മോഹന്‍ലാലിന്റെ കണ്ണുനിറഞ്ഞത് തട്ടിപ്പോ: മനഃപ്പൂർവ്വം ചെയ്തതാണെന്ന് അഖില്‍ മാരാർ, പുതിയ വിവാദം
ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവ് കഴിഞ്ഞ സീസണുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നില്ലെന്ന വിമർശനം പൊതുവെ ശക്തമാണ്. അത് ശരിവെക്കുന്ന രീതിയിലാണ് ഇപ്പോഴത്തെ ബിബി ഹോട്ടല്‍ ടാസ്കും മുന്നോട്ട് പോവുന്നത്. ടാസ്ക് മനസ്സിലാക്കി ആരും കളിക്കുന്നില്ലെന്ന വിമർശനമാണ് പ്രധാനം. ഇടക്ക് ടാസ്കില്‍ നിന്നും ക്വിറ്റ് ചെയ്ത അഖില്‍ മാരാർ വൈകീട്ടോട്ടെ മാനേജരുമായി സംസാരിച്ച് ടാസ്കിലേക്ക് തിരികെ വരികയും ചെയ്തിട്ടുണ്ട്.
ഈ ടാസ്കിനിടയില്‍ അഖില്‍ മാരാർ കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ വന്ന എപ്പിസോഡിനെക്കുറിച്ച് സംസാരിച്ച കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചർച്ചയായി മാറിയിരിക്കുന്നത്. മദേഴ്സ് ഡെ ആയിരുന്നതിനാല്‍ തന്നെ അമ്മമാരുമായി ബന്ധപ്പെട്ട കണ്ടന്റും അന്നത്തെ എപ്പിസോഡില്‍ ഉണ്ടായിരുന്നു.

എല്ലാവരും തന്നെ അവരുടെ അമ്മമാരുമായി ബന്ധപ്പെട്ട വിശേഷങ്ങളും കവിതയിലൂടേയും കഥയിലൂടെയും കത്തിലൂടെയുമെല്ലാം വീടിനുള്ളില്‍ അവതരിപ്പിച്ചു. പലരുടേയും കഥ കേട്ട് മോഹന്‍ലാല്‍ തന്നെ വികാരാധീതനായി നിന്നുപോയി. അദ്ദേഹത്തിന്റെ കണ്ണില്‍ നിന്നും കണ്ണുനീർവരെ ഉറ്റിയതായും ചില പ്രേക്ഷകർ വ്യക്തമാക്കുന്നു.
എന്നാല്‍ മോഹന്‍ലാലിന്റെ ആ വികാര പ്രകടനം ഒർജിനല്‍ അല്ലെന്നാണ് അഖില്‍ സെറീനയുമായി പറയുന്നത്. സാഗർ കഥ പറയുമ്പോള്‍ ബിഗ് ബോസ് അധികൃതർ മോഹന്‍ലാലിനോട് പറഞ്ഞ് കാണും ഒരു റിയാക്ഷന്‍ കൊടുക്കാന്‍. അപ്പോള്‍ ക്യാമറ ഫോക്കസ് ചെയ്യുമെന്നായിരുന്നു അഖില്‍ മാരാർ പറഞ്ഞത്. അപ്പോള്‍ കണ്ണ് നിറഞ്ഞത് എങ്ങനെയെന്നായി സെറീന. 'അത് നിറയ്ക്കുന്നതാണ്, കണ്ണ് നിറയ്ക്കാനോ കാല് നിറയ്ക്കാനോ ഒരു നിമിഷം കൊണ്ട് ശേഷിയുള്ള ആളാണ് മോഹന്‍ലാല്‍'-എന്നായിരുന്നു ഇതിനോടുള്ള അഖില്‍ മാരാറിന്റെ മറുപടി.
ഈ വിഷ്വലുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ വലിയ തോതിലുള്ള വിമർശനമാണ് അഖില്‍ മാരാർക്കെതിരെ ഉയരുന്നത്. മോഹന്‍ലാലിനെ അധിക്ഷേപിക്കുന്ന, അദ്ദേഹത്തിന്റെ വികാര പ്രകടനങ്ങളെ കള്ളമെന്ന് പറയുന്ന ഒരു ആരോപണമാണ് അഖില്‍ മാരാർ ഉയർത്തിയതെന്നും ഇതില്‍ അദ്ദേഹം മാപ്പ് പറയണമെന്നുമാണ് പലരുടേയും ആവശ്യം. എന്നാല്‍ പതിവ് പോലെ അഖിലിന്റെ ആരാധകർ അദ്ദേഹത്തിന്റെ പിന്തുണയ്ക്കായി രംഗത്തുണ്ട്.

