Get Updates
Get notified of breaking news, exclusive insights, and must-see stories!

അഖില്‍ മാരാറെ കുടഞ്ഞ് ബിഗ് ബോസ് പത്രസമ്മേളനം: ശോഭയ്ക്കും പണി, ജുനൈസ് മുഖം മൂടി അണിഞ്ഞോ

ബിഗ് ബോസ് മലയാളത്തിലെ ഏറ്റവും ശ്രദ്ധേയനായ മത്സരാർത്ഥികളില്‍ ഒരാളാണ് അഖില്‍ മാരാർ. എന്നാല്‍ മറ്റ് മത്സരാർത്ഥികളോട്, പ്രത്യേകിച്ച സ്ത്രീകളോട് താരം വലിയ രീതിയില്‍ ദേഷ്യപ്പെടുന്നുവെന്നതാണ് ബിഗ് ബോസില്‍ കാണാന്‍ സാധിക്കുന്നത്. ഇപ്പോഴിതാ ബിഗ് ബോസില്‍ സംഘടിപ്പിച്ച പത്രസമ്മേളനത്തില്‍ ഈ വിഷയത്തില്‍ താരം മറുപടി പറഞ്ഞിരിക്കുകയാണ്.

മറ്റ് താരങ്ങളും പല ചോദ്യങ്ങള്‍ക്കും പത്ര സമ്മേളനത്തില്‍ മറുപടി പറയുന്നുണ്ട്. പുറത്ത് ഇതൊക്കെയാണ് ചർച്ചയെന്ന ധാരണ കിട്ടിയതോടെ പല താരങ്ങളും പകച്ച് പോയിട്ടുമുണ്ട്. അഖില്‍ മാരാറുമായി കൂട്ടുകൂടാനുള്ള നീക്കത്തെ കുറിച്ചായിരുന്നു ജുനൈസിനോടുള്ള ചോദ്യമെങ്കില്‍ ഗ്രൂപ്പ് നീക്കത്തെ കുറിച്ചായിരുന്നു അനുവിനോടും ശോഭയോടുമുള്ള ചോദ്യം.

pressmeet

അഖില്‍ പലപ്പോഴും മറ്റ് താരങ്ങള്‍ക്ക് നേരെ കയ്യോങ്ങുന്നുണ്ട്. ആ രീതി ജനാധിപത്യ വിരുദ്ധവും ബിഗ് ബോസിന്റെ നിയമങ്ങള്‍ക്ക് എതിരുമാണ്. എന്നാല്‍ അടിക്കുന്നില്ല. ആ ദേഷ്യമൊക്കെ യഥാർത്ഥമാണെങ്കില്‍ അടി വീഴേണ്ടതാണ്. അപ്പോള്‍ അഖില്‍ ഒരു ഒർജിനല്‍ അല്ലേ. വിഷ്ണുവിനെ കൂട്ടുപിടിക്കുകയും കൂടെ നിർത്തുകയുമൊക്കെ ചെയ്യുന്നത് അയാളോട് കയ്യോങ്ങിയാല്‍ നടക്കില്ല എന്നതുകൊണ്ടാണോ. കയ്യൂക്ക് അല്ലേ ഈ കാണിക്കാന്‍ ശ്രമിക്കുന്നതെന്നും മാധ്യമപ്രവർത്തകന്‍ അഖിലിനോടായി ചോദിച്ചു.

സംസ്ഥാന മുഖ്യമന്ത്രിയെ വിമർശിച്ചതിന്റെ പേരില്‍ കേസുള്ള ഒരു വ്യക്തിയാണ് ഞാന്‍. അതിന് അപ്പുറം ശക്തനായ ഒരു വ്യക്തി ഇന്ന് കേരളത്തില്‍ ഉണ്ടെന്ന് തോന്നുന്നില്ല. സാഗറിനോടായിരുന്നു തുടക്കത്തില്‍ ദേഷ്യപ്പെട്ടത്. പിന്നീട് അത് ഞങ്ങള്‍ രണ്ട് പേരും ഹ്യൂമറായിട്ട് എടുത്തു. ദേഷ്യം വരുമ്പോള്‍ ഞാന്‍ അത് നിയന്ത്രിക്കാന്‍ ശ്രമിക്കുന്നും അഖില്‍ മാരാർ പറഞ്ഞു.

