'ബിഗ് ബോസിലെ തേൾ അയാളാണ്, കണ്ണടച്ച് പാല് കുടിക്കുന്നത് ഈ മത്സരാർത്ഥിയും'; കാരണം പറഞ്ഞ് പൊളി ഫിറോസ്
കൊച്ചി: ബിഗ് ബോസ് സീസൺ 5 ൽ അഖിൽ മാരാരിന് ശക്തനായ എതിരാളികൾ ഇല്ലെന്ന് ആവർത്തിച്ച് മുൻ ബിഗ് ബോസ് മത്സരാർത്ഥിയായ ഫിറോസ് ഖാൻ. എന്നാൽ റിനോഷ് വിചാരിച്ചാൽ ഇപ്പോഴും ബിഗ് ബോസിലെ ഗെയിം തന്നെ മാറി മറിയുമെന്നും ഫിറോസ് പറഞ്ഞു.
ബിഗ് ബോസിലെ ആമയാണ് റിനോഷ്. ആമയുടെ തന്ത്രങ്ങൾ ഉപയോഗിച്ച് മുയലിനെ വെട്ടാൻ കഴിവുള്ളയാളാണ് റിനോഷ് എന്നും ഫിറോസ് പറഞ്ഞു. 'മൈൽ സ്റ്റോൺ മേയ്ക്കേഴ്സ്' യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

ബിഗ് ബോസിലെ മത്സരാർത്ഥികളിൽ തേളിനോട് ഉപമിക്കാൻ പറ്റുന്ന മത്സരാർത്ഥികൾ ഉണ്ടോയെന്ന ചോദ്യത്തിന് ബിഗ് ബോസിൽ തേൾ പോയിട്ട് ഒരു മണ്ണിര പോലുമില്ലെന്നായിരുന്നു ഫിറോസിന്റെ പ്രതികരണം.' ആക്രമിക്കുന്ന സ്വഭാവമുള്ളതാണല്ലോ തേൾ എന്ന് പറയുന്നത്. അവിടെ തേളും കടുവയുമായെല്ലാം മാരാർ മാത്രമേഉള്ളൂ. വിഷ്ണുവൊക്കെ തേളായി മാറാൻ സാധ്യതയുള്ളയാളാണ്', ഫിറോസ് പറഞ്ഞു. ബിഗ് ബോസിൽ അണ്ണാൻമാരാണ് കൂടുതൽ. അനിയൻ മിഥുൻ, റിനോഷ് എന്നിവരൊക്കെ അണ്ണാൻമാരാണ്. ചാടി ചാടി കളിക്കുകയാണ് അവർ. അവിടെയുള്ള 11 പേരും അട്ടകളാണ്. അതുകൊണ്ടാണ് പുറത്ത് നിന്ന് നാല് പേരെ ബിഗ് ബോസിലേക്ക് കൊണ്ടുവരേണ്ടി വന്നത്. ഇനിയും മത്സരാർത്ഥികൾ അട്ടകളായി തുടർന്നാൽ പണി പാളും', ഫിറോസ് പറഞ്ഞു.
മത്സരാർത്ഥികളിൽ നീർക്കോലി ആരാണെന്ന ചോദ്യത്തിന് റിനോഷ് എന്നായിരുന്നു ഫിറോസിന്റെ മറുപടി. 'റിനോഷ് എന്ന നീർക്കോലി കടിച്ചാൽ പലരുടേയും അത്താഴം മുടങ്ങും. അവൻ ഒന്ന് ഉണർന്നാൽ തീരുന്ന പ്രശ്നമേ ഇപ്പോൾ ബിഗ് ബോസിൽ ഉള്ളൂ. അവന്റെ ഉള്ളിൽ ഫയർ ഉണ്ട്. പക്ഷേ അവൻ ആ ട്രാക്കിലേക്ക് വീണിട്ടില്ല. അവൻ ഒന്ന് കടിച്ചാൽ മാരാരുടെ അടക്കം അത്താഴം മുടങ്ങും',ഫിറോസ് പറഞ്ഞു.
'ബിഗ് ബോസിലെ കഴുകൻ അഖിൽ മാരാർ ആണെ്. എല്ലാവരേയും റാഞ്ചാനുള്ള കഴിവ് അവന് ഉണ്ട്. ഹൗസിലെ സിംഹം ആണ് അഖിൽ എന്ന് പറയാനാകില്ല. ശക്തനായ എതിരാളികളെ അടിച്ചിടുന്ന ആളാണ് സിംഹം. ബിഗ് ബോസിൽ അങ്ങനെയൊരാളില്ല. അഖിൽ മാരാരിന് എതിരാളികളില്ല. അങ്ങനെ ഒരു എതിരാളി ഉണ്ടായിരുന്നുവെങ്കിൽ കളി തന്നെ മാറിയേനെ. വൈൽഡ് കാർഡുകളെ കൊണ്ട് പോലും ഒന്നും നടന്നില്ല.
ഈനാമ്പിച്ചിക്ക് മരപ്പട്ടിക്കൂട്ട് എന്ന് പറഞ്ഞാൽ റിനോഷിനേയും മിഥുനേയും പറയാം. ഫ്രണ്ട്ഷിപ്പ് സ്ട്രാറ്റജിയായി പറഞ്ഞാൽ സെറീനയേയും റെനീഷയേയും വേണമെങ്കിൽ പറയാം. മൂങ്ങയായി എപ്പോഴും ബിഗ് ബോസിൽ ഉണർന്ന് ഇരിക്കുന്ന വ്യക്തി ജുനൈസാണ്. ബിഗ് ബോസിലെ മാടപ്രാവ് ഷിജു ചേട്ടനാണ്. മാരാർ എന്ന മരത്തിനെ കൊത്തുന്ന മരം കൊന്തിയാണ് ശോഭ. ഒളിച്ചിരുന്ന് പാല് കുടിക്കുന്ന പൂച്ചയും ശോഭയാണ്', ഫിറോസ് പറഞ്ഞു.
ബിഗ് ബോസിൽ ആമയുടെ തന്ത്രങ്ങൾ ഉപയോഗിച്ച് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്ന ആൾ റിനോഷ് ആണെന്നും ഫിറോസ് ആവർത്തിച്ചു. ആമയുടെ തന്ത്രങ്ങളുമായി നീങ്ങി മുയലിന്റെ തന്ത്രങ്ങളെ വെട്ടാൻ റിനോഷിന് സാധിക്കും. റിനോഷിന് മുന്നിൽ ഇനിയും അവസരങ്ങൾ ഉണ്ട്. കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടി മാരാർക്കാണ്. അതുകൊണ്ടാണ് മുണ്ട് പൊക്കിയിട്ടും അത് തന്റെ സ്ട്രാറ്റജിയായി കൊണ്ട് പോകാൻ മാരാർക്ക് കഴിഞ്ഞതെന്നും ഫിറോസ് പറഞ്ഞു.












Click it and Unblock the Notifications