്ങളിൽ ഉള്ള ഇടപെടല്‍, അങ്ങനെ എല്ലാത്തിലും സെറീന മുന്നിൽ തന്നെയായിരുന്നു. റെനീഷ, അഞ്ചൂസ്, സെറീന ഫ്രണ്ട്ഷിപ്, റെനീഷായുമായിട്ടുള്ള പിണക്കം, സാഗർ സെറീന ഫ്രണ്ട്ഷിപ് (ലവ് സ്ട്രാറ്റജി ആണെങ്കിലും അല്ലെങ്കിലും), ജുനൈസ് സെറീന ഇണക്കവും പിണക്കവും, മാരാറുമായുള്ള അടിയും പിന്നെ അയാളുമായിട്ടുള്ള ഇണക്കങ്ങളും എല്ലാം ഈ സീസണിലെ പ്രധാന കണ്ടന്റ് ആണ്.
ഒരു പക്ഷെ അഖിൽ മാരാർ കഴിഞ്ഞാൽ ഈ സീസണിൽ ഏറ്റവും കൂടുതൽ സ്ക്രീൻസ്പേസ് നേടിയ വ്യക്തിയാണ് സെറീന. എല്ലാ തരം ഇമോഷൻസും പ്രകടിപ്പിച്ച സെറീന ഒരു കണ്ടന്റ് മേക്കർ ആയിരുന്നു. ബിഗ്ഗ് ബോസ്സ് ഓർമകളിലൂടെ വീഡിയോകൾ കാണിച്ചപ്പോൾ സെറീനയുടെ സീൻസ് നിറഞ്ഞുനിന്നതും അതുകൊണ്ട് തന്നെയാണ്. ആ വീട്ടിലെ മിക്കവാറും എല്ലാവരോടും അവൾ നല്ല രീതിയില്‍ തന്നെ പെരുമാറി.
പൊതുകാര്യങ്ങളിൽ ഇടപെട്ട് കൃത്യമായി നിലപാടും അവൾ എല്ലായിടത്തും പ്രകടിപ്പിക്കാറുണ്ട്. സേഫ് ഗെയിം കളിക്കാൻ സെറീന ഒരിക്കലും ശ്രമിച്ചിട്ടില്ല. ടാസ്കുകളിലും മികച്ച പ്രകടനമാണ് സെറീന എന്നും കാഴ്ചവെച്ചിട്ടുള്ളത്. സ്പോണ്‍സർ ടാസ്കുകളിൽ ഏറ്റവും കൂടുതൽ വിജയിച്ചത് സെറീനയാണ്. ടിക്കറ്റ് ടു ഫിനാളെ ടാസ്കിൽ നാദിറക്ക് പിറകെ രണ്ടാമത് എത്തി. വീട്ടിൽ ക്യാപ്റ്റൻ ആയി. സംസാരിക്കാനുള്ള കഴിവും ഉള്ളതിനാൽ മോർണിംഗ് ടാസ്കുകളിലും സെറീന പലപ്പോഴും നല്ല രീതിയിൽ പെർഫോം ചെയ്തിട്ടുണ്ട്.
സെറീനയെ വെച്ച് താരതമ്യം ചെയുമ്പോൾ നമ്മൾ എല്ലാരും മികച്ച മത്സരാർത്ഥിയെന്നും അയേണ്‍ ലേഡിയെന്നും കപ്പിന് അർഹതയുണ്ടെന്നും വിശേഷിപ്പിക്കുന്ന ശോഭ വളരെ താഴെ തന്നെയാണ്. ആദ്യ ആഴ്ചകളിൽ ഒട്ടും തന്നെ സ്ക്രീൻസ്പേസ് നേടാൻ സാധിക്കാത്ത ഒരു മത്സരാർത്ഥിയായിരുന്നു ശോഭ. മാരാറുമായി ഒരു ടോം ആന്‍ഡ് ജെറി കോംമ്പോ ഉണ്ടായത് കൊണ്ടും, മാരാറുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇടപെട്ട് മാത്രം സ്ക്രീൻ സ്പേസ് നേടിയ മത്സരാർത്ഥിയാണ് ശോഭ.
അല്ലാതെ എന്ത് കണ്ടന്റ്, അല്ലെങ്കിൽ എന്റർടെയിമെന്റാണ് ശോഭ നമുക്ക് തന്നത്? ടാസ്കുകളിൽ 100% കൊടുക്കുന്നുണ്ട് എന്നത് ശരി തന്നെ. എന്നാൽ ബുദ്ധിപരമായി ജയിച്ച ടാസ്ക്കുകളേക്കാള്‍ കള്ളത്തരം കാണിച്ച് ജയിച്ച ടാസ്കുകൾ ആയിരിക്കും കൂടുതലും. മാരാർ വിഷയങ്ങൾ ഒഴിച്ചുള്ള ഒരു പൊതു കാര്യങ്ങളിലും ശോഭ വ്യക്തമായ നിലപാടോ ഇടപെടലോ നടത്തിയിട്ടില്ല. മാരാറിനോടുള്ള വ്യക്തി വൈരാഗ്യം മാത്രമായിരുന്നു ശോഭയുടെ കണ്ടന്റ്.
അല്ലാതെ സെറീന സ്കോർ ചെയ്ത അത്രയും ശോഭ എവിടെയും സ്കോർ ചെയ്തിട്ടില്ല എന്നതാണ് സത്യം. സെറീനയുടെ പരദൂഷണം ആണ് പലരെയും വെറുപ്പിച്ചത് എന്ന് പറയുമ്പോൾ തിരിച്ചു ചോദിക്കാനുള്ളത് അഖിൽ മാരാറും ഷിജുവും പരദൂഷണം പറയാറില്ലേ എന്നതാണ്. ഗെയിംന്റെ ഭാഗമായി ഇതെല്ലാം വേണം.
സെറീന നിറഞ്ഞാടിയ ഒരു സീസൺ തന്നെയായിരുന്നു ബിഗ്ഗ് ബോസ്സ് മലയാളം സീസൺ 5. അഖിൽ മാരാർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സ്ക്രീൻ സ്പേസ് നേടിയടുത്ത വ്യക്തി. പ്രേക്ഷകപിന്തുണ പിന്നിലായിരുന്നുവെങ്കിലും ഒരു ഗെയിമർ എന്ന നിലയില്‍ ഇതിനേക്കാള്‍ മികച്ച സ്ഥാനം അർഹിക്കുന്നു.












Click it and Unblock the Notifications