'മിഥുന്‍ ഒരിക്കലും പൂക്കാത്ത കാവടി', കപ്പെടുക്കാന്‍ അര്‍ഹത ആര്‍ക്ക്? വൈറലായി അവലോകന കുറിപ്പ്

ബിഗ് ബോസ് മലയാളം സീസണ്‍ 5 അവസാനത്തോട് അടുക്കുകയാണ്. കഴിഞ്ഞ ആഴ്ച വിഷ്ണു അപ്രതീക്ഷിതമായി പുറത്തായതോടെ നിലവില്‍ ഒമ്പത് മത്സരാര്‍ത്ഥികളാണ് ബിഗ് ബോസ് വീട്ടില്‍ ഇനി അവശേഷിക്കുന്നത്. അതിനാല്‍ തന്നെ ഫൈനല്‍ ഫൈവിലെത്താന്‍ എല്ലാവരും വലിയ പോരാട്ടമാണ് കാഴ്ചവെക്കുന്നത്. ടിക്കറ്റ് ടു ഫിനാലെ വിജയത്തോടെ നാദിറ ഫൈനല്‍ ഉറപ്പിച്ചിട്ടുണ്ട്.

ഇനിയുള്ള രണ്ടാഴ്ചക്കുള്ളില്‍ ആരൊക്കെ ബിഗ് ബോസ് വീട്ടില്‍ തുടരും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അതിനിടയില്‍ മത്സരാര്‍ത്ഥികള്‍ തമ്മിലുള്ള താരതമ്യങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ സജീവമായി നിലനില്‍ക്കുന്നുമുണ്ട്. ഇപ്പോഴിതാ അവശേഷിക്കുന്ന മത്സരാര്‍ത്ഥികളുടെ ട്രെവര്‍ റെസ്‌നിക്ക് എന്ന പ്രൊഫൈലില്‍ നിന്ന് വന്നത താരതമ്യ കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്...

bigg boss

ആര്‍ക്കാണ് ഈ സീസണില്‍ വിജയിക്കാന്‍ അര്‍ഹത?

റെനീഷ: എന്റെ കാഴ്ചപ്പാടില്‍ റെനീഷ ഒട്ടും ഡിസര്‍വിങ് ആയി തോന്നിയിട്ടില്ല. ആകെ റെനീഷയില്‍ ഇഷ്ടപ്പെട്ട ഒരു കാര്യം മുഖത്ത് നോക്കി ആരോടും എന്തും പറയും എന്നുള്ളതാണ്. അല്ലാതെ മറ്റുള്ളവരേക്കാള്‍ മുകളില്‍ ഈ ഷോയ്ക്കായി എന്തെങ്കിലും ചെയ്യുന്നുണ്ടെന്ന് ഒരിക്കല്‍ പോലും ഫീല്‍ ചെയ്തിട്ടില്ല. വിഷയങ്ങളില്‍ ഇടപെടാനോ വിഷയങ്ങള്‍ ഇല്ലാത്തപ്പോള്‍ കണ്ടന്റ് ക്രിയേറ്റ് ചെയ്യാനോ കഴിവില്ല. കഴിഞ്ഞ പ്രാവശ്യത്തെ ദില്‍ഷയെ അനുകരിച്ച് അങ്ങു പോവുന്നു.

സെറീന: ഒരുപാട് ഹാര്‍ഡ് വര്‍ക്ക് ചെയ്യുന്നുണ്ട് അവിടെ പിടിച്ചു നില്‍ക്കാന്‍. പക്ഷേ ആദ്യ 3 ആഴ്ചയില്‍ ഗോപിക ചെയ്ത കാര്യങ്ങള്‍ കഴിഞ്ഞ 3 ആഴ്ചയില്‍ സെറീന ചെയ്യുന്നു എന്നതൊഴിച്ചാല്‍ ഒരു ക്ലീഷേ മത്സരാര്‍ത്ഥി. പലപ്പോഴും കാര്യങ്ങള്‍ മനസിലാക്കാന്‍ പോലും കഴിയാതെ ഗെയിം കളിക്കും, മറ്റുള്ളവരും ഗെയിം അറിയാത്തവര്‍ ആയതുകൊണ്ട് എന്തോ ഭാഗ്യം കൊണ്ട് രക്ഷപ്പെടും.

