സാഗര്‍ അക്ഷരാര്‍ത്ഥത്തില്‍ ലോക്കായി, നാദിറയോട് നോ പറഞ്ഞാല്‍ സംഭവിക്കുന്നത്...; വൈറല്‍ കുറിപ്പ്
പ്രേക്ഷകരുടെ ഇഷ്ട ഷോയായ ബിഗ് ബോസ് സീസണ്‍ 5 അമ്പതാം ദിവസത്തിലേക്ക് അടുത്തിരിക്കുകയാണ്. പ്രേക്ഷകരെ ആവേശം കൊള്ളിച്ച് പുതിയ സംഭവ വികാസങ്ങളിലൂടെയാണ് ഷോ കടന്നു പോകുന്നത്. ഇപ്പോള്‍ പ്രണയത്തിന്റെ ട്വിസ്റ്റുകളുമായാണ് ഷോ മുന്നോട്ടു പോകുന്നത്. കഴിഞ്ഞ ദിവസം പ്രേക്ഷകരെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് നാദിറ സാഗറിനോട് തന്റെ പ്രണയം തുറന്നുപറഞ്ഞത്. നാദിറ ഇക്കാര്യം നേരത്തെ തന്നെ ജുനൈസിനോട് പറഞ്ഞിരുന്നു.
എന്നാല്‍ ഇപ്പോള്‍ നാദിറ സാഗറിനോട് പറഞ്ഞതോടെ പുതിയ ട്വിസ്റ്റുകള്‍ നടക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രേക്ഷകര്‍ വിലയിരുത്തുന്നത്. നാദിറ നേരത്തെ തന്നെ തന്റെ ഇഷ്ടത്തെ കുറിച്ചുള്ള സൂചനകള്‍ നല്‍കിയിരുന്നു. നാദിറ തന്റെ ഇഷ്ടം വെളിപ്പെടുത്തിയതോടെ പ്രേക്ഷകരും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളുമായി സജീവമാണ്.

ബിഗ് ബോസിന്റെ ഔദ്യോഗിക ഗ്രൂപ്പില്‍ ഇതുമായി ബന്ധപ്പെട്ട ഒരു ആരാധകന്‍ പങ്കുവച്ച കുറിപ്പാണ് വൈറലാകുന്നത്. ഇപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ലോക്ക് ആയിരിക്കുന്നത് സാഗര്‍ ആണ് എന്ന് തുടങ്ങുന്ന കുറിപ്പാണ് വൈറലാകുന്നത്. നോ പറഞ്ഞാല്‍ ട്രാന്‍സ്‌ജെന്‍ഡര്‍ കാര്‍ഡ് എടുത്തിടും. ഹെട്രോസെക്ഷ്വലായ സാഗറിന് ഇപ്പോഴും മെയില്‍ ജെനിഷ്യല്‍സ് ആയി നടക്കുന്ന നാദിറയെ ഇഷ്ടമാകില്ല, പല തവണ അവന്‍ അത് മാന്യമായി പറഞ്ഞതുമാണെന്ന് കുറിപ്പില്‍ പറയുന്നു.
എന്നിട്ടും ആ ട്രാക്കില്‍ പോയി അവളോട് മിണ്ടികൊണ്ടിരിക്കണം, കൂടെയിരിക്കണം കൂടെ കിടക്കണം, ഇനി മുതല്‍ താന്‍ കൂടുതല്‍ എക്‌സ്പ്രസീവ് ആകും, അപ്പോള്‍ സാഗര്‍ ദേഷ്യത്തോടെ റിയാക്റ്റ് ചെയ്യരുത് എന്നൊക്കെ നാദിറ പറയുന്നത് എക്‌സ്ട്രീം ടോക്‌സിക്ക് ആണ് എന്ന് മാത്രമല്ല, അവള്‍ റെപ്രെസെന്റ് ചെയുന്ന മൊത്തം കമ്യൂണിറ്റിയേ സമൂഹത്തില്‍ വീണ്ടും നെഗറ്റീവ് ആക്കാനും ചാന്‍സുണ്ട്.
സാഗര്‍ അവിടെ എന്ത് തരത്തിലുള്ള പ്ലേയും ആയിക്കൊള്ളട്ടെ, ഒറ്റപ്പെടല്‍ അനുഭവപ്പെടുന്നവരോട് അവനുള്ള സോഫ്റ്റ് കോര്‍ണര്‍ ആണ് നാദിറയോട് അത്രയും ക്ലോസ് ആയി അവന്‍ പെരുമാറാന്‍ കാരണം. അത് ഇത്തരത്തില്‍ യൂസ് ചെയുന്നത് കാണുമ്പൊള്‍ ഇറ്റ് ഫീല്‍സ് ഡിസ്ഗസ്റ്റിംഗ് എന്നാണ് ഒരു ആരാധകന്‍ ബിഗ് ബോസ് ഗ്രൂപ്പില്‍ പറഞ്ഞത്.
അതേസമയം, ഞാന്‍ എന്റെ ഉള്ളിലുള്ളത് നിന്നോട് പറഞ്ഞിട്ടുണ്ട്. അത് തിരിച്ചു വേണം എന്ന് വാശി പിടിക്കുന്ന ആളല്ല ഞാന്‍. നിനക്ക് ഉണ്ടോയെന്ന് ഞാന്‍ തിരിച്ചു ചോദിച്ചിട്ടുമില്ല. കാരണം ഉണ്ടെങ്കിലും ഇല്ലെങ്കിലും എനിക്ക് അത് പ്രശ്‌നമല്ല - ഇങ്ങനെയാണ് നാദിറ സാഗറിനോട് പറഞ്ഞത്. എന്നാല്‍ ഇതിന് സാഗര്‍ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു.
താന്‍ ഉദ്ദേശിക്കുന്ന രീതിയില്‍ എന്തായാലും എനിക്ക് ഉണ്ടാകുമെന്ന് തോന്നുന്നില്ല. എന്നാല്‍ നീ എനിക്ക് ആശ തരണോ പ്രതീക്ഷ തരണമെന്നോ എന്നൊന്നും വാശിപിടിക്കുന്നില്ലെന്ന് നാദിറ പറഞ്ഞു. അതേസമയം, നാദിറ സാഗറിനോട് ഇഷ്ടം പറഞ്ഞതോടെ ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി നടക്കുന്നുണ്ട്.












Click it and Unblock the Notifications