എന്തുകൊണ്ട് ഗ്രൂപ്പ് ഗെയിമുകളില്‍ സജീവമാവുന്നില്ലെന്നായിരുന്നു ശോഭയോടുള്ള ചോദ്യം. തുടക്കം മുതല്‍ വ്യക്തിപരമായി കളിച്ച വ്യക്തിയാണ് ഞാന്‍. എന്നാല്‍ അതിനോടകം തന്നെ മറ്റുള്ളവർ ഗ്രൂപ്പുകള്‍ സൃഷ്ടിച്ച് കഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ആ ഗ്രൂപ്പുകളുടെ ഭാഗമായി അത്ര മികച്ച രീതിയില്‍ കളിക്കാന്‍ സാധിച്ചില്ല. ഇനി അത് മാറ്റാന്‍ ശ്രമിക്കുമെന്നും ശോഭ പറഞ്ഞു.

 nadirasagar-1

ജുനൈസുമായുള്ള കൂട്ടുകെട്ടിലെ അതൃപ്തി സംബന്ധിച്ചായിരുന്നു സാഗർ നേരിട്ട ചോദ്യം. എന്നാല്‍ കൂട്ടുകെട്ടിന് ഒന്നും സംഭവിച്ചില്ലെന്നും. നല്ല കൂട്ടുകാരനാണ് എന്നതിനാല്‍ തന്നെ അവന്‍ കാണിക്കുന്ന തെറ്റുകള്‍ തിരുത്താനാണ് ശ്രമിച്ചത്. അതിന് പുറമെ ഈ അടുത്ത ദിവസങ്ങളില്‍ അവന്‍ പറയുന്ന കാര്യങ്ങള്‍‌ എനിക്ക് അംഗീകരിക്കാന്‍ പറ്റിയില്ല. എല്ലാത്തിനും അപ്പും ഞങ്ങള്‍ തമ്മില്‍ നല്ല കണക്ഷനുണ്ടെന്നും സാഗർ പറഞ്ഞു.

ബിഗ് ബോസിലെ നിലവിലെ ഗ്രൂപ്പുകളൊക്കെ വരും ദിവസങ്ങളില്‍ പൊളിയുമെന്നായിരുന്നു അനു ജോസഫ് വ്യക്തമാക്കിയത്. എല്ലാവരും തമ്മില്‍ സ്നേഹമാണെങ്കിലും അടിയുടെ കാര്യത്തില്‍ ആരും മോശമല്ല. ഗ്രൂപ്പുകളൊക്കെ അവസാനമാവുമ്പോഴേക്കും പൊളിഞ്ഞ് വീഴും. ടാസ്കിനൊക്കെ ഗ്രൂപ്പുകള്‍ ആവശ്യമാണ്. അതിന് അപ്പുറം ഒരു ഗ്രൂപ്പ് ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും അനു ജോസഫ് പറഞ്ഞു.

മുഖം മൂടി വലിച്ചെറിയും എന്ന് പറഞ്ഞ ജുനൈസ് എന്തുകൊണ്ടാണ് ആ മുഖം മൂടിക്കൊപ്പം ചേർന്നത് എന്നതായിരുന്നു ജുനൈസിനോടൊപ്പമുള്ള ചോദ്യം. അഖില്‍ മാരാറോട് പല കാര്യത്തിലും എനിക്ക് അഭിപ്രായ വ്യത്യാസമുണ്ട്. പല കാര്യങ്ങളിലും നിലപാട് മാറ്റിയ വ്യക്തിയാണ്. ഗെയിം ഷോയില്‍ ഒരിക്കലും അയാളോട് ചേർന്ന് പോവാന്‍ കഴിയില്ല. ടീം ആവാം എന്ന് പറഞ്ഞപ്പോള്‍ തമാശയാക്കുകയാണ് എന്നായിരുന്നു കരുതിയത്. ഒരു ഗെയിം ഷോ ആയതിനാല്‍ തന്നെ ആരുമായും വൈരാഗ്യം ഇല്ല. എന്നാല്‍ ഒരു തരത്തിലും എന്റെ ഗെയിം പ്ലാന്‍ മാറ്റാന്‍ ഉദ്ദേശമില്ലെന്നും ജുനൈസ് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+