മത്സരാർത്ഥികളിൽ ഒരാൾ ഇന്ന് ബിഗ്ബോസിന് പുറത്തേക്ക്; ആ 'ബോക്സ് ' തുറന്ന് സെറീന
ബിഗ്‌ബോസ് മലയാളം സീസൺ 5 അന്തിമഘട്ടത്തിൽ എത്തിനിൽക്കുകയാണ്. ഇനി രണ്ട് ആഴ്ചകൾ മാത്രമാണ് ഗ്രാന്റ്ഫിനാലയ്ക്കുള്ളത്. ഫൈനൽ 5 ൽ എത്തുന്ന മത്സരാർത്ഥികൾ ആരൊക്കെ എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. അതേസമയം ഇന്ന് ആരായിരിക്കും ബിഗ്‌ബോസ് വീട്ടിൽ നിന്ന് പുറത്തേക്ക് പോവുക എന്ന ആശങ്കയുമുണ്ട്.
ഇന്ന് മോഹൻലാൽ എത്തുന്ന എപ്പിസോഡാണ്. എവിക്ഷനെക്കുറിച്ച് മോഹൻലാൽ പറയുന്നുണ്ട്. റിനോഷ്, ശോഭ, മിഥുൻ എന്നിവർ ഒഴികെയുള്ളവരാണ് ഇത്തവണ നോമിനേഷനിൽ ഉള്ളത്. ഇതിൽ ഒരാൾ ഇന്ന് ബിഗ്‌ബോസ് വീട്ടിൽ നിന്ന് പുറത്താകും.

കഴിഞ്ഞതവണ സെറീന പുറത്തായിരുന്നുവെങ്കിലും സീക്രട്ട് റൂമിൽ ഇരുത്തിയ ശേഷം വീണ്ടും തിരിച്ച് ബിഗ്‌ബോസിലേക്ക് കൊണ്ടുവരികയാണ്. അതുപോലെ ഇത്തവണ ടിക്കറ്റ് ടു ഫിനാല ടാസ്‌ക്കിൽ വിജയിച്ചുനിൽക്കുന്ന നാദിറയും എവിക്ഷനിൽ ഉണ്ട്. നാദിറ ഇത്തവണ പുറത്തായില്ലെങ്കിൽ നേരെ ഗ്രാന്റ്ഫിനാലയിലേക്ക് എത്തും.
ഇന്നത്തെ എപ്പിസോഡിന്റെ പ്രൊമോ ഏഷ്യാനെറ്റ് ഇപ്പോൾ പുറത്തുവിട്ടിട്ടുണ്ട്. ഒരു ബോക്‌സ് കാണിച്ചുകൊണ്ടാണ് പ്രൊമോ തുടങ്ങുന്നത്.''അതത്ര രസകരമായ ബോക്‌സ് അല്ല. അതിനകത്ത് ഇന്ന് ഇവിടെ നിന്ന് പോകുന്ന ആളുടെ പേരുണ്ടെന്നും അതാരണ് എന്ന് തനിക്ക് അറിയില്ല എന്നുമാണ് മോഹൻലാൽ പറയുന്നത്. ഇതിന് പിന്നാലെ സെറീന ബോക്‌സ് തുറക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. ശേഷം മത്സരാർത്ഥികളിൽ ആരോ ഒരാളോട് അവരോട് യാത്ര പറഞ്ഞ് എന്റെ അടുത്തേക്ക് വരാമെന്നാണ് മോഹൻലാൽ പറയുന്നത്.
അതുപോലെ മറ്റൊരു പ്രൊമോയിലും എവിക്ഷനെക്കുറിച്ച് മോഹൻലാൽ പറയുന്നുണ്ട്. ഫിനാലയോട് അടുക്കുമ്പോൾ ഉള്ള വേദനാജനകമായ ചിലരുടെ പടിയിറക്കങ്ങൾ. അത് സംഭവിച്ചേ തീരൂ. നോക്കാം..ആര്, ആരോക്കെ എന്നാണ് മോഹൻലാൽ പറയുന്നത്. 4 ദിനങ്ങൾ നീണ്ടുനിന്ന മാരത്തോൺ ടാസ്‍കുകൾ ഇത്തവണത്തെ പ്രത്യേകതയായിരുന്നുവെന്നും ഇങ്ങനെ ഒന്ന് ഈ സീസണിൽ ആദ്യം ആയിരുന്നുവെന്നും മോഹൻലാൽ പറയുന്നുണ്ട്.
മത്സരാർഥികളുടെ ബുദ്ധിയും ക്ഷമാശീലവും കായികശേഷിയും പരീക്ഷിച്ച് ടിക്കറ്റ് ടു ഫിനാലെ ലഭിക്കുന്നതിന് ആവശ്യമായ ടാസ്‍കുളെല്ലാം അവർ കഴിയുന്നത്ര രസകരമാക്കിയെന്നും മോഹൻലാൽ പറയുന്നുണ്ട്. ടാസ്ക്കുകളെക്കിറിച്ച് അവർക്ക് ഏറെ കാര്യങ്ങൾ തന്നോട് പറയാനുണ്ടാകുമെന്നും കൂടുതൽ പോയിന്റ് നേടി ഫിനാലെ വേദയിൽ എത്താൻ അവസരം ലഭിച്ചത് ആരാണെന്ന് നിങ്ങളും കണ്ടതല്ലേ എന്നും മോഹൻലാൽ പറയുന്നുണ്ട്. ഇതിന് പിന്നെലെയായിരുന്നു എവിക്ഷനെക്കുറിച്ച് മോഹൻലാൽ സൂചിപ്പിച്ചത്. ഇന്നത്തെ എപ്പിസോഡിൽ ആ മത്സരാർത്ഥി ആരാണെന്ന് അറിയാം.
അതേസമയം, താൻ പുറത്ത് പോവുകയാണെങ്കിൽ ടിക്കറ്റ് ഫിനാലെ സെറീനയക്കായിരിക്കും നൽകുക എന്ന് നാദിറ പറഞ്ഞിരുന്നു. ടിക്കറ്റ് ഫിനാലയിലെ ആറ് ടാസ്ക്കുകളിൽ മികച്ച പ്രകടനമാണ് നാദിറ കാഴ്ചവെച്ചത്. പിടിവള്ളി, കുതിരപ്പന്തയം, 'അണ്ടർവേൾഡ്', ചിത്രം, ഗ്ലാസ് ട്രബിൾ, കാർണിവൽ എന്നിവയായിരുന്നു ടാസ്ക്കുകൾ. രണ്ടാം സ്ഥാനം സെറീനയ്ക്കാണ് മൂന്നാം സ്ഥാനം റിനോഷിനാണ്.












Click it and Unblock the Notifications