Get Updates
Get notified of breaking news, exclusive insights, and must-see stories!

റിനോഷ് ആർമിയുടെ വോട്ട് ഇനി ആർക്ക്: ശോഭയ്ക്കോ ജുനൈസിനോ? റിനോഷിന്റെ നിർദേശം ഇങ്ങനെ

ബിഗ് ബോസ് മലായാളം സീസണ്‍ 5 ലെ കിരീട പ്രതീക്ഷ വെച്ച് പുലർത്തിയിരുന്ന താരങ്ങളില്‍ ഒരാളായിരുന്നു റിനോഷ് ജോർജ്. മറ്റ് താരങ്ങളില്‍ നിന്നെല്ലാം വ്യത്യാസ്തമായ ഗെയിം രീതി പുറത്തെടുത്ത അദ്ദേഹം ചുരുങ്ങിയ സമയം കൊണ്ട് തന്നെ വലിയൊരു ആരാധക നിരയെ സ്വന്തമാക്കുകയും ചെയ്തു. എന്നാല്‍ 90 ദിവസം പിന്നിട്ട ഷോയില്‍ നിന്നും റിനോഷ് ജോർജിന് കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി പുറത്താവേണ്ടി വന്നത് വലിയ നിരാശയാണ് ആരാധകരിലും ബിഗ് ബോസ് പ്രേക്ഷകരിലുമുണ്ടാക്കിയത്.

ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി റിനോഷ് ജോർജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. അപ്പോഴും താരം തിരികെ ഷോയിലേക്ക് വരുമെന്ന തികഞ്ഞ പ്രതീക്ഷയിലായിരുന്നു ആരാധകർ. എന്നാല്‍ ശനിയാഴ്ച വീഡിയോ കോളിലൂടെ ഷോയില്‍ പ്രത്യക്ഷപ്പെട്ട റിനോഷ് ജോർജ് തന്നെ താന്‍ പുറത്തേക്ക് പോവുന്നതായി വ്യക്തമാക്കുകയായിരുന്നു. ഇതിന് പിന്നാലെ ഇപ്പോഴിതാ അദ്ദേഹം ആരാധകരുമായി സംവദിച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാം ലൈവിലും എത്തിയിരിക്കുകയാണ്.

 rinoshgeorge

തന്റെ ആരോഗ്യ വിവരങ്ങളും ബിഗ് ബോസ് വിശേഷങ്ങളുമാണ് ലൈവില്‍ റിനോഷ് പങ്കുവെക്കുന്നത്. ഒരു ആഴ്ച കൂടി മുംബൈയില്‍ തുടർന്നതിന് ശേഷമായിരിക്കും നാട്ടിലേക്ക് മടങ്ങുകയെന്നും റിനോഷ് പറയുന്നു. കേരളത്തില്‍ വന്നതിന് ശേഷം ബാംഗ്ലൂരിലേക്കും പോവും. നിലവില്‍ യാതൊരു വിധ ആരോഗ്യ പ്രശ്നങ്ങളുമില്ലെന്നും റിനോഷ് പറയുന്നു.

എന്റമോള്‍ഷൈനും ഏഷ്യാനെറ്റും എന്നെ ഷോയിലേക്ക് കൊണ്ടുവരാന്‍ പരമാവധി ശ്രമിച്ചിരുന്നു. അതിന് വേണ്ടി മികച്ച ചികിത്സയും പരിചരണവും നല്‍കി. എന്നാല്‍ ഡോക്ടർമാരുടെ നിർദേശത്തെ തുടർന്ന് ഷോയിലേക്ക് തിരിച്ച് വരാന്‍ സാധിച്ചില്ല. തിരികെ വരണമെന്ന് എനിക്കും വലിയ ആഗ്രഹമുണ്ടായിരുന്നു. കപ്പ് അടിക്കാനൊന്നുമല്ല. 100 ദിവസം അവിടെ നില്‍ക്കണമെന്നുണ്ടായിരുന്നു.