നാദിറ: എന്റര്‍ടെയിനര്‍ ആണ്. ഗെയിമില്‍ ഹാര്‍ഡ് വര്‍കിംഗ് ആണ്. മറ്റുള്ളവരുടെ അണ്ണാക്കിലേക്ക് പ്രോഗ്രസീവ് ചിന്തകള്‍ കുത്തികയറ്റാറില്ല. കമ്മ്യൂണിറ്റി കാര്‍ഡ് ഒരു പരിധിയില്‍ കൂടുതല്‍ പറഞ്ഞു വെറുപ്പിക്കറുമില്ല. (പിന്നെ പിടിച്ചു നില്‍ക്കാന്‍ ആവശ്യമായ പ്രോഗ്രസീവ് തോട്‌സ് മാത്രമാണോ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്). കുത്തിത്തിരുപ്പ് ഭംഗിയായി ചെയ്യുന്ന ഒരാള്‍. മാരാരുടെ പല സ്വഭാവങ്ങളും ഉള്ള മറ്റൊരാള്‍. പക്ഷേ ഇപ്പോ വേണേലും കാലുവാരം.

ശോഭ: ഈ സീസണിലെ ഏറ്റവും ഇറിറ്റേറ്റിംഗ് വ്യക്തികളില്‍ ഒരാളാണ്. ഗെയിം ജയിക്കാന്‍ എന്തും ചെയ്യും. എന്നാല്‍ അത് എന്റര്‍ടെയ്ന്‍മെന്റ് ആയി ചെയ്യനുമറിയില്ല. തര്‍ക്കങ്ങള്‍ ഉണ്ടാക്കും. വാദിച്ചു ജയിക്കാനറിയില്ല. മെയിന്‍ പ്രശ്‌നം എന്താണെന്ന് വെച്ചാല്‍ ഉഡായിപ്പ് കാണിച്ചിട്ട് അവിടെ ഉള്ളവരോട് തര്‍ക്കിക്കും. ഇത് കാണുന്ന പ്രേക്ഷകരെ പറ്റിക്കാനും നോക്കും. മാരാര്‍ തുടക്കത്തില്‍ ഔട്ട് ആയിരുന്നെങ്കില്‍ ശോഭ 50 പോലും എത്തില്ലായിരുന്നു. ഒരു പരദൂഷണം അമ്മായി എന്ന ലേബലില്‍ തീര്‍ന്നേനെ.

മാരാര്‍: ഈ സീസണ്‍ മുന്നോട്ട് കൊണ്ടു പോവുന്ന എന്റര്‍ടെയിനര്‍. എന്റര്‍ടെയ്ന്‍മെന്റിന്റെ അതിരുകളെകുറിച്ച് പലപ്പോഴും ബോധം ഇല്ലാതെ പോവുന്നു. വളരെ ആക്റ്റീവ് ആയ പ്ലെയര്‍ പക്ഷേ അഹങ്കാരം, മറ്റുള്ളവരെ അംഗീകരിക്കാന്‍ ഉള്ള മടി എന്നിവ ഒരു മോശം മനുഷ്യന്‍ എന്ന പ്രതീതി നല്‍കുന്നു. സാധാരണക്കാര്‍ക്ക് ഇടയില്‍ കാണാന്‍ പറ്റുന്ന ഒരാള്‍ എന്ന തോന്നല്‍ മറ്റുള്ളവരേക്കാള്‍ ക്രിയേറ്റ് ചെയ്യാന്‍ മാരാര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

റിനോഷ്: ഈ സീസണ്‍ ഇത്രയും ബോര്‍ ആക്കാന്‍ പ്രധാന പങ്ക് വഹിച്ച ആള്‍. പുള്ളീടെ ഡുവല്‍ പേഴ്‌സണലാറ്റി കളി ആണ് ഏറ്റവും വെറുപ്പീര്. കരിക്ക് ഒക്കെ കന്റെന്റ് ഇടുന്ന പോലെ 6 മാസം കൂടുമ്പോള്‍ ഒന്ന് എന്ന രീതിയില്‍ വന്ന് പിആര്‍ ടീമിന് ഉള്ള ബൈറ്റ്‌സ് കൊടുക്കൂം. 70 ദിവസം ആയതിനു ശേഷം ആണ് എന്തേലും ഒന്ന് ചെയ്യാന്‍ തുടങ്ങിയത്. പ്രിപ്പെയറായി വന്നാല്‍ ക്രിസ്റ്റല്‍ ക്ലിയര്‍ ആയി കാര്യങ്ങള്‍ പറയാന്‍ പറ്റും.

