കാത്തിരിക്കൂ.. ബിഗ് ബോസില്‍ അഖില്‍ മാരാരുടെ തല്ല് തന്നെ നടക്കും: പക്ഷെ ഇപ്പോള്‍ ചെയ്തത് തെറ്റല്ല, എന്തുകൊണ്ട്
കഴിഞ്ഞ തവണകളേതിന് സമാനമായി ബിഗ് ബോസ് മലയാളം ഷോയില്‍ ഇത്തവണയും ശാരീരിക ആക്രമണ ആരോപണം ഉയർന്നിരിക്കുകയാണ്. കഴിഞ്ഞ തവണ ഇത്തരമൊരു ആരോപണത്തിന്റെ പേരില്‍ റോബിന്‍ പുറത്തായെങ്കില്‍, ഇത്തവണ ആരോപണം നേരിട്ട അഖില്‍ മാരാറെ പുറത്താക്കാന്‍ ബിഗ് ബോസ് തയ്യാറായില്ല. ഈ വിഷയത്തില്‍ സമ്മിശ്ര പ്രതികരണമാണ് ബിഗ് ബോസ് ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്.
അഗ്രസീവ്നെസ്സിന്റെ പേരില്‍ നേരത്തെ പലതവണ മുന്നറിയിപ്പ് കിട്ടിയ അഖില്‍ മാരാർ ജുനൈസിനെ തോളുകൊണ്ടാണെങ്കിലും തള്ളിയത് ശരിയല്ലെന്നും, അത് പുറത്താക്കേണ്ട കുറ്റമാണെന്നുമാണ് ഒരു വിഭാഗം പറയുന്നത്. എന്നാല്‍ അഖില്‍ മാരാറിനെ അനുകൂലിക്കുന്ന വിഭാഗത്തിന്റെ വാദമാകട്ടെ, ഇത് അത്ര വലിയ തെറ്റൊന്നും അല്ലെന്നുള്ളതാണ്.

എതിരാളിയെ കളിച്ച് തോൽപിക്കാൻ നോക്കാതെ അപകടകരമാകാത്ത തരത്തിലുള്ള ഉന്തലിനും തള്ളിനും ഒക്കെ "ഫിസിക്കല്‍ അസാള്‍ട്ട്" എന്ന ഓമന പേരിട്ടു ബിഗ് ബോസിൽ പരാതി കൊടുത്ത് എതിരാളികളെ പുറത്താക്കുന്ന നാറിയ സ്ട്രാറ്റജി ആണെന്നുമാണ് ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു കുറിപ്പില്‍ ഒരു അഖില്‍ ആരാധകന്‍ വ്യക്തമാക്കുന്നത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
ബിഗ്ഗ് ബോസ് ഒരു തെറ്റായ കീഴ് വഴക്കം സെറ്റ് ചെയ്തു. ഇന്ന് അഖിലിനെ പുറത്താക്കതത്തിലൂടെ ആ തെറ്റു തിരുത്തിയിരിക്കുന്നു. ഇത് വരെ പുറത്താക്കപ്പെട്ടവർ ആരൊക്കെയാണ്? രജിത് കുമാർ (സീസൺ 2),ഫിറോസ് സജ്‌ന (സീസൺ 3), റോബിൻ രാധാകൃഷ്ണൻ (സീസൺ 4).
ഇതിൽ രജിത്തിന്റെ ഒഴികെ ബാക്കിയെല്ലാം ന്യായമല്ലാത്ത പുറത്താക്കല്‍ ആയിട്ടാണ് തോന്നിയത്.
ഫിറോസ് സജ്‌ന എന്നിവർ വാക്കുകൾ കൊണ്ട് ബാക്കിയുള്ളവരെ മാനസികമായി മുറിവേൽപ്പിക്കുന്നു, ഫിറോസ് അള്‍ട്രാ അഗ്രസീവ് ആണെന്ന് പറഞ്ഞു കൊണ്ടാണ് പുറത്താക്കിയത്. ടാസ്കിനിടയിൽ ലോക്കറ്റിനായി പരിശോധിക്കാൻ തന്റെ ദേഹത്ത് തൊട്ട റിയാസിനെ തള്ളി മാറ്റിയതിന്റെ പേരിലാണ് റോബിനെ ഔട്ട് ആക്കിയത്.
