'ഒരു പൊട്ടപ്പടത്തിന്റെ സംവിധായകനാണ് മാരാര്‍.. ശോഭ എപ്പോഴെങ്കിലും അത് പറഞ്ഞിട്ടുണ്ടോ?' വൈറല്‍ കുറിപ്പ്
ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ ഓരോ ദിവസവും പോരാട്ടം കടുപ്പമേറിയതായി കൊണ്ടിരിക്കുകയാണ്. സീസണിന്റെ അവസാനത്തോട് അടുക്കാനായതിനാല്‍ തന്നെ മത്സരാര്‍ത്ഥികളും വലിയ വാശിയിലാണ്. ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ തുടക്കം മുതല്‍ എല്ലാവരും ശ്രദ്ധിക്കുന്ന ഒന്നാണ് അഖില്‍ മാരാര്‍- ശോഭ വിശ്വനാഥ് പോര്. പലപ്പോഴും ഇതിനെ ടോം ആന്റ് ജെറി എന്ന രീതിയില്‍ പലരും വ്യാഖ്യാനിച്ചിട്ടുണ്ട്.
എന്നാല്‍ ചില സമയങ്ങളില്‍ എല്ലാം ഇത് നിലവിട്ട് പോയിട്ടുമുണ്ട്. ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ അഖില്‍ മാരാരിന്റെ പല പരാമര്‍ശങ്ങളും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ ശോഭയെ പ്രകോപിപ്പിക്കാന്‍ അഖില്‍ മാരാര്‍ ശോഭയുടെ പ്രൊഫഷനെ എന്തിനാണ് കളിയാക്കുന്നത് എന്നാണ് റൂമി ലോവല്‍ എന്ന പ്രേക്ഷക ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നത്. ബിഗ് ബോസ് സംബന്ധിയായ സോഷ്യല്‍ മീഡിയ ഗ്രൂപ്പിലാണ് അവരുടെ പ്രതികരണം.

കുറിപ്പ് വായിക്കാം
ടോപ് 5 ല്‍ വരേണ്ട കണ്ടസ്റ്റന്‍സ് എല്ലാവരും നോമിനേറ്റഡ് ആയ വീക്ക് ആണ് ഇപ്രാവശ്യം. സേഫ് പ്ലേ കളിക്കുന്ന വീക്ക് ആയ കണ്ടസ്റ്റന്‍സ് എല്ലാവരും സേഫും ആണ്. ഈ എവിക്ഷനില്‍ ആര് പോയാലും അവര്‍ ഈ വീക്കില്‍ പോകേണ്ടവര്‍ അല്ല. പക്ഷെ ഇതൊരു ഗെയിം ആണ്. അവിടെ ഇങ്ങനെ കുറെ ട്വിസ്റ്റുകള്‍ ഇടക്കിടക്ക് ഉണ്ടാവും. ബിഗ് ബോസില്‍ ഇപ്പോ ഉള്ളത് രണ്ട് ടീം ആണ്. ഒന്ന് മാരാര്‍ ആന്റ് ടീം, രണ്ട് ശോഭ ആന്റ് ടീം.
അതിലെ പ്രധാനപ്പെട്ട മൂന്ന് പേര് വെച്ച് നോമിനേറ്റ് ചെയ്തത് ഒരു ശക്തി പരീക്ഷണം കൂടെ ആണ്. പക്ഷെ എന്റെ പോസ്റ്റ് അതിനെ കുറിച്ചല്ല. അഖില്‍ മാരാറിന്റെ ഒരു പരാമര്‍ശത്തെ കുറിച്ചാണ്. പലരും ജീവിതകഥ വിറ്റിട്ടാണ് ബിസിനസ് നടത്തുന്നത് എന്നതാണ് ആ പരാമര്‍ശം. ശോഭയെ ഉദ്ദേശിച്ച് തന്നെ ആണ് അത് പറഞ്ഞത് എന്ന് വ്യക്തമാണ്. എത്രമാത്രം മോശം ഒരു കമന്റ് ആണ് അതെന്ന് നോക്കൂ.
നിങ്ങള്‍ തന്നെ ആലോചിച്ചു നോക്കൂ. നിങ്ങള്‍ക്ക് ജീവിതത്തില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ മറികടന്ന് ഒരു സംരംഭം വളര്‍ത്തി എടുത്ത് അത് വിജയിച്ചു. അങ്ങനെ നില്‍ക്കുന്ന നിങ്ങളുടെ മുന്നില്‍ നിരന്തരം നിങ്ങളുടെ പ്രൊഫഷനെ കളിയാക്കി ബുള്ളി ചെയ്ത് നിങ്ങളുടെ എഫര്‍ട്ടിനെ ഒന്നുമല്ലാതാക്കി മറ്റുള്ളവരോട് സംസാരിക്കുന്ന ഒരാളോട് നിങ്ങള്‍ക്ക് എത്ര പ്രാവശ്യം ക്ഷമിക്കാന്‍ കഴിയും.
ഈ സീസണ്‍ തുടങ്ങിയത് മുതല്‍ അഖില്‍ ശോഭയെ പ്രകോപിപ്പിക്കാന്‍ എടുക്കുന്നത് അവരുടെ പ്രൊഫഷനെ ആണ്. പലപ്പോഴും അത് പറയുമ്പോള്‍ അവര്‍ പൊട്ടിത്തെറിക്കാറുണ്ട്. ഒരിക്കല്‍ ലാലേട്ടന്‍ തന്നെ അഖിലിന് അക്കാര്യത്തില്‍ മുന്നറിയിപ്പ് കൊടുത്തതും ആണ്. അഖില്‍ ഒരു ഡയറക്ടര്‍ ആണ്. പുള്ളി എടുത്ത സിനിമ ഫ്‌ളോപ്പ് ആണ്. എന്നെങ്കിലും എപ്പോഴെങ്കിലും ശോഭ അതിനെ പോയന്റ് ഔട്ട് ചെയ്തു അഖിലിനെ കളിയാക്കുന്നത് കണ്ടിട്ടുണ്ടോ?
അതാണ് രണ്ട് ക്യാരക്ടേഴ്‌സ് തമ്മിലെ വ്യത്യാസം. മറ്റുള്ളവര്‍ക്ക് കാണുമ്പോ ശോഭ കുറച്ചു ഓവര്‍ ആയി തോന്നും. പക്ഷെ സ്വന്തമായി ഇങ്ങനെ ഒന്ന് നടക്കുമ്പോ നമ്മള്‍ ചെയ്യുന്നതേ അവരും ചെയ്യുന്നുള്ളൂ. ആ പ്രശ്‌നം നീട്ടികൊണ്ട് പോയത് ശരിയായില്ല എന്ന് എനിക്കും തോന്നിയിരുന്നു. നോമിനേറ്റഡ് ആയതിലെ ഫ്രസ്‌ട്രേഷനും അതില്‍ ഉണ്ടായിരുന്നിരിക്കാം. അതൊന്നും ഒരിക്കലും അഖിലിന്റെ സ്റ്റേറ്റ്‌മെന്റിനെ ന്യായികരിക്കാവുന്നതാകുന്നില്ല.












Click it and Unblock the Notifications