Get Updates
Get notified of breaking news, exclusive insights, and must-see stories!

മാരാരും വൈബറുമൊന്നുമല്ല, ആദ്യ ആഴ്ചയിലെ മികച്ച താരം റിനോഷ്: പ്രേക്ഷക പിന്തുണ കണ്ട് ഞെട്ടല്‍

ബിഗ് ബോസ് സീസണ്‍ 5 മലയാളം ആദ്യ ഒരാഴ്ച പിന്നിടുമ്പോള്‍ വളരെ അധികം ആവേശകരമായ രീതിയിലാണ് മുന്നോട്ട് പോവുന്നത്. ക്യാപ്റ്റന്‍ ടാസ്കും ജയില്‍ ടാസ്കുമൊക്കെയായി മത്സരാർത്ഥികള്‍ കളം നിറഞ്ഞതോടെ കാണികളും സന്തോഷത്തിലായി. ഇതിനിടയില്‍ തന്നെ മത്സരാർത്ഥികള്‍ തമ്മിലുള്ള നിരവധി വഴക്കുകള്‍ നടന്നെങ്കിലും ഒരു തർക്കവും അധിക നേരം നിട്ടുപോയിട്ടില്ല.

ഒരോ മത്സരാർത്ഥികളെ കുറിച്ചുള്ള ധാരണയും ഏവർക്കും ലഭിച്ച് കഴിഞ്ഞു. അകത്ത് എന്തൊക്കെ നടന്നാലും പുറത്തുള്ള ആളുകള്‍ക്ക് ഏറ്റവും ഇഷ്ടം റിനോഷിനെയാണെന്നാണ് ആളുകളുടെ പ്രതികരണം വ്യക്തമാക്കുന്നത്. ആദ്യ ആഴ്ചയിൽ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെച്ചുവെന്നാണ് ഇ ടൈംസ് നടത്തിയ സർവ്വേയില്‍ പങ്കെടുത്ത 88% നെറ്റിസൺമാരും അഭിപ്രായപ്പെടുന്നത്.

 rinoshgeroge

റിനോഷ്, ദേവു, അഖിൽ മാരാർ, വിഷ്ണു എന്നിവരില്‍ നിന്നും മികച്ചതാരത്തെ തിരഞ്ഞെടുക്കാനാിരുന്നു നെറ്റിസൺമാരോട് ആവശ്യപ്പെട്ടത്. ആശ്ചര്യകരമെന്നു പറയട്ടെ, വോട്ടെടുപ്പിൽ, 88% നെറ്റിസൺമാരും റിനോഷിനെ ഏറ്റവും മികച്ച താരമായി പിന്തുണച്ചപ്പോഴും ഏഴ് ശതമാനം പേർ വിഷ്ണു ജോഷിയേയും ശേഷിക്കുന്ന കുറച്ച് പേർ ദേവുവിനെയും അഖിൽ മാരാരെയും തിരഞ്ഞെടുത്തു.

നേരെ മറുവശത്ത് ബിഗ് ബോസില്‍ ഉള്ളവർ ഈ ആഴ്‌ചയിലെ ഏറ്റവും മോശം പ്രകടനക്കാരിൽ ഒരാളായി റിനോഷിനെ തിരഞ്ഞെടുത്തിരുന്നു. ജോലിയിലും വീട്ടുജോലികളിലും അദ്ദേഹം സജീവമല്ലെന്ന് അവർ വിമർശിച്ചു. ഗെയിമിൽ നിന്ന് വിട്ടുനിൽക്കുന്നതില്‍ ബിഗ് ബോസ് മുന്നറിയിപ്പ് നൽകിയതും ശ്രദ്ധേയമാണ്. എന്നിരുന്നാലും, കുറച്ച് ദിവസങ്ങൾക്ക് ശേഷം, റിനോഷ് തന്റെ റാപ്പ് ഗാനങ്ങളുമായി വീട്ടിൽ കൂടുതൽ സജീവമായി കാണപ്പെട്ടു. വീട്ടുജോലികളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ തൽക്ഷണ ഗാനം അവതാരകനായ മോഹൻലാലിന്റെ കൈയ്യടി പോലും ഇടയാക്കി.

vibergood

അതേസമയം, റിനോഷിനെ എതിർക്കുന്നവരും നിരവധിയാണ്. ഭൂരിപക്ഷ അഭിപ്രായത്തിനു എതിരായേക്കാമെങ്കിലും പറയാതെ വയ്യ എന്ന് അഭിപ്രായപ്പെടുന്ന ഒരു പ്രേക്ഷകന്‍ പറയുന്നത് "ബിഗ് ബോസ് അഞ്ചാം സീസൺ തുടങ്ങി ഒരാഴ്ച പിന്നിടുമ്പോൾ പ്രത്യേകിച്ച് ഒന്നും ചെയ്യാതെ നിൽക്കുന്ന ആളാണ് റിനോഷ്. പക്ഷെ ഒട്ടുമിക്ക ഗ്രൂപ്പുകളിലും ഇങ്ങേരെ പൊക്കിയടിച്ച് മികച്ച മത്സരാർത്ഥികളിൽ ഒരാളായി ഉയർത്തിക്കൊണ്ടുവരാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ കാണുന്നുണ്ട്.''- എന്നാണ്.

സ്വർണം വാങ്ങുന്നുവെങ്കില്‍ ഈ ദിവസങ്ങളില്‍ വാങ്ങണം: എങ്കില്‍ വീടുകളില്‍ ഐശ്വര്യവും സമ്പത്തും വർധിക്കും

ബിഗ് ബോസ്സിൽ ഉള്ള മത്സരാർത്ഥികളിൽ ഏറ്റവും വീക്ക് ആയ ഒരാളാണ് റിനോഷ്. ടാസ്കിലെ പ്രകടനം നോക്കിയാൽ അത് മനസ്സിലാകും. ടാസ്കിൽ താൻ അത്ര ആക്ടീവ് അല്ലായിരുന്നു എന്ന് മൂപ്പര് തന്നെ പറഞ്ഞിട്ടുമുണ്ട്.റാപ്പിങ് ഉം പാട്ടുമൊക്കെ ഉണ്ടെങ്കിലും ടോപ്പ് മത്സരാർത്ഥികളില്‍ ഒരാളായി കൂട്ടാനുള്ള യാതൊന്നും ഇദ്ദേഹം ചെയ്തിട്ടില്ല.

നോമിനേഷനിലും അതുപോലെ പ്ലാസ്മ ടിവിയുടെ മുമ്പിൽ വന്ന് എന്തെങ്കിലും പറയേണ്ടി വരുമ്പോൾ ഇവന്റെ സംസാരവും ആക്ഷനും വെറുപ്പീരിന്റെ അങ്ങേയറ്റമാണ്. റിനോഷ് നല്ലവനാണ്, ജെന്റില്‍മാന്‍ ആണ് എന്നൊക്കെയാണ് ഇദ്ദേഹത്തെ അനുകൂലിച്ച് പോസ്റ്റ് ഇടുന്നവരുടെ അഭിപ്രായം. ഇത് നല്ലവനെയോ, നന്മമരത്തെയോ കണ്ടുപിടിക്കാനുള്ള ഷോ അല്ലല്ലോ. വരും ദിവസങ്ങളിൽ ടാസ്കിലൊക്കെ മര്യാദക്ക് പങ്കെടുത്ത്‌ മികച്ച ഒരു മത്സരാർത്ഥിയാകാൻ റിനോഷിനു സാധിക്കട്ടേയെന്നും ഒരാള്‍ കുറിക്കുന്നു..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+