Get Updates
Get notified of breaking news, exclusive insights, and must-see stories!

'അഖില്‍ മാരാറെ സ്ത്രീ വിരുദ്ധനെന്നോ, പഴഞ്ചനെന്നോ വിളിക്കാം: പക്ഷെ ഒരിക്കലും ആ വിളി ചേരില്ല'

ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ മികച്ച മത്സരാർത്ഥികളില്‍ ഒരാളാണ് അഖില്‍ മാരാർ എന്നതില്‍ എതിരാളികള്‍ക്ക് പോലും എതിർപ്പുണ്ടാവില്ല. ആശയപരമായി വലിയ വിയോജിപ്പ് നില്‍ക്കുമ്പോഴും ബിഗ് ബോസില്‍ ഗെയിമർ എന്ന നിലയില്‍ മികച്ച് നില്‍ക്കുന്നത് അഖില്‍ മാരാറാണെന്നായിരുന്നു ഷോയിലേക്ക് 'ചാലഞ്ചേഴ്സ്' ആയി കടന്നുവന്ന മുന്‍ താരങ്ങളായ രജിത് കുമാർ, റിയാസ് സലീം, ഫിറോസ് ഖാന്‍ എന്നിവരും അഭിപ്രായപ്പെട്ടത്.

നിലപാടുകളുടേയും മത്സര രീതിയുടേയും കാര്യത്തിലാണ് അഖില്‍ മാരാറുമായുള്ള പ്രധാന എതിർപ്പ് നിലനില്‍ക്കുന്നത്. അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മർദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ട മധുവിനെതിരായ പ്രതികരണം ഉള്‍പ്പടേയുള്ള വിഷയങ്ങളില്‍ അഖില്‍ മാരാറിന് പരസ്യമായി മാറ്റ് പറയേണ്ടി വരികയും ചെയ്തിരുന്നു. അതേസമയം, ഇത്തരം പ്രശ്നങ്ങളൊക്കെയുണ്ടെങ്കിലും അഖില്‍ മാരാർ ഒരിക്കലും ഫേക്ക് അല്ലെന്നാണ് അദ്ദേഹത്തിന്റെ ഒരു ആരാധകന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നത്. ചർച്ചാ വിഷയമായി മാറിയ ആ കുറിപ്പിന്റെ പൂർണ്ണ രൂപം വായിക്കാം.

 akhilmarar1

പല സീസണിലും പലരും വന്നിട്ട് പറയുന്ന രണ്ട് വാക്കുകളാണ്, അയാൾ ഫേക്ക് ആണ്, അയാൾ സേഫ് ഗെയിമാണ് കളിക്കുന്നത് എന്നുള്ളത്. ഇതിൽ സേഫ് ഗെയിം കളിയെന്ന ആരോപണം ഏറെക്കുറെ അംഗീകരിക്കാവുന്ന ഒരു കാര്യവുമാണ്. പക്ഷെ ഒരാളുടെ സ്വഭാവം അധികം സംസാരിക്കാത്ത പാവത്താൻ ടൈപ്പ് ആണെങ്കിൽ അയാൾ ഹൗസിലും അങ്ങനെ ആയിരിക്കും.

അത്തരക്കാരെ ഷോയിൽ എടുക്കാതെ ഇരിക്കുക. ഷോയിൽ എടുത്തതിനു ശേഷം സേഫ് ഗെയിം ആരോപണം ശരിയായ രീതിയല്ല. പിന്നെ ജുനൈസ് അടക്കം പലരും പല സീസണുകളിലും എതിരാളികൾ "ഫേക്ക്" ആണ് എന്ന പരാമർശം നടത്തിയിട്ടുണ്ട്. നമുക്ക് കുറച്ച് കാലമെങ്കിലും നേരിട്ട് അറിയുന്ന ഒരാളുടെ സ്വഭാവമല്ലേ നമുക്ക് അറിയാൻ പറ്റൂ, എന്നെ സംബന്ധിച്ചിടത്തോളം ജുനൈസിന് അഖിലിനെ നേരിട്ട് അറിയില്ല. അഖിലിന്റെ ചില ഇന്റർവ്യൂ ജുനൈസ് കണ്ടിട്ടുണ്ടാവുമെന്ന് മാത്രം.

അഖിൽ പുറത്തുകൊടുത്ത അതെ കണ്ടന്റാണ് അകത്തും കൊടുക്കുന്നത്. അയാൾ അവിടെ ഏറെക്കുറെ പുറത്ത് നിന്നതുപോലെ നില്‍ക്കുന്നു. അഖിലിനെ എനിക്ക് വ്യക്തിപരമായി അറിയില്ല. ഞാൻ അയാളോട് സംസാരിച്ചിട്ടില്ല. അയാളുടെ വീട്ടിൽ പോയിട്ടില്ല. മിക്ക സെലിബ്രിറ്റികളും പുറത്തു കൊടുക്കുന്ന ഒരു മീഡിയ ഇമേജ് ഉണ്ട്... (അതിപ്പോ ലാലേട്ടൻ ആണേലും മമ്മൂക്ക ആണേലും ) ആ ഇമേജ് ആണ് പലപ്പോഴും അവരുടെ സ്വഭാവം എന്ന നിലയ്ക്ക് നമ്മൾ മനസ്സിലാക്കുന്നത്.

akhilmarar

അവരുടെ വ്യക്തി ജീവിതത്തിലേക്കോ വീട്ടിലേക്കോ നമ്മൾ ആരും പോയിട്ടില്ല. അവർ വീട്ടിൽ എങ്ങനെയാണെന്ന് പോലും നമുക്ക് അറിയില്ല. പൊതു ഇടത്തില്‍ അവർ പറയുന്നതും ചെയ്യുന്നതുമായ കാര്യങ്ങൾ വെച്ച് മാത്രമേ നമുക്ക് അവരെ വിലയിരുത്താൻ പറ്റൂ. അങ്ങനെ പൊതു ഇടത്തില്‍ പറഞ്ഞ പല അഭിപ്രായങ്ങൾ തന്നെയാണ് അഖിൽ ബിഗ് ബോസിലും പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് ജനങ്ങൾക്ക് മുന്നിൽ അയാളാണ് ഏറ്റവും ഒറിജിനൽ.

അയാളെ സ്ത്രീ വിരുദ്ധനെന്നോ, പഴഞ്ചനെന്നോ, അമ്മാവനെന്നോ, ടോക്സിക്കെന്നോ നിങ്ങൾക് വിളിക്കാം. പക്ഷെ, അയാൾ ഒരിക്കലും ഫേക്ക് അല്ല. ജുനൈസ് ഉൾപ്പടെ പല ആളുകളും അവിടെ പുരോഗമനം പറയുമ്പോഴും സ്വന്തം കാര്യം വരുമ്പോൾ ആ പുരോഗമനം വാക്കിലും പ്രവർത്തിയിലും കാണാനില്ല. എന്നെ സംബന്ധിച്ചിടത്തോളം ഒരു 60% നന്മയും 30 % തിന്മയും 10% രണ്ടും ഇടകലർന്നതുമായ സ്വഭാവമാണ് അയാൾക്ക്. ഭൂരിഭാഗം മനുഷ്യരും അങ്ങനെയൊക്കെയാണ്. സാധാരണകാർക്ക് പെട്ടെന്നു കണക്ട് ചെയ്യാൻ പറ്റുന്ന ഒരു മനുഷ്യൻ ആണ് മാരാർ. അതാണ് അയാളുടെ വിജയം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+