അതേസമയം വിഷ്ണുവും അഖില്‍ മാരാറും ടാസ്ക് കുളമാക്കിയെന്ന ആരോപണവും ശക്തമാണ്. ലാലേട്ടൻ അടുത്ത ആഴ്ച്ച വന്നിട്ട് എല്ലാരോടും ഇരിക്കൂ എന്ന് പറയുമ്പോ അത് അനുസരിക്കാതെ അഖിലും വിഷ്ണുവും ഓടി നടന്നാൽ അത് മോഹൻലാലിന്റെ തെറ്റാണോ അതോ ബാക്കി രണ്ടുപേരുടെയും ആരെയും അനുസരിക്കാൻ പറ്റില്ലായെന്ന ഈഗോ ആണോ?? അതുപോലെയാണ് ജുനൈസിനു ഒരു സ്ഥാനം കൊടുക്കുമ്പോൾ അയാൾ പറയുന്നത് കേൾക്കാതെ ഈഗോ കേറി അഹങ്കാരം കാണിച്ച് പുച്ഛിക്കുന്നതും ടാസ്ക്ക് ചെയ്യില്ലെന്ന് പറഞ്ഞു മാറി ഇരിക്കുന്നതെന്നുമാണ് ബിഗ് ബോസ് പ്രേക്ഷകരിലെ ഒരു വിഭാഗം അഭിപ്രായപ്പെടുന്നുണ്ട്.
പരസ്പരം ശത്രുത ഉണ്ടായിരുന്ന സീസൺ ആണ് സീസൺ 2 & 4.. പക്ഷേ അവർക്ക് കൊടുത്ത ഹോട്ടൽ ടാസ്ക്ക് ഈഗോ കാണിച്ച് നശിപ്പിച്ചില്ല..രജിത് ഗസ്റ്റ് ആയ സമയത്ത് പുള്ളിയുടെ കാൽ വരെ കഴുകിയിട്ടുണ്ട് അയാളെ ഇഷ്ടമില്ലാത്ത സുജോ.. അതുപോലെ റോബിൻ ഗസ്റ്റ് ആയി വന്നപ്പോൾ ജാസ്മിൻ വൈരാഗ്യം വെച്ച് ആ ടാസ്ക്ക് കുളമാക്കിയില്ല..കാരണം അതാണ് ടാസ്ക്ക്..അല്ലാതേ വിഷ്ണുവും അഖിലും സാഗറും ഒക്കെ കാണിക്കുന്നത് പോലെ ഈഗോ കേറി സ്വന്തം മാനേജർ പറയുന്നത് പോലും കേൾക്കാതെ ജുനൈസിനെ പുച്ഛിച്ച് മാനേജറേ മാറ്റണം എന്ന് പറയുന്നു..ജുനൈസ് അപ്പോൾ പെർഫോം ചെയ്യരുത് എന്നാണോ ഇവർ വിചാരിക്കുന്നത്.. അണ്ണനും തമ്പിക്കും മാത്രം ഷോ കാണിക്കാം അല്ലെ..
ടാസ്ക്ക് ചെയ്യാതെ മാറി നിക്കുന്നത് റിനോഷോ റെനീഷയോ ശോഭയോ ഒക്കെ ആണേൽ അവർ വാഴകൾ അഹങ്കാരികൾ എന്ന് വിളിക്കുമായിരുന്നു..ഇപ്പോൾ അഖിൽ ആയതുകൊണ്ട് അത് മാസ്സ് ആയി രായാവിന്റെ കുസൃതികൾ ആയി..സെക്യൂരിറ്റി പോസ്റ്റ് മാറ്റി കിച്ചണിൽ അസിസ്റ്റന്റ് ഷെഫ് ആക്കാമെന്ന് പറഞ്ഞപ്പോൾ മാരാറിന് അസിസ്റ്റന്റ് ആവാൻ പറ്റില്ലത്രേ!!! അപ്പൊ ഇന്നലെ വിഷ്ണുവിന്റെ അസിസ്റ്റന്റ് ആവാൻ എനിക്ക് പറ്റില്ലെന്ന് റിനോഷ് പറഞ്ഞു മാറി ഇരുന്നെങ്കിൽ അവൻ മാസ്സ് ആവുമായിരുന്നോ?? ഇങ്ങനെ ഈഗോ കേറി ഞാനാണ് വലിയവൻ എനിക്ക് ബിഗ്‌ബോസ് തന്ന റോൾ പോലും ചെയ്യാൻ പറ്റില്ല എന്ന് പറയുന്നവനൊക്കെ എന്തിനാണ് അതിനകത്ത് ഇരിക്കുന്നത്??
അല്ലേലും ലാലേട്ടൻ സാഗർന്റെ അമ്മക്കുള്ള കത്ത് വായിച്ചപ്പോൾ കണ്ണ് നിറഞ്ഞത് ലാലേട്ടന്റെ അഭിനയം മാത്രമാണെന്ന് പറഞ്ഞു ആ മനുഷ്യനെ വരെ പുച്ഛിച്ചവൻ അല്ലെ അഖിൽ..ഇവന്റെ ന്യായീകരണം വരും കുറച്ച് കഴിയുമ്പോൾ അപ്പൊ എല്ലാവരും എല്ലാം മറക്കും..അഖിൽ വിഷ്ണു സാഗർ ഒഴികെ ബാക്കി മത്സരാർത്ഥികളേ കുറിച്ച് ഓർക്കുമ്പോൾ സങ്കടം തോന്നുന്നു. അവർ കഷ്ടപ്പെട്ട് ഓരോന്ന് ചെയ്യുമ്പോഴും ഇവിടെ രാജാവായി വാഴ്ത്തപ്പെടുന്നത് താനെന്തോ സംഭവം ആണ് മറ്റുള്ളവർ ഒന്നുമല്ല എന്ന ഭാവമുള്ള അഖിലും വിഷ്ണുവുമാണെന്നും ഒരു ആരാധകന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു.












Click it and Unblock the Notifications