അതും ഒരു സ്‌ക്രിപ്റ്റ് എക്‌സിക്യൂട്ട് ചെയ്യുന്ന പോലെ വോയ്‌സ് മോഡുലേഷന്‍, ക്യാമറ ആംഗിള്‍, എല്ലാം നോക്കി തന്നെ പ്രസന്റ് ചെയ്യും. അടുത്ത സീസണില്‍ എങ്കിലും ഇമ്മാതിരി ഉഡായിപ്പുകള്‍ ഉണ്ടാകാതിരിക്കട്ടെ.
ഷിജു: റിനോഷിന്റെ വേറൊരു വേര്‍ഷന്‍. കണ്ട്ന്റ് ഉണ്ട് പക്ഷേ കഥയില്ല. ഈ ഷോ മുന്നോട്ട് കൊണ്ടുപോവുന്നതില്‍ പ്രത്യക്ഷമായി ഒരു പങ്കുമില്ല.
മിഥുന്‍: ഒരിക്കലും പൂക്കാത്ത കാവടി.

ജുനൈസ്: തുടക്കം മുതല്‍ എല്ലാ പ്രശ്‌നങ്ങളിലും തലയിടും, ഹീറോ ഇമേജ് ട്രൈ ചെയ്ത് കോമഡി പീസ് ആയിപ്പോയി. അത് മനസ്സിലാക്കിയപ്പോള്‍ നല്ല ഡൗണ്‍ ആയിരുന്നു. ഗസ്റ്റ് വന്നപ്പോള്‍ പുതിയ ഒരു ഉണര്‍വ് കിട്ടി. ഒരു വീക്ക് പോലും ആക്ടീവ് അല്ലാതെ ഇരുന്നിട്ടില്ല. എല്ലാവരുടെയും ചെണ്ടയയിട്ട് പോലും വീണ്ടും കൊട്ടാന്‍ നിന്ന് കൊടുക്കും. എത്ര ഇറിറ്റേറ്റിംഗ് ആണെങ്കിലും പ്രേക്ഷകര്‍ക്ക് അവസാനം സഹതാപം തോന്നും.

ഒന്നിലും വാദിച്ചു ജയിക്കനോ കളിച്ചു ജയിക്കനോ കഴിവുളളതായി തോന്നില്ല. എന്നല്‍ പോലും വിട്ടു കൊടുക്കാതെ പോരാടും. തോറ്റു പോയാല്‍ അത് മനസ്സിലാവുക കൂടിയില്ല. ബിഗ് ബോസ് 5 ഏറ്റവും കണ്ടന്റ് ഉണ്ടാക്കുകയും സാവധാനം പ്രേക്ഷക സ്‌നേഹം നേടുകയും ചെയ്ത വ്യക്തി.

ജുനൈസ്, നദിറ, മാരാര്‍ എന്നിവരില്‍ ആരു കപ്പെടുത്തലും ഓക്കെ. നാദിറ പണപ്പെട്ടി എടുക്കുകയും ജുനൈസ് കപ്പ് എടുക്കുകയും ചെയ്താല്‍ കൂടുതല്‍ സന്തോഷം. മാരാര്‍ ഇപ്പോഴേ വിജയിച്ചു കഴിഞ്ഞു, കേരളത്തില്‍ അങ്ങേരെ അറിയുന്ന ഏറെക്കുറെ എല്ലാ ആളുകള്‍ക്കും പുച്ഛമായിരുന്നു ബിഗ് ബോസ് മലയാളം സീസണിന് മുന്‍പ്. ഇപ്പോള്‍ അങ്ങനെ അല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+