ബിഗ് ബോസിൽ നിന്ന് കിട്ടിയ 50 ലക്ഷം എന്ത് ചെയ്യും? അഖിൽ മാരാർ പറയുന്നു
ബിഗ് ബോസ് മലയാളം സീസൺ 5 ൽ സംവിധായകൻ അഖിൽ മാരാർ ആയിരുന്നു കിരീടം ചൂടിയത്. മികച്ച ഗെയിമർ, എല്ലാ വിഷയങ്ങളിലും സംസാരിച്ച് പിടിച്ച് നിൽക്കാനുള്ള വാക്ചാതുര്യം, മികച്ച എന്റർടെയിനർ, മൈന്റ് ഗെയിം എന്നിങ്ങനെ എല്ലാ ഘടകങ്ങളും അഖിലിന്റെ വിജയത്തിൽ നിർണായകമായി.
50 ലക്ഷം രൂപയായിരുന്നു അഖിലിന് സമ്മാനമായി ലഭിച്ചത്. ഒപ്പം ഒരു സർപ്രൈസ് സമ്മാനവും ലഭിച്ചു. ഷോയുടെ ടൈറ്റില്‍ സ്പോണ്‍സര്‍മാരില്‍ ഒന്നായ മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ എസ്‍യുവി ആയ ഫ്രോങ്‍ക്സ് ആയിരുന്നു അഖിലിന് ലഭിച്ചത്.

ഇത്രയും വലിയ തുക സമ്മാനമായി ലഭിച്ചതിന് പിന്നാലെ തന്നെ അഖിൽ ഈ തുക കൊണ്ട് എന്തൊക്കെ ചെയ്യുമെന്ന ചോദ്യമായിരുന്നു ആരാധകർ ഉയർത്തിയത്. ഇപ്പോഴിതാ അതിന് ഉത്തരം നൽകുകയാണ് അഖിൽ. 'വെറൈറ്റി മീഡിയ' എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അഖിൽ ഇതിനോട് പ്രതികരിച്ചത്.
50 ലക്ഷം എന്ത് ചെയ്യുമെന്നതിനെ കുറിച്ച് ഈ നിമിഷം വരെ ഞാൻ ചിന്തിച്ചിട്ടേ ഇല്ല. ഞാൻ പൈസയുടെ കാര്യത്തെ കുറിച്ച് ഫോക്കസ്ഡ് അല്ല. എന്റെ സുഹൃത്തുക്കളുടെ കൈയ്യിൽ പൈസ ഉണ്ടാകുന്നതാണ് എനിക്ക് ഇഷ്ടം.ഞാൻ ഉദ്ഘാടനത്തിന് പോകുമ്പോഴൊക്കെ അവരാണ് പൈസ വാങ്ങുന്നതും അത് കൈകാര്യം ചെയ്യുന്നതുമൊക്കെ. ഞാൻ ഹോട്ടലിൽ പോകുമ്പോൾ അവരാണ് പൈസ കൊടുക്കുന്നത്. പുറത്തിറങ്ങിയപ്പോൾ ഒന്നരക്ഷം രൂപയുടെ ഡ്രസ് ആണ് വാങ്ങിയത്. അവരാണ് പൈസ കൊടുത്തത്. ഞാൻ അവരുടെ ചെലവിൽ തന്നെയാണ് ജീവിക്കുന്നത്.
ഞാൻ വണ്ടിയെടുത്തത് എന്റെ കൂട്ടുകാരന്റെ ലോണിലാണ്. ഞാൻ വീടൊന്നും ഇതുവരെ വെച്ചിട്ടില്ല. എന്തെങ്കിലുമൊക്കെ ചെയ്യണം. അഞ്ച് ലക്ഷം കിട്ടിയാലും അഞ്ച് കോടി കിട്ടിയാലും എനിക്ക് സന്തോഷത്തോടെ ജീവിക്കണം. ഞാൻ ആഗ്രഹിക്കുന്നതൊക്കെ എനിക്ക് കിട്ടണം. ഞാൻ ആഗ്രഹിക്കുന്ന വണ്ടി വേണം, എനിക്ക് എല്ലാ ദിവസവും സന്തോഷമായിരിക്കണം. ഞാൻ അധികം യാത്ര ചെയ്യുന്ന ആളൊന്നുമല്ല. എനിക്ക് എന്റെ സുഹഗൃത്തുക്കളുടെ കൂടെ നിൽക്കുന്നതാണ് ഇഷ്ടം. അത് റൂമിലിരുന്നാണേലും പുറത്തിരുന്നാലും.
സകല അലമ്പിനും പോകുന്നൊരാളായിരുന്നു ഞാൻ. തോട്ടിലൊക്കെ പോയി മീൻ പിടിച്ചും ആഞ്ഞിലിയിലും കവുങ്ങിലുമൊക്കെ കയറിയിരുന്ന ആളാണ്. പിള്ളേരുടെ കൂടെയൊക്കെ നടക്കുന്നതാണ് എനിക്ക് ഇഷ്ടം. കള്ള് ഷാപ്പിൽ പോയി കള്ള് കുടിക്കുക, ഇതൊക്കെ ഇനി നടക്കുമോയെന്നാണ് എന്റെ ആശങ്ക.
നാദിറയ്ക്ക് കൊടുത്ത ഏഴരലക്ഷം എന്റെ പൈസയിൽ നിന്ന് കുറക്കില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. നാദിറ പരമാവധി വന്നാലും സെക്കന്റ് മാത്രമേ വരുമെന്ന് എനിക്ക് അറിയാമായിരുന്നു. 70 ദിവസത്തിന് ശേഷമാണ് നാദിറയ്ക്ക് കൂടുതൽ വോട്ട് കിട്ടി തുടങ്ങിയത്. ടിക്കറ്റ് ടു ഫിനാലേയിൽ വോട്ടിങ്ങിൽ പക്ഷേ അവൾ ഏറ്റവും അവസാനം തന്നെയായിരുന്നു. ഹൗസിൽ ഉണ്ടായിരുന്ന നല്ലൊരു പ്ലയർ ആയിരുന്നു നാദിറ.
ബിഗ് ബോസ് അൾട്ടിമേറ്റ് ഉണ്ടായാൽ ഞാൻ പോകില്ല. കാരണം ഒരു അഖിൽ മാരാരെ ബിഗ് ബോസ് സീസൺ 5 സൃഷ്ടിച്ച് കഴിഞ്ഞു . ഞാൻ എന്താണെന്ന് ജനം കണ്ട് കഴിഞ്ഞു. അതുകൊണ്ട് തന്നെ പോകാൻ ഞാൻ താത്പര്യപ്പെടുന്നില്ല.ഇനി ബിഗ് ബോസ് അൾട്ടിമേറ്റിലേക്ക് സീസൺ 5 ൽ നിന്നും ആരെയൊക്കെ ഞാൻ തിരഞ്ഞെടുക്കുമെന്ന് ചോദിച്ചാൽ അത് വിഷ്ണുവും നാദിറയും ജുനൈസുമായിരിക്കും. കാരണം ഇവർക്ക് കണ്ടന്റുകൾ സൃഷ്ടിക്കാനും ഗെയിം കളിക്കാനും അറിയാം.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications