Get Updates
Get notified of breaking news, exclusive insights, and must-see stories!

ടോപ് 5 ല്‍ ആരൊക്കെ..? സാഗര്‍ പറഞ്ഞത് കേട്ടോ..!; 'മിണ്ടാതിരുന്നാല്‍ 1000 ദിവസം വരെ നില്‍ക്കാമായിരുന്നു'

ബിഗ് ബോസ് മലയാളം സീസണ്‍ 5 ന്റെ 63-ാം ദിവസമായ ഇന്നലെയാണ് സാഗര്‍ സൂര്യ എവിക്ട് ആകുന്നത്. സീസണ്‍ 5 ല്‍ തുടക്കം മുതല്‍ പ്രേക്ഷക ശ്രദ്ധ നേടിയ മത്സരാര്‍ത്ഥിയാണ് സാഗര്‍ സൂര്യ. അതിനാല്‍ തന്നെ സാഗറിന്റെ പുറത്താകല്‍ അപ്രതീക്ഷിതമായിരുന്നു. താന്‍ പുറത്തായി എന്ന് വിശ്വസിക്കാനാകുന്നില്ല എന്നാണ് സാഗറും എവിക്ഷന് ശേഷം പറഞ്ഞത്. താന്‍ നല്ല ഗെയിമറായിരുന്നു എന്നും സാഗര്‍ പറഞ്ഞിരുന്നു.

എവിക്ട് ആയതിന് ശേഷം ഏഷ്യാനെറ്റിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതിന് പിന്നാലെ ഈ സീസണിലെ ടോപ് 5 ല്‍ ആരൊക്കെ എത്തും എന്നതിനെ കുറിച്ച് സാഗറിനോട് ചോദിച്ചിരുന്നു. ഇതിന് സാഗര്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ബിഗ് ബോസ് വീട്ടില്‍ സേഫ് ഗെയിം കളിക്കുന്ന ഒരുപാട് പേരുണ്ട് എന്നും അതിനാല്‍ ടോപ് 5 ല്‍ ആരൊക്കെയെന്ന് പറയാനാകില്ല എന്നുമാണ് സാഗര്‍ പറയുന്നത്. സാഗറിന്റെ വാക്കുകള്‍ നോക്കാം...

sagar

ഈ ഷോയിലേക്ക് വരുന്നതിനേക്കാള്‍ മുന്‍പ് ഒന്ന്, രണ്ട് മാസം എല്ലാ എപ്പിസോഡും ഞാന്‍ കണ്ടിരുന്നു. ഈ 100 ദിവസത്തെ ഞാന്‍ ശരിയായി ഡിവൈഡ് ചെയ്തിരുന്നു. ഓരോരുത്തരെ മനസിലാക്കി ഓരോ സ്‌റ്റെപ്പെടുത്ത് സൈലന്റ് ആയി മുന്നോട്ടുപോകുക എന്നുള്ളത് തന്നെയായിരുന്നു എന്റെ പ്ലാന്‍. അതുകൊണ്ട് തന്നെയാണ് ഫസ്റ്റ് വീക്കില്‍ പിന്നോട്ട് നിന്നത്. അതിന് ശേഷം ഞാന്‍ തന്നെയാണ് ബിഗ് ബോസ് ഹൗസില്‍ ഭയങ്കര പെര്‍ഫോമന്‍സ് നടത്തിയത് എന്ന വിശ്വാസമുണ്ട്.

അതിനിടയില്‍ ചില വാക്കുകളും പ്രശ്‌നങ്ങളും ഒക്കെ വന്നു. എന്നാലും ക്യാപ്റ്റന്‍സി സ്ഥാനത്ത് വന്നപ്പോള്‍ ഒരു നിമിഷം ലാല്‍ സാറിന്റെ മുന്നില്‍ എനിക്കൊരു തെറ്റ് പറ്റിപ്പോയി. ഇപ്പോഴും ആ ദിവസത്തെ കുറിച്ച് ഞാന്‍ കേട്ട് കൊണ്ടിരിക്കുന്നുണ്ട്. അത് അങ്ങനെ സംഭവിച്ച് പോയി. വേറെയൊന്നും ചെയ്യാന്‍ പറ്റില്ല. ഞാന്‍ പുറത്തിറങ്ങിയാലും എന്നെ ഹോള്‍ഡ് ചെയ്യും എന്ന ഭയങ്കര വിശ്വാസം എനിക്കുണ്ടായിരുന്നു.

ഇത് ബാറ്റില്‍ ഓഫ് ഒറിജിനല്‍ തന്നെയാണ്. റിനോഷ് അവിടെ സൈലന്റായിട്ട് നില്‍ക്കുന്നു. പറയേണ്ട കാര്യങ്ങള്‍ പറയുന്നു. അതുപോലെ തന്നെ മിഥുന്‍. ഒറിജിനല്‍ തന്നെയാണ്. കാര്യങ്ങളില്‍ ഇടപെടുന്നില്ല. അങ്ങനെ നില്‍ക്കുകയാണെങ്കില്‍ എനിക്ക് 100 അല്ല 1000 ദിവസം വരെ നില്‍ക്കാന്‍ ഇപ്പോഴും പറ്റും. ഗെയിം നല്ല രീതിയില്‍ കളിച്ച് അടിപൊളിയായിട്ട് വരികയായിരുന്നു. അപ്പോഴാണ് പുറത്തായത്.

ആരൊക്കെ അവിടെ നില്‍ക്കണം പോകണം എന്നത് ആത്യന്തികമായി പ്രേക്ഷകര്‍ ആണ് തീരുമാനിക്കേണ്ടത്. അവിടെ സേഫ് ആയിട്ട് കളിക്കുന്ന ഒരുപാട് പേരുണ്ട്. സേഫ് ഗെയിം കളിച്ചവര്‍ക്ക് കപ്പ് കൊടുക്കണോ വേണ്ടയോ എന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം. ടോപ് 5 നെ പറ്റി എനിക്ക് വലിയ പ്രെഡിക്ഷനില്ല. ഞാന്‍ വിചാരിച്ചത് പോലെ അല്ല ഗെയിം. കാരണം ഞാന്‍ പുറത്ത് പോയി എന്ന് എനിക്ക് വിശ്വസിക്കാന്‍ ഇപ്പോഴും പറ്റുന്നില്ല. ഞാന്‍ ഭയങ്കര കണ്‍ഫ്യൂസ്ഡ് ആണ്.

സൈലന്റ് ആയിട്ടുള്ള ആള്‍ക്കാരാണ് നല്ലത് എങ്കില്‍ അത്തരക്കാര്‍ ആരെങ്കിലും വിന്നറാകുമായിരിക്കാം. ഗെയിമര്‍ എന്ന നിലയില്‍ എനിക്ക് എന്നെ തന്നെയായിരുന്നു അടിപൊളിയായിട്ട് തോന്നിയിട്ടുള്ളത്. നിലവിലെ സാഹചര്യത്തില്‍ വിഷ്ണു നല്ല ഗെയിമറായി തോന്നിയിട്ടുണ്ട്. അഖില്‍ മാരാര്‍ നെഗറ്റീവ് ഒക്കെ തോന്നുന്നുണ്ടെങ്കിലും ടോപ് 5 ല്‍ എത്തിയേക്കും എന്ന തരത്തില്‍ ചില ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഗെയിം എന്ന സെന്‍സില്‍ കളിക്കുന്നവര്‍ അവിടെ കുറവാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+