'മാരാര്‍ ഇത്ര തരംതാണ രീതിയിലേക്ക് പോകരുത്... അതൊന്നും ന്യായീകരിക്കാനാകില്ല'; കിടിലം ഫിറോസ്
ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ ശക്തനായ മത്സരാര്‍ത്ഥി എന്ന വിശേഷണം ലഭിച്ചയാളാണ് അഖില്‍ മാരാര്‍. എന്നാല്‍ ഈ സീസണില്‍ ഏറ്റവും കൂടുതല്‍ വിവാദങ്ങളില്‍ അകപ്പെട്ട മത്സരാര്‍ത്ഥിയും അഖില്‍ മാരാര്‍ തന്നെയാണ്. ഏറ്റവുമൊടുവില്‍ ബിഗ് ബോസ് ഹൗസിനുള്ളില്‍ മുണ്ട് പൊക്കി കാണിച്ചതിലാണ് അഖില്‍ മാരാര്‍ വിവാദത്തിലായത്. അഖില്‍ മാരാരിന്റെ ഈ പ്രവൃത്തിക്കെതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ ബിഗ് ബോസ് മലയാളം സീസണ്‍ 3 യിലെ മത്സരാര്‍ത്ഥിയായ കിടിലം ഫിറോസും അഖില്‍ മാരാര്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. അഖില്‍ മാരാര്‍ ചെയ്തത് മോശമാണ് എന്നും അതില്‍ തര്‍ക്കമൊന്നുമില്ലെന്നും കിടിലം ഫിറോസ് പറയുന്നു. യൂണിവേഴ്‌സല്‍ എന്റര്‍ടൈന്‍മെന്റ് എന്ന യൂട്യൂബ് ചാനലിനോടാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഫിറോസിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

'നിലവിലെ ബിഗ് ബോസ് ഞാന്‍ കൃത്യമായിട്ട് ഫോളോ ചെയ്യുന്നില്ല. അതിനകത്തൊരു ശക്തനായ മത്സരാര്‍ത്ഥി ഉണ്ട് എന്ന് എനിക്ക് ഇതുവരെ തോന്നിയിട്ടില്ല. ഗെയിം അറിഞ്ഞ് കളിച്ചിരുന്നവരില്‍ പലരും പുറത്തായി. ഈ സീസണില്‍ ഭയങ്കര സാന്നിധ്യമായി നില്‍ക്കുന്ന ആളുണ്ട് എന്ന് പറയാനില്ല. കഴിഞ്ഞ സീസണുകളെ വെച്ച് നോക്കുമ്പോള്‍ ഈ സീസണ്‍ കുറച്ച് റേറ്റിംഗ് ഒക്കെ കുറവാണെന്ന് തോന്നുന്നു.
അതാണ് പഴയ മത്സരാര്‍ത്ഥികളെയൊക്കെ കയറ്റിയത് എന്നാണ് എന്റെ വിശ്വാസം. അഖില്‍ മാരാര്‍ മുണ്ട് പൊക്കിയത് മോശമാണ്. അതിനെ കുറിച്ച് കൂടുതല്‍ ആധികാരികമായി പറയേണ്ട കാര്യമൊന്നുമില്ല. അത് മോശം തന്നെയാണ്. എല്ലാ സീസണുകളിലും ഉണ്ടാകും ഇത്തരത്തില്‍ അബദ്ധങ്ങള്‍ സംഭവിച്ച് പോകുന്നവര്‍ എന്നാണ് എനിക്ക് തോന്നുന്നത്. മാരാരിനെ സംബന്ധിച്ച് ഈ അബദ്ധങ്ങള്‍ ഇടക്കിടക്ക് സംഭവിക്കുകയാണ്.
അതിനെ എനിക്ക് വ്യക്തിപരമായി ന്യായീകരിക്കാന്‍ പറ്റില്ല. മാരാരിന് സംസാരിക്കാനുള്ള കഴിവുണ്ട്. വളരെ കാര്യമായി തന്നെ ആക്രമിച്ച് കളിക്കാനുള്ള സ്വഭാവരീതിയുണ്ട്. അപ്പോള്‍ പിന്നെ തരംതാഴുന്ന രീതിയിലേക്ക് പോകേണ്ട കാര്യമില്ല. പുള്ളി പുള്ളിയുടേതായിട്ടുള്ള കളി കളിക്കുന്നുണ്ട്. അവിടെ അദ്ദേഹം അഭിനന്ദിക്കപ്പെടണം. എന്നാല്‍ പുള്ളിയില്‍ നിന്ന് ഇടക്കിടക്ക് വരുന്ന അബദ്ധങ്ങള്‍ അത്ര നല്ലതല്ല.
ബിഗ് ബോസിന്റെ ചരിത്രത്തില്‍ തന്നെ ഏതെങ്കിലും തരത്തില്‍ പുറത്താക്കപ്പെട്ടിട്ടുള്ള മത്സരാര്‍ത്ഥികളെ ആണ് അവര്‍ ചലഞ്ചേഴ്‌സായി തിരിച്ചുകൊണ്ടുവന്നത്. അത് ചര്‍ച്ച ചെയ്യപ്പെടാതെ പോയതാണ്. ഏഷ്യാനെറ്റ് അവര്‍ക്കൊരു നീതി കൊടുത്തത് പോലെയാണ് ഞാന്‍ അതിനെ മനസിലാക്കിയത്. ഞാനൊരു പെര്‍ഫെക്ട് ബിബി മെറ്റീരിയല്‍ അല്ല. ബിഗ് ബോസ് മെറ്റീരിയല്‍ എന്ന് പറയുന്നത് അങ്ങോട്ട് ആക്രമിച്ച് കളിക്കുന്നരാണ്. കുറച്ച് കൂടുതല്‍ ടോക്‌സിസിറ്റിയില്‍ കളിക്കാനറിയണം'












Click it and Unblock the Notifications