എല്ലാവരും ഇനിയും ഷോ കാണണം. ഒരാഴ്ച കൂടെയെ ഷോയുള്ളു. നിങ്ങളുടെ പിന്തുണയാണ് ബിഗ് ബോസ് എന്ന ഷോയെ ഇത്രയധികം ജനകീയമാക്കിയത്. തുടർന്നും ആ പിന്തുണയുണ്ടാവണം. അർഹരായ ഒരുപാട് മത്സരാർത്ഥികള്‍ ഇപ്പോഴും അവിടേയുണ്ട്. വ്യക്തിപരമായി എനിക്ക് ഇഷ്ടപ്പെട്ടവരുമുണ്ട്. എന്നാല്‍ ആർക്ക് വോട്ട് ചെയ്യണമെന്നൊന്നും ഞാന്‍ പറയില്ല. അതെല്ലാം നിങ്ങളുടെ ഇഷ്ടമാണെന്നും റിനോഷ് ജോർജ് ലൈവില്‍ പറയുന്നു.

രാഷ്ട്രീയം പോലുള്ള ഒരു പരിപാടിയാണ് ഇത്. വോട്ടിന് വലിയ പ്രാധാന്യമുണ്ട്. നിങ്ങള്‍ക്ക് ഇഷ്ടമുള്ള ആളുകള്‍ക്ക് നിങ്ങള്‍ തീർച്ചയായും വോട്ട് ചെയ്യണം. അതില്‍ ഞാനൊരു സ്വാധീനവും ചെലുത്തുന്നില്ല. ബിഗ് ബോസ് ജീവിതത്തിലൂടെ ഒരുപാട് കാര്യങ്ങള്‍ മനസ്സിലാക്കാനും എനിക്ക് എന്നെ തന്നെ കൂടുതല്‍ തിരിച്ചറിയാനുമായി. എല്ലാവരോടും നന്ദി മാത്രമാണ് പറയാനുള്ളത്.

 rinoshgeorge

എന്നെ ഡീഗ്രേഡ് ചെയ്യുന്ന കുറച്ച് വീഡിയോ കണ്ടിരുന്നു. അത് ഓപ്പണ്‍ ചെയ്ത് നോക്കുമ്പോള്‍ കമന്റുകളില്‍ വലിയൊരു വിഭാഗം എന്നെ പിന്തുണയ്ക്കുകയാണ്. അതിനെല്ലാം പറഞ്ഞ് അറിയിക്കാനാവാത്ത നന്ദിയുണ്ട്. ഗ്രാന്‍ഡ് ഫിനാലെയില്‍ എല്ലാ മത്സരാർത്ഥികളും ഒരിക്കല്‍ കൂടി വരും. എന്റെ ആരോഗ്യ സ്ഥിതി അനുസരിച്ച് ഞാനും എന്തായാലും എത്തുമെന്നും റിനോഷ് ജോർജ് പറയുന്നു.

എന്നെ പിന്തുണയ്ക്കുന്നവരില്‍ ആരെങ്കിലും മറ്റുള്ളവരെക്കുറിച്ച് മോശമായി സംസാരിച്ചിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല. ആരെങ്കിലും അങ്ങനെ സംസാരിച്ചിട്ടുണ്ടെങ്കില്‍ അതിന് വേണ്ടി ഞാന്‍ ക്ഷമ ചോദിക്കുന്നു. അത് ഒരിക്കലും ഒരു മികച്ച രീതിയല്ല. പുറത്ത് എന്തായിരിക്കും നടക്കുന്നതെന്ന് ഓർത്ത് ബിഗ് ബോസിനുള്ളില്‍ നില്‍ക്കുന്ന സമയത്ത് ആശങ്കയുണ്ടായിരുന്നു. കുടുംബത്തെയൊക്കെ ചേർത്ത് ഡീഗ്രേഡിങ് നടക്കുന്നുണ്ടാവുമെന്നായിരുന്നു എന്റെ ചിന്ത.

ആദ്യമൊക്കെ എനിക്കെതിരെ ഒരുപാട് ഡീഗ്രേഡിങ് ഉണ്ടായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. എന്നാല്‍ അവർ അതിനെ നല്ല രീതിയില്‍ കൈകാര്യം ചെയ്തു. എനിക്ക് വേണ്ടി സംസാരിച്ച നിരവധി ആളുകളുണ്ട്. അവർക്കെല്ലാം നന്ദി അറിയിക്കുകയാണ്. യഥാർത്ഥമായി ഇത്തരം കമന്റുകളൊക്കെ കണ്ടപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടുപോയെന്നും റിനോഷ് ജോർജ് കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+