'റിനോഷിന്റെ ആരാധകനായിരുന്നു ഞാന്‍'; എന്നാല്‍ ഇപ്പോള്‍ പിന്തുണ ഈ താരത്തിന്, എന്തുകൊണ്ട്: കുറിപ്പ്
ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിന്റെ തുടക്കത്തില്‍ തന്നെ വലിയ തോതില്‍ ആരാധകരെ സ്വന്തമാക്കാന്‍ സാധിച്ച താരമായിരുന്നു റിനോഷ് ജോർജ്. എന്നാല്‍ പതിയെ പതിയെ താരത്തിന്റെ മത്സര രീതിക്കെതിരെ സ്വന്തം ആരാധകരില്‍ നിന്ന് തന്നെ വിമർശനം ഉയരാന്‍ തുടങ്ങി. ചില ആരാധകരാവട്ടെ റിനോഷിനെ കൈവെടിഞ്ഞ് മറ്റ് മത്സരാർത്ഥികളുടെ പിന്നാലെ പോവുകയും ചെയ്തു. അത്തരത്തില്‍ കൂറുമാറിയെന്ന് അവകാശപ്പെടുന്ന ഒരു ആരാധകന്റെ കുറിപ്പാണ് ഇപ്പോള്‍ വൈറലാവുന്നത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
ഞാൻ ഈ സീസൺ തുടങ്ങിയത് മുതൽ 20 ദിവസം വരെ റിനോഷിന്റെ ഫാൻ ആയിരുന്നു. റിനോഷിന്റെ പാട്ട് എനിക്ക് ഇഷ്ടമാണ്. പുള്ളി ആദ്യമൊക്കെ സംസാരിച്ച രീതിയും എനിക്ക് ഒരുപാട് ഇഷ്ടമാണ്. പക്ഷെ, ആദ്യത്തെ കുറച്ച് ദിവസങ്ങൾക്കു ശേഷം റിനോഷിനെ ഷോയിൽ കാണാതെ ആയി. കണ്ടന്റ് മുഴുവൻ ഒരാളിലേക്ക് ഒതുങ്ങി.. അയാളുടെ പേരാണ് അഖില്‍ മാരാർ.

പോസിറ്റീവ് ആയിട്ടും നെഗറ്റീവ് ആയിട്ടും ഏറ്റവും കൂടുതൽ ബിഗ് ബോസ് വീട്ടില്‍ ഉയർന്ന് കേട്ട പേര് അയാളുടേതായിരുന്നു. കഴിഞ്ഞ ദിവസത്തെ മുണ്ട് പൊക്കൽ ആരോപണം ഏതറ്റം വരെ പോകും എന്നറിയാൻ വേണ്ടിയാണ് ഇത്രയും ദിവസം കാത്തിരുന്നത്. അയാൾ ചെയ്ത ആക്ട് തെറ്റായി എന്ന് അയാൾ സമ്മതിച്ചു. പക്ഷെ, അയാളുടെ ലക്ഷ്യമെന്തായിരുന്നു എന്നത് കൂടെ നോക്കിവേണം ക്രൂശിക്കാൻ.
ലൈംഗിക ചേഷ്ഠയായിട്ടല്ല അയാൾ അത് കാണിച്ചത്. ദേഷ്യത്തിലോ വെറുപ്പിലോ കാണിച്ചതല്ല. അയാൾ മുൻപ് പറഞ്ഞ കാര്യം അനുകരിച്ച് ചെയ്ത് കാണിച്ചതാണ്. സിനിമയിലും റിയാലിറ്റി ഷോ കളികളും അവാർഡ്ദാന ചടങ്ങുകളിലുമൊക്കെ കോമഡി സ്കിറ്റിന്റെ രൂപത്തിൽ ഇത്തരം കാര്യങ്ങൾ ചെയ്യാറുണ്ട്. സുരാജ് ചെയ്തിട്ടുണ്ട്, ലാൽ ചെയ്തിട്ടുണ്ട്, സലിം കുമാർ ചെയ്തിട്ടുണ്ട്. സിനിമയില്‍ മാത്രമല്ല, സ്റ്റേജ് ഷോകളിലും ചെയ്തിട്ടുണ്ട്.
ബിഗ് ബോസ് എന്നാൽ റിയൽ ലൈഫ് അല്ല. പക്ഷെ സ്ക്രിപ്റ്റഡ് അല്ലാത്ത ഒരു ഷോ ആണ്. ആ ഷോയിൽ അയാൾ കോമഡി ആയിട്ട് അനുകരിച്ച് ചെയ്ത ഒരു കാര്യത്തിന് ഇത്രയും കടിച്ചു തൂങ്ങി പ്രശ്നം ഉണ്ടാക്കേണ്ട കാര്യമുണ്ടോ? പിന്നെ മറ്റു ഫാൻസുകാർ ആരോപിക്കുന്ന രണ്ടാമത്തെ കാര്യം ഇതിനേക്കാൾ കോമഡി ആണ്.

റിയൽ ലൈഫിൽ നിങ്ങളുടെ വീട്ടിൽ വന്നു ആരേലും മുണ്ട് പൊക്കി കാണിച്ചാൽ നിങ്ങൾ ചിരിച്ചോണ്ട് ഇരിക്കുമോ എന്നാണ് അവരുടെ ചോദ്യം. റിയൽ ലൈഫ് എന്തെന്നും ഷോ എന്തെന്നും മനസിലാക്കാനുള്ള ബോധ്യം ഞങ്ങൾക്കുണ്ട്. അത് നിങ്ങൾക്കില്ലെങ്കിൽ കൂടുതൽ ഒന്നും പറയാനില്ല. പിന്നെ, മാരാർ ഫാൻസ് എല്ലാരും അടിമകളും പിആർ വർക്കേഴ്സും, ബാക്കിയുള്ളവരുടെ ഫാൻസ് ഒക്കെ ഒർജിനലും ആണെന്നുള്ള ചിന്താഗതി ആദ്യം മാറ്റി വെക്കണം.
എനിക്ക് പേഴ്സണലി മറ്റുള്ളവരുടെ ആരാധകരോട് ബഹുമാനമുണ്ട്. ഒരുകാര്യം കൂടെ പറയാൻ ഉണ്ട്. മാരാർ ടോക്സിക് ആണെന്നും, മാരാറുടെ ഫാൻസ് ടോക്സിക് ആണെന്നും നിങ്ങൾ പറയാറുണ്ടല്ലോ. നിങ്ങൾ ഒരു കൂട്ടം ചെന്നിട്ട് അയാളെ ആക്രമിക്കുന്നതും നിങ്ങളുടെ ഫാൻസ് ചേർന്ന് ഞങ്ങളെ ആക്രമിക്കുന്നതും ടോക്സിക് തന്നെയാണ്.
ടോക്സിക് എന്ന പട്ടം ഒരാളുടെ അല്ലെങ്കിൽ ഒരുകൂട്ടം ആളുകളുടെ പെടലിക്ക് മാത്രം ചാർത്തികൊടുക്കുന്നത് ശരിയായ നടപടിയല്ല. നിങ്ങൾ കാട്ടികൂട്ടുന്നതും ഡീഗ്രേഡ് ചെയുന്നതുമൊക്കെ ടോക്സിക് തന്നെയാണ്. അത് ഇനി പുരോഗമന ടോക്സിസിറ്റിയെന്നോ മോഡേൺ ടോക്സിസിറ്റി എന്നോ പേരിട്ടാൽ കുറച്ചുകൂടെ നന്നായേനെ.












Click it and Unblock the Notifications