ഇത് കൊണ്ട് തന്നെ ബിഗ്ഗ് ബോസിൽ പങ്കെടുക്കുന്ന ചില മത്സാർത്ഥികൾ അവർക്ക് താല്പര്യമില്ലാത്ത എതിരാളിയെ കളിച്ച് തോൽപിക്കാൻ നോക്കാതെ അപകടകരമാകാത്ത തരത്തിലുള്ള ഉന്തലിനും തള്ളിനും ഒക്കെ "ഫിസിക്കല്‍ അസാള്‍ട്ട്" എന്ന ഓമന പേരിട്ടു ബിഗ് ബോസിൽ പരാതി കൊടുത്ത് എതിരാളികളെ പുറത്താക്കുന്ന നാറിയ സ്ട്രാറ്റജി ആണ് പുറത്തെടുക്കുന്നത്.
അഖിലിനെ ഇങ്ങനെ പുറത്താക്കാൻ ആയി സാഗറും ജുനൈസും പണ്ടും (മാണിക്യക്കല്ല് ടാസ്ക്) ശ്രമിച്ച് പരാജയപെട്ടിരുന്നു എന്ന് ഓർക്കുമ്പോൾ ഇന്ന് കാണിച്ച പൊറാട്ടു നാടകത്തിൽ വലിയ അൽബുധപെടാനില്ല. റിനോഷും അഖിലും ശക്തമായി വാദിക്കുന്നതിന്റെ ഇടക്ക് കേറി ചെന്ന് "എന്നെ തല്ലെടോ" എന്ന് അഗ്രോഷിച്ച് വരുന്ന ജുനൈസിനെ തന്റെ തോൾ കൊണ്ട് തട്ടി മാറ്റിയതിനെയാണ് "ഫിസിക്കല്‍ അസാള്‍ട്ട്" എന്ന് പറഞ്ഞു പരാതി കൊടുത്തത്.
കഷ്ടം! ഒരു പക്ഷെ കുറച്ച് നേരം കൂടി ജുനൈസ് പ്രവോക്ക് ചെയ്യാൻ ക്ഷമ കാണിച്ചിരുന്നെങ്കിൽ അഖിൽ തല്ലിയേനെ. അപ്പോൾ പരാതി പറയുന്നതിൽ കാര്യമുണ്ട്. ഒരു പക്ഷെ ഈ കേസിൽ അഖിലിനെ പുറത്താക്കിയിരുന്നെങ്കിൽ ബിഗ് ബോസ് മലയാളം എന്ന പരിപാടിയുടെ നിലവാരം തന്നെ കൂപ്പ് കുത്തുമായിരുന്നു. പിച്ചി നുള്ളി തട്ടി എന്നെല്ലാം പറഞ്ഞു മോങ്ങി എതിരാളികളെ ഔട്ട് ആക്കാൻ കളിക്കാർ കൂടും.
സ്പോട്സാമാന്‍ ഇല്ലാത്ത ലോലൻമാരെ ബിഗ് ബോസ് അർഹിക്കുന്ന പരിഗണന കൊടുത്ത് അവഗണിക്കണം. ജുനൈസ്- അഖിൽ ഒരു പക്ഷെ നിന്നെ തല്ലി തന്നെ പുറത്താകും. അത് വരെ കാത്തിരിക്കൂ. ചീള് കേസു പറഞ്ഞു ഉള്ള വില കളയരുത്.- കുറിപ്പ് അവസാനിക്കുന്നു. അതേസമയം ഈ കുറിപ്പിനെതിരേയം വലിയ വിമർശനമാണ് ഉയരുന്നത്. അങ്ങനെ അഖിലിന് ദേഷ്യം വരുമ്പോള്‍ തല്ലാനായിട്ടല്ല ബിഗ് ബോസ് മറ്റുള്ളവരെ അവിടെ കൊണ്ടുവന്നതെന്നാണ് .












Click it and Unblock